കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

33,000 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും; നിര്‍ണായക തീരുമാനവുമായി അറബ് രാജ്യം, മലയാളികള്‍ക്കും തിരിച്ചടി

Google Oneindia Malayalam News

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത് . സൗദി അറേബ്യ കൂടുതല്‍ തൊഴില്‍ മേഖലകളും സ്വദേശിവത്കരിക്കാന്‍ ഒരുങ്ങുകയാണ് . ആറ് തൊഴില്‍ മേഖലകളാണ് സൗദി സ്വദേശിവത്കരിക്കാന്‍ ഒരുങ്ങുന്നത് . ഇതോടെ പതിനായിരക്കണക്കിന് വരുന്ന പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. ഒട്ടേറെ മലയാളികള്‍ക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

നിരവധി തൊഴിലുകളിലെ ജോലി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള രാജ്യത്തിന്റെ പദ്ധതികളുടെ ഭാഗമായി നിരവധി തൊഴിലുകളും പ്രവര്‍ത്തനങ്ങളും പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള പുതിയ തീരുമാനം ബുധനാഴ്ച സൗദി ഹ്യൂമന്‍ റിസോഴ്സ്, സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രി അഹമ്മദ് അല്‍-റാജ്ഹി പുറപ്പെടുവിച്ചു.

2

പുതിയ തീരുമാനങ്ങളില്‍ ലൈസന്‍സുള്ള ഏവിയേഷന്‍ പ്രൊഫഷനുകള്‍, ഒപ്റ്റിക്‌സ് പ്രൊഫഷനുകള്‍, ആനുകാലിക പരിശോധന പ്രവര്‍ത്തനം, തപാല്‍ സേവന ഔട്ട്‌ലെറ്റുകള്‍, പാഴ്‌സല്‍ ഗതാഗതം, കസ്റ്റമര്‍ സര്‍വീസ് പ്രൊഫഷനുകള്‍, രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഏഴ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

3

അറബി ദിനപത്രമായ ഒകാസ് പറയുന്നതനുസരിച്ച്, തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സംഭാവന നല്‍കുന്നതിനുമായി പൗരന്മാര്‍ക്ക് ഈ നടപടി 33,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4

സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു, 11 ശതമാനത്തിലെത്തിയിരുന്നു. 2030ഓടെ പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ 7.5 ശതമാനമായി കുറയ്ക്കാനാണ് രാജ്യം ശ്രമിക്കുന്നത്.

5

വിഷന്‍ 2030 നടപ്പാക്കുന്നതില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 2016 മുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സൗദിവല്‍ക്കരണ പരിപാടിക്ക് കീഴില്‍, ചില തൊഴിലുകളും ജോലികളും സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ അധികാരികള്‍ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

6

ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദിയുടെ പദ്ധതി. പുതിയ തീരുമാനം മലയാളികള്‍ക്ക് ഉള്‍പ്പടെ തിരിച്ചടിയാകും. പുതിയ തീരുമാനത്തിലൂടെ 33,000 ല്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ആദ്യ ഘട്ടം 2023 മാര്‍ച്ച് 15 ആരംഭിക്കുമെന്നാണ് വിവരം. രണ്ടാം ഘട്ടം 2024 മാര്‍ച്ച് നാല് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അന്ന് പണി തന്നവരാണ്... എല്ലാം മറന്ന് ഖത്തര്‍ അമീര്‍ എത്തി; കോടികളുടെ സഹായം പ്രഖ്യാപിക്കുംഅന്ന് പണി തന്നവരാണ്... എല്ലാം മറന്ന് ഖത്തര്‍ അമീര്‍ എത്തി; കോടികളുടെ സഹായം പ്രഖ്യാപിക്കും

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
Saudi Arabia's new job reform could result in 33,000 expatriate job losses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X