കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ അനിഷ്ട സംഭവങ്ങള്‍ ഖേദകരവും അപമാനകരവുമെന്ന് കാന്തപുരം

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: കേരള നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങള്‍ അങ്ങേയറ്റം ഖേദകരവും അപമാനകരവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

നിയമ നിര്‍മാണം നടത്തി ജനങ്ങളെ നേര്‍വഴിക്ക് നടത്തി രാജ്യത്ത് സമാധാനവും ശാന്തിയും ഉറപ്പുവരുത്തേണ്ടവരാണ് ജനപ്രതിനിധികളെന്നും അക്രമങ്ങള്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നതിനുമെതിരെ നിയമ നടപടികള്‍ തീരുമാനിക്കേണ്ടവരാണെന്നും കാന്തപുരം പറഞ്ഞു.രാജ്യത്തിന്റെ അഖണ്ഡതയും അഭിമാനവും കാത്തു സൂക്ഷിക്കേണ്ടവരാണവര്‍. പക്ഷെ, വേലി തന്ന വിളതിന്നുന്ന അതിഗുരുതരമായ പ്രവണതകളാണ് നിയമ സഭയില്‍ അരങ്ങേറിയതെന്നും ഇത് ഇന്ത്യക്കാര്‍ക്ക് പൊതുവിലും കേളീയര്‍ക്ക് പ്രത്യേകിച്ചും അപമാനകരമായെന്ന് ഹൃസ്വ സന്ദര്‍ശനാര്‍ഥം ദുബായിലെത്തിയ കാന്തപുരം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

kanthapuramnew2.jpg

ബജറ്റ് അവതരിപ്പിക്കാനും അത് അംഗീകരിക്കാനും അതിനെതിരെ ശബ്ദിക്കാനും തടയാനും നിയമങ്ങളുണ്ടെന്നിരിക്കെ, അതിന്റെ പരിധിയില്‍നിന്ന് അവ ചെയ്യുന്നതിനു പകരം അവിവേകപരമായും ജന പ്രതിനിധികളുടെ അന്തസ്സിന് നിരക്കാത്ത രീതിയിലും കാര്യങ്ങള്‍ ചെയ്തത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തില്‍ എന്തുമാകാമെന്നതാണ് നിയമമെങ്കില്‍ പുതിയ നിയമനിര്‍മാണം ഇക്കാര്യത്തില്‍ നടത്തേണ്ടിയിരിക്കുന്നു, കാന്തപുരം പറഞ്ഞു.

പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഭരണ പ്രക്രിയയില്‍ ഭാഗഭാക്കാകുന്നവരും ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. പൊതുജനങ്ങളുടെ നികുതികൊണ്ട് ഉണ്ടാക്കിയ പൊതുസൗകര്യങ്ങള്‍ നശിപ്പിക്കുകയെന്നത് വളരെ ഖേദകരമാണ് ജനപ്രതിനിധികള്‍. അനീതിയും അക്രമവും ആരില്‍ നിന്നായാലും അനുവദിച്ചുകൂടാ. മാറിമാറിവരുന്ന ജനപ്രതിനിധികള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് നിയമ സഭയിലെ സംവിധാനങ്ങളും സൗകര്യങ്ങളും. അത് നശിപ്പിക്കുകയെന്നത് അംഗീകരിച്ചു കൂടാ, സഭയില്‍ അതിരുകടന്ന് പ്രവര്‍ത്തിച്ചവര്‍ ആരായാലും പൊതുജനങ്ങളോട് മാപ്പു പറയണമെന്നും നിയമം മറികടന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കാന്തപുരം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

English summary
kanthapuram A. P. Aboobacker Musalyar statement about budget issue in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X