കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!! ഒരു വര്‍ഷത്തിനിടെ ആദ്യം, കേരളത്തില്‍ കുത്തനെ കൂടി

Google Oneindia Malayalam News

ദുബായ്/കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല അവസരമാണ്. സ്വര്‍ണ വില യുഎഇയില്‍ ഇത്രയും കുറയുന്നത് ആദ്യമായിട്ടാണ്. നേരിയ വ്യതിയാനം വിലയില്‍ ഓരോ ദിവസവും അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വിലക്കുറവാണ്.

യുഎഇയില്‍ പ്രവാസികള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്ന വേളകളിലൊന്നാണ് ദീപാവലി. അതേസമയം, ഇന്ന് കേരളത്തില്‍ വില കുത്തനെ ഉയരുകയാണ് ചെയ്തത്. പവന് 700 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരുന്നതാണ് കാണുന്നത്. യുഎഇയിലെയും ഇന്ത്യയിലെയും സ്വര്‍ണവിലയുടെ പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

വ്യാഴാഴ്ച വൈകുന്നേരും യുഎഇയിലെ സ്വര്‍ണവില ഗ്രാമിന് 185.75 ദിര്‍ഹമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇത് 184.50 ദിര്‍ഹമായി കുറഞ്ഞു. എന്നാല്‍ വൈകീട്ട് 187 ദിര്‍ഹമായി വര്‍ധിച്ചു. ഇന്ന് അല്‍പ്പം കൂടി വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 188.75 ദിര്‍ഹമാണ്. ചാഞ്ചാട്ടം തുടരുന്നു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

2

കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വലിയ അളവില്‍ വില കുറവാണ്. 204.25 ദിര്‍ഹമായിരുന്നു കഴിഞ്ഞ ദീപാവലിയിലെ സ്വര്‍ണവില. 2020ലെ ദീപാവലിക്ക് 215.50 ദിര്‍ഹമായിരുന്നു ഗ്രാമിന്റെ വില. എന്നാല്‍ ഈ വര്‍ഷം 190 ദിര്‍ഹത്തില്‍ താഴെയാണ് നില്‍ക്കുന്നത്. ഇത് പ്രവാസികള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരമാണ്.

അതും ദിലീപിന്റെ തെറ്റാണോ? ഇപ്പോള്‍ ആരാണ് കേസ് നിട്ടിക്കൊണ്ടുപോകുന്നത്... നടന്‍ മഹേഷ് ചോദിക്കുന്നുഅതും ദിലീപിന്റെ തെറ്റാണോ? ഇപ്പോള്‍ ആരാണ് കേസ് നിട്ടിക്കൊണ്ടുപോകുന്നത്... നടന്‍ മഹേഷ് ചോദിക്കുന്നു

3

മിക്ക ജ്വല്ലറികളും പ്രവാസികള്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവാണ് പല ജ്വല്ലറുകളുടെയും വാഗ്ദാനം. സ്വര്‍ണ നാണയങ്ങള്‍ സമ്മാനം പ്രഖ്യാപിച്ച ജ്വല്ലറികളുമുണ്ട്. നിശ്ചിത അളവില്‍ സ്വര്‍ണം വാങ്ങുന്നവരിലെ ഭാഗ്യശാലികള്‍ക്കാണ് ഈ സമ്മാനം. അഡ്വാന്‍സ് ബുക്കിങ് സംവിധാനവും എല്ലാ ജ്വല്ലറികളിലുമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിയുന്നതാണ് കാണുന്നത്.

4

അതേസമയം, കഴിഞ്ഞ രണ്ടുദിവസം കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കേരളത്തില്‍ ഇന്ന് ഉയര്‍ന്നു. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും വെള്ളിയാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37600 ആണ് ഇന്നത്തെ വില. വിശേഷ ദിനങ്ങളായതിനാല്‍ വരും ദിവസങ്ങളില്‍ നേരിയ വര്‍ധനവിന് സാധ്യതയുണ്ട്.

5

സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിശ്ചിത അളവില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് നികുതി ഒടുക്കേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ അളവില്‍ അല്ല സ്വര്‍ണം കൊണ്ടുവരാകുന്ന പരിധി. വ്യത്യസ്തമാണ്. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ കുരുക്കായി മാറും.

6

സ്വര്‍ണ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇറക്കുമതി സ്വര്‍ണത്തിന് നികുതി വര്‍ധിപ്പിച്ചത് അതിന്റെ ഭാഗമാണ്. പ്രവാസികള്‍ ആഭരണങ്ങളും കോയിനും നാട്ടിലേക്ക് കൊണ്ടുവരാറുണ്ട്. ചിലര്‍ സ്വര്‍ണക്കട്ടികളും. ഇവ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധ്യമാകുന്ന പരിധി വ്യത്യസ്തമാണ്. പരിധി കടന്നാല്‍ നികുതി അടയ്ക്കുകയും ഇതിന്റെ രേഖകള്‍ കൈവശം സൂക്ഷിക്കുകയും വേണം.

English summary
NRI News: Gold Price Fall in UAE As Expats Have Good Chance For Diwali Season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X