ബാര്‍ബര്‍ ഷോപ്പില്‍ വനിതയുടെ സേവനം; പരസ്യം കണ്ട് ആദ്യമെത്തിയത് സൗദി പോലീസ്... പിന്നീട്
പുരുഷന്മാര്‍ക്ക് മാത്രമായുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകളെ ജോലിക്ക് വെക്കരുത് എന്നാണ് നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില്‍ വ്യത്യസ്തമായ പരസ്യം നല്‍കിയ ബാര്‍ബര്‍ ഷോപ്പില്‍ പോലീസ് പരിശോധന. വനിതയുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്നായിരുന്നു പരസ്യം. സൗദിയില്‍ സാധാരണ ഇത്തരം പരസ്യങ്ങള്‍ കാണാറില്ല. ഏഷ്യയില്‍ നിന്നുള്ള വനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുരുഷന്മാര്‍ക്ക് മാത്രമായുള്ള ബാര്‍ബര്‍ ഷോപ്പിലാണ് വനിതയുടെ സേവനം എന്ന് പ്രത്യേകം പരസ്യം വന്നത്. ഈസ്റ്റേണ്‍ പ്രവിശ്യയിലെ അല്‍ ഖോബാറിലാണ് സംഭവം. മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് ബാര്‍ബര്‍ ഷോപ്പില്‍ പരിശോധനയ്ക്ക് എത്തിയത്.
സ്വകാര്യ മേഖലയിലെ ജോലി സംബന്ധിച്ച് സൗദിയില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഇത് ലംഘിച്ചതാണ് നടപടിക്ക് കാരണം. പുരുഷന്മാര്‍ക്ക് മാത്രമായി ഒരുക്കുന്ന സേവനങ്ങള്‍ക്ക് വനിതകളെ ജോലിക്ക് വെക്കരുത് എന്നാണ് നിര്‍ദേശം.
പുരുഷന്മാര്‍ക്ക് മാത്രമായുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മസാജ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളെ ജോലിക്ക് വെക്കാന്‍ പാടില്ല. സ്ത്രീകള്‍ക്ക് മാത്രമായുള്ള കേന്ദ്രങ്ങളില്‍ പുരുഷന്മാരെയും ജോലിക്ക് വെക്കാന്‍ പാടില്ല. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് പരസ്യം പ്രചരിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായ സര്‍ക്കാര്‍ ആപ്ലിക്കേഷനില്‍ ഇത്തരം പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടെന്നും പൗരന്മാര്‍ അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദ് വ്യക്തമാക്കി.
ഏഷ്യയില്‍ നിന്ന് ജോലി ആവശ്യാര്‍ഥം എത്തുന്ന വനിതകളെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇത്തരം ദുരുപയോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications