കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കണ്ടത് 'മലയാളി മോദി'യെ!!! മലയാളം പാളിയോ?

Google Oneindia Malayalam News

ദുബായ്: പല നേതാക്കളുടേയും ഒരു പ്രത്യേകതയാണ് ഇത്- അവര്‍ ചെല്ലുന്ന ദേശത്തെ ഭാഷയില്‍ അവിടത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുക എന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതില്‍ വിരുതനാണ്.

യുഎഇയിലെ ഔദ്യോഗിക ഭാഷ അറബിക് ആണ്. എന്നാല്‍ മോദി ദുബായില്‍ നടന്ന പരിപാടിയില്‍ പ്രത്യേകമായി ഉപയോഗിച്ചത് അറബി ഭാഷ ആയിരുന്നില്ല. മറിച്ച് മലയാളത്തിലായിരുന്നു.

ചിങ്ങം ഒന്ന് മലയാളികളുടെ നവവത്സര ദിനമാണല്ലോ... മോദി മലയാളത്തില്‍ നവവത്സരാശംസകള്‍ അങ്ങ് കാച്ചി. പക്ഷേ ആ മലയാളം അത്രയ്ക്കങ്ങ് പോരായിരുന്നു എന്നും അഭിപ്രായമുണ്ട്.

മലയാളി മോദി

മലയാളി മോദി

മുമ്പ് കേരളത്തില്‍ വന്നപ്പോഴും നരേന്ദ്ര മോദി കുറച്ച് വാക്കുകള്‍ മലയാളത്തില്‍ സംസാരിച്ചിരുന്നു. ഇതിപ്പോള്‍ അങ്ങനെയാണോ...

 ദുബായിലെ മലയാളികള്‍

ദുബായിലെ മലയാളികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ അത്രയധികം മലയാളികളുണ്ട്. മലയാളത്തില്‍ എന്തെങ്കിലും സംസാരിച്ചാല്‍ തിരിഞ്ഞുനോക്കാന്‍ എവിടെയാണെങ്കിലും ആരെങ്കിലും ഒക്കെ കാണും എന്നാണ് പറയാറുള്ളത്. മോദിയ്ക്കും അതറിയാം.

മലയാളത്തില്‍ ആശംസ

മലയാളത്തില്‍ ആശംസ

ചിങ്ങം ഒന്ന് മലയാളികളുടെ പുതുവര്‍ഷ ദിനമാണല്ലോ... അതുകൊണ്ട് മോദി മലയാളത്തില്‍ പുതുവത്സരാശംകള്‍ അറിയിച്ചു.

മലയാളി സഹോദരങ്ങളേ...

മലയാളി സഹോദരങ്ങളേ...

'മലയാളി സഹോദരങ്ങളേ... എന്റെ ഹൃദയം നിറഞ്ഞ നവവത്സര ആശംസകള്‍. നമസ്‌കാരം'- ഇങ്ങനെയാണ് അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞ് വന്നപ്പോള്‍ അവിടേയും ഇവിടേയും ചെറിയ പാളിച്ചകള്‍ പറ്റിയെന്ന് മാത്രം.

പാളിയതിവിടെ

പാളിയതിവിടെ

'സഹോദരങ്ങളെ', 'ഹൃദയം' , 'ആശംസകള്‍' എന്നീ വാക്കുകളാണ് മോദിയുടെ നാവിന് വഴങ്ങാതിരുന്നത്. സംഭവം ആരോ ഇംഗ്ലീഷില്‍ എഴുതിക്കൊടുത്തതാണെന്ന് തോന്നു. ഹിന്ദിയിലാണ് എഴുതിയിരുന്നതെങ്കില്‍ മോദിയ്ക്കത് നന്നായി വായിക്കാമായിരുന്നു.

കരഘോഷം

കരഘോഷം

എന്തായാലും മലയാളത്തിലുള്ള ആശംകളെ ദുബായിലെ മലയാളികള്‍ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. മറ്റാര്‍ക്കും കിട്ടാത്ത ഒരു അംഗീകാരമായിരുന്നല്ലോ അത്.

മലയാളികള്‍ കൂടുതല്‍

മലയാളികള്‍ കൂടുതല്‍

തന്നെ കാണാന്‍ വന്നവരില്‍ വലിയൊരു ഭൂരിപക്ഷവും മലയാളികളാണെന്ന് മോദി തിരിച്ചറിഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലുള്ളതെന്ന് മോദി സദസ്സിനെ നോക്കി പറയുകയും ചെയ്തു.

ഇതാ മോദിയുടെ മലയാളം

മോദി മലയാളത്തില്‍ അഭിവാദ്യം ചെയ്തത് കേള്‍ക്കാം.

English summary
Narendra Modi wishes Happy New Year to Dubai Malayalees in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X