Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?

റിയാദ്: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രതീക്ഷയില്‍ പ്രവാസികള്‍. ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുമ്പോള്‍ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളുടെ ശ്രമം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഗള്‍ഫ് കറന്‍സികള്‍ എത്തി.

ഈ സാഹചര്യം മുതലാക്കി നാട്ടിലേക്ക് പണം അയയ്ക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നിരുന്നു. നേരത്തെ രണ്ടര വര്‍ഷം മുന്‍പ് 2020 മാര്‍ച്ചില്‍ രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായിരുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ ഇത് 21ലേക്കും എത്തി.

1

ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞേതാടെ ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ഒരു യു എ ഇ ദിര്‍ഹത്തിന് 22 രൂപ എന്ന തരത്തിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ യു എ ഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചുക്കുന്ന സാഹചര്യവുമുണ്ടായിരുന്നു എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2

22.03 രൂപ എന്ന നിലയിലേക്കും എത്തിയിരുന്നു. എമിറേറ്റ്സ് എന്‍ ബി ഡി വഴി പണം അയച്ചവര്‍ക്ക് 21.86 രൂപ വരെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ച യു എസ് ഡോളറിന് 80.2850 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ് രൂപ ആരംഭിച്ചത്. കഴിഞ്ഞ സെഷനിലെ 79.9750 ല്‍ നിന്നാണ് ഇത് താഴ്ന്നത്.

3

യു എ ഇ കറന്‍സി ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ യു എ ഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തിലെ ബലഹീനത പ്രതിഫലിക്കും. ഇന്ത്യന്‍ രൂപ നിലവില്‍ ഡോളറിനെതിരെ 22.08 അല്ലെങ്കില്‍ 81.08 ആണ് കാണിക്കുന്നത്. രൂപ 80.20 ലെവലിലേക്ക് താഴുമെന്ന് കറന്‍സി മാര്‍ക്കറ്റ് തുറന്നതിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സൂചനയുണ്ടായിരുന്നു.

4

എന്നാല്‍ യു എ ഇ സമയം 9.45 ആയപ്പോഴേക്കും രൂപയുടെ മൂല്യം 81-ന് താഴെയായി. നേരത്തെ 81.24ല്‍ എത്തിയ രൂപ ഇപ്പോള്‍ 80.86 എന്ന നിലയിലാണ്. ഓവര്‍നൈറ്റ് എക്‌സ്‌ചേഞ്ച് റേറ്റ് ഒരു ദിര്‍ഹത്തിന് 21.87 ലഭിക്കുന്നതായി കാണിക്കുന്നു. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിനിമയമൂല്യത്തിന്റെ ഈ മാറ്റം പ്രതിഫലിപ്പിക്കുന്നുണ്ട്.

5

ഒരു സൗദി റിയാലിന് 21.49 രൂപയും ഖത്തര്‍ റിയാല്‍ 22.41 രൂപയുമാണ്. ഒരു ബഹ്റൈന്‍ ദിനാറിന് 214.52 ആണ്. കുവൈത്ത് ദിനാറിന്റെ മൂല്യം 261 രൂപക്ക് മുകളില്‍ എത്തി. ഒമാന്‍ റിയാല്‍ മൂല്യം 210 രൂപയും കടന്നിരിക്കുകയാണ്. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസികള്‍. വായ്പകള്‍ അടച്ച് തീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്പകളുടെ ഇ എം ഐ അടയ്ക്കാനുള്ളവര്‍ക്കും ഇപ്പോഴത്തെ സാഹചര്യം ഏറെ ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+