• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യമായി ലോകകപ്പ് കാഴ്ച്ചകളൊരുക്കാന്‍ ഖത്തര്‍, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, നിബന്ധനകള്‍ പാലിക്കണം

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ഖത്തറില്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വിവിധ രാജ്യങ്ങളിലുള്ള ആരാധകര്‍ക്ക് ഓഫറുമായി എത്തിയിരിക്കുകയാണ് ഖത്തര്‍. ലോകകപ്പിലേക്ക് സൗജന്യ യാത്ര, സൗജന്യ ടിക്കറ്റുകള്‍, താമസം സൗജന്യം, ഇതെല്ലാം ഖത്തര്‍ തിരഞ്ഞെടുത്ത ആരാധകര്‍ക്കായി നല്‍കും. ഒപ്പം ചെലവാക്കാന്‍ കുറച്ച് പണവും നല്‍കും.

കേട്ടിട്ട് ഓഫര്‍ മികച്ചതാണെന്ന് തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ ഇത് തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആരാധകര്‍ക്കാണ് നല്‍കുക. അത് മാത്രമല്ല നിബന്ധനകള്‍ നിങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.....

1

അതേസമയം തിരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ ഇതൊരു ലൈഫ് ടൈം അവസരമായിട്ടാണ് കാണുന്നത്. ആരാധകരുടെ എല്ലാ ചെലവും ഖത്തര്‍ വഹിക്കും. എന്നാല്‍ ഖത്തര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാകും. ഖത്തറിനെ കുറിച്ച് മറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതെല്ലാം റിപ്പോര്‍ട്ട് ചെയ്യണം. ഖത്തര്‍ പറയുന്ന കാര്യങ്ങള്‍ കാണേണ്ടി വരും. ഇത്രയൊക്കെ നിബന്ധനയുണ്ടായിട്ടുണ്ട് നൂറുകണക്കിന് ആരാധകരാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

2

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

സെപ്റ്റംബര്‍ അവസാനമാണ് ആരാധകര്‍ക്കായി ഇങ്ങനൊരു ക്ഷണം ഉണ്ടായത്. ലോകകപ്പിനെത്തുന്ന 32 ടീമുകളില്‍ അതിപ്രശസ്തരായ ആരാധക നേതാക്കളെയാണ് ഇതിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അമേരിക്കന്‍ ഒൗട്ട്‌ലോസ് എന്ന ആരാധക ഗ്രൂപ്പും ഖത്തറിന്റെ ഓഫര്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി പേരെ ഇവര്‍ ഗ്രൂപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫിഫ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള എല്ലാ ആരാധകരും ഈ ഓഫര്‍ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ഒരിക്കലെങ്കിലും ഈ ആഢംബരം അനുഭവിച്ചറിയാന്‍ പല ആരാധരും ഖത്തറിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

3

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

ലോകകപ്പിന് മുമ്പുള്ള യാത്രകള്‍ക്കും ഖത്തറാണ് പണം മുടക്കുക. അതേസമയം ചില ആരാധകര്‍ ഈ ഓഫര്‍ നിരസിച്ചിട്ടുണ്ട്. ഖത്തറിന്റെ നിബന്ധനകള്‍ കുറച്ച് കടുപ്പമേറിയതാണെന്ന് ഫ്രഞ്ച് ആരാധകന്‍ പറയുന്നു. ജോസഫ് ഡെലാഗെ എന്ന ഈ ആരാധകന്‍ പ്രമുഖന്‍ ഫ്രഞ്ച് ആരാധക ഗ്രൂപ്പിലെ അംഗമാണ്. 50 പേരെയാണ് ഓരോ രാജ്യത്ത് നിന്നും ആരാധകരായി കൊണ്ടുവരിക. എന്നാല്‍ ഖത്തറിന്റെ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ അവര്‍ക്കായി ആര്‍പ്പുവിളിക്കേണ്ടി വരും. നവംബര്‍ ഇരുപതിന് ഇക്വഡോറിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം.

4

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അഞ്ച് മിനുട്ട് നീളുന്നൊരു ആഘോഷമായിരിക്കും ഇത്. ഖത്തര്‍ നല്‍കുന്ന ആനുകൂല്യം സ്വീകരിച്ചവരൊക്കെ ഇതില്‍ നൃത്തമാടേണ്ടി വരും. പാട്ടുകള്‍ ഏറ്റുപാടേണ്ടിയും വരും. ഇതെല്ലാം ടൂര്‍ണമെന്റിന്റെ സംഘാടകരാണ് തീരുമാനിക്കുക. നിര്‍ബന്ധിക്കില്ലെന്നാണ് ഖത്തര്‍ പറയുന്നതെങ്കിലും, ഇവര്‍ തമ്മിലുള്ള കരാറില്‍ അത്തരമൊരു ആഘോഷം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഖത്തറിനെ ഇവര്‍ വിമര്‍ശിക്കാനും പാടില്ല. അതേസമയം കരാര്‍ ലംഘിക്കുന്നവരെ ഈ പദ്ധതിയില്‍ നിന്ന് പുറത്താക്കും.

English summary
qatar gaves free world cup trips to fans all over the world, but conditions apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X