കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗുണം ചെയ്യുന്ന രണ്ട് തീരുമാനങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ജിദ്ദ: സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദിയില്‍ പ്രവാസികളെ കൊണ്ട് എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുന്നതിന് അധികം വേതനം നല്‍കണമെന്ന് മാനവവിഭവ ശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ശമ്പളം നല്‍കാതെ അധിക സമയം ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. പരാതിയുള്ളവര്‍ക്ക് മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്ന തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം കണക്കാക്കി അധികവേതനം നല്‍കണമെന്നും ഇതാണ് പുതിയ നിയമമെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയില്‍ ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമത്തില്‍ പറയുന്ന അധിക നേതനം നല്‍കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

saudi

അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം ഓവര്‍ടൈം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുഴുവന്‍ ദിനം കണക്കുകൂട്ടിയാണ് ശമ്പളം നല്‍കേണ്ടത്. പഞ്ചിംഗ് സംവിദാനമുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയരേഖകള്‍ തൊഴില്‍ കേസുകളില്‍ നിര്‍ണായകമാകും. ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാല്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.

അതേസമയം, സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനായുള്ള സംവിധാനം പ്രാബല്യത്തിലായി. പുതിയ തീരുമാനം അനുസരിച്ച് സൗദിയിലെ താമസരേഖകള്‍ മൂന്ന് മാസത്തേക്കോ, ആറ് മാസത്തേക്കോ പുതുക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദിയില്‍ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് രീതി. പുതിയ തീരുമാനം നിലവില്‍ വന്നതോടെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. വര്‍ക് പെര്‍മിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒന്‍പത് മാസത്തേക്കോ മാത്രമായി അടക്കാം. അതേസമയം, പുതിയ തീരുമാനം നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് ഗുണകരമാകും.

അതേസമയം, സൗദി അറേബ്യയിലെ ബിസ്‌നസുകാര്‍ക്ക് കനത്ത തിരിച്ചടിയാണ് മറ്റൊരു തീരുമാനം. സൗദിയിലെ ബിനാമി ബിസ്‌നസുകാര്‍ക്കാണ് പണി വരുന്നത്. സ്വദേശികളുടെ മറവില്‍ വിദേശികള്‍ ബിസ്‌നസ് ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസുകള്‍ കാണപ്പെടുകയാണെങ്കില്‍ കനത്ത ശിക്ഷയും നടപടികളുമുണ്ടാകുമെന്നാണ് ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

യുപി ബിജെപിയെ കൈവിട്ടാൽ 2024ല്‍ കളിമാറും; യോഗി ക്യാമ്പില്‍ പുതിയ നീക്കങ്ങള്‍, പദ്ധതികള്‍ ഇങ്ങനെയുപി ബിജെപിയെ കൈവിട്ടാൽ 2024ല്‍ കളിമാറും; യോഗി ക്യാമ്പില്‍ പുതിയ നീക്കങ്ങള്‍, പദ്ധതികള്‍ ഇങ്ങനെ

ഗ്രോസറി ഷോപ്പ്, ബാര്‍ബര്‍ ഷോപ്, ഗ്യാസ് സ്റ്റേഷന്‍ എന്നീ മേഖലയിലാണ് ബിനാമി ബിസ്‌നസുകാര്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് കൗണ്‍സില്‍ ഓഫ് സൗജി ചേംബേഴ്‌സിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ 100 ശതമാനവും ബിനാമി ഇടപാടെന്നാണ് കണ്ടെത്തല്‍. ഇനിയും ഈ മേഖലകളിലെ ബിനാമി ഇടാപാടുകള്‍ കണ്ടെത്താന്‍ പരിശോധന ശക്തമാക്കാനാണ് നിര്‍ദ്ദേശം.

English summary
Relief news for Saudi expats; Two Beneficial Decisions, Things to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X