കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹൂത്തികള്‍ സൈനികനെ വധിച്ചു, സൗദിയോട് പക തീര്‍ത്ത് വിമതര്‍

സൗദി സൈനികനെ കൊലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദി- യെമന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പില്‍ ഹൂത്തികള്‍ സൗദി സൈനികന്‍ കൊല്ലപ്പെട്ടു. യുദ്ധമുഖരിതമായ യെമനില്‍ ഹൂത്തികളും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന് സൗദി സൈനികനെ കൊലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

യെമനില്‍ മന്‍സൂര്‍ ഹാദിയുടെ നേതൃത്തിലുള്ള സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൗദി യെമനില്‍
നടത്തിയ സൈനിക നടപടിയിലും ഹൂത്തികളുടെ പോരാട്ടത്തിലുമായി 7000ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്ക്. സൗദി നടത്തുന്ന വ്യോമാക്രമണത്തെ നിശിതമായി വിമര്‍ശിച്ച് ഒരുവേള ഐക്യരാഷ്ട്രസഭ തന്നെ രംഗത്തെത്തിയിരുന്നു.

സൈനിക പോസ്റ്റിന് നേരെ

സൈനിക പോസ്റ്റിന് നേരെ

വടക്കന്‍ യെമനിലെ ജാസനില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ അല്‍ ഹൂത്തി വിമതരുടെ വെടിവെയ്പിലും ഷെല്ലാക്രമണത്തിലുമാണ് സൈനികന്‍ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്പിഎ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സൗദി വ്യോമാക്രമണം

സൗദി വ്യോമാക്രമണം

അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ നീക്കത്തിനിടെ 110 സൗദി പൗന്മാരും സൈനികരുമാണ് ദക്ഷിണ സൗദി അറേബ്യയില്‍ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിലും ഷെല്ലാക്രമണത്തിലുമാണ് കൂട്ടക്കുരുതി നടന്നത്.

ഹൂത്തികളെ തുരത്താന്‍

ഹൂത്തികളെ തുരത്താന്‍

2015 മുതല്‍ തന്നെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം സനയില്‍ ആധിപത്യമുറപ്പിച്ച ഹൂതി വിമതര്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭ പറയുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

യെമനില്‍ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഹൂത്തി വിമതരുടെ പോരാട്ടാത്തിലും സൗദി സഖ്യത്തിന്റെ വ്യോമാക്രമണത്തിലുമായി 7000 പേര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

English summary
ss-border rebel fire from Yemen has killed a soldier in Saudi Arabia, which is leading a coalition fighting the insurgents in its war-torn neighbour, the interior ministry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X