കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകളിലെ ചങ്ങലകള്‍ അഴിയുന്നു; സൗദി സ്ത്രീകള്‍ക്ക് ഇനി വളയം പിടിക്കാം!

കൈകളിലെ ചങ്ങലകള്‍ അഴിയുന്നു; സൗദി സ്ത്രീകള്‍ക്ക് ഇനി വളയം പിടിക്കാം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം | Oneindia Malayalam

റിയാദ്: സൗദിയില്‍ വന്‍ നിയമപരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ട് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് എടുത്തുകളയാനുള്ള ഉത്തരവില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഒപ്പുവച്ചതായി സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. അതേസമയം നിയമം പ്രാബല്യത്തില്‍ വരാന്‍ അല്‍പം കൂടി സമയമെടുക്കും.

 അടുത്ത ജൂണ്‍ മാസത്തോടെ നിയമം നടപ്പാവും

അടുത്ത ജൂണ്‍ മാസത്തോടെ നിയമം നടപ്പാവും

നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു ഉന്നത തല സമിതിയെ നിയോഗിച്ചതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനകം കമ്മിറ്റി അതിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. അടുത്ത വര്‍ഷം ജൂണില്‍ നിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുക. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

 സൗദി വിഷന്‍ 2030

സൗദി വിഷന്‍ 2030

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന ആഘോഷച്ചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സൗദി ഭരണകൂടം മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ നാടന്‍ സംഗീതവും വെടിമരുന്നിന്റെ ദൃശ്യവിസ്മയവും ആസ്വദിക്കാനായിരുന്നു സ്ത്രീകള്‍ക്ക് അവസരം നല്‍കിയത്. ചരിത്രത്തിലാദ്യമായിരുന്നു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും സൗദി അധികൃതര്‍ പ്രവേശനാനുമതി നല്‍കുന്നത്. സൗദിയിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഭരണകൂടത്തിന്റെ ഈ നീക്കം.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സാമൂഹിക-സംസ്‌ക്കാരിക-സാമ്പത്തിക രംഗങ്ങളില്‍ പൊളിച്ചെഴുത്തിന് വഴി തുറന്നിടുന്നതാണ് 2030ലേക്കുള്ള സൗദിയുടെ കാഴ്ചപ്പാടുകള്‍.

 സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് വിലക്കുള്ള ഏകരാജ്യം

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് വിലക്കുള്ള ഏകരാജ്യം

ലോകത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാഷ്ട്രമാണ് സൗദി അറേബ്യ. മതനിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടാക്കിട്ടായാണ് യാഥാസ്ഥിതി ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സൗദി ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരേ സ്ത്രീകളില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉടലെടുത്തിരുന്നു. നിയമം ലംഘിച്ച് ചില വനിതകള്‍ വാഹനമോടിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു. ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതാണ് പോലിസിന്റെ രീതി. സോഷ്യല്‍ മീഡിയയിലും ഡ്രൈവിംഗ് വിലക്കിനെതിരേ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

 രാജകുമാരന്റെ ഇടപെടല്‍

രാജകുമാരന്റെ ഇടപെടല്‍


പൊതുസമൂഹത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് നിരോധനത്തിനെതിരേ സൗദി രാജകുമാരന്‍ വലീദ് ബിന്‍ തലാല്‍ രംഗത്ത് വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. അടിയന്തരമായി വിലക്ക് പിന്‍വലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അത് സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ലെന്നും സാമ്പത്തിക അനിവാര്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും സ്വന്തമായ വ്യക്തിത്വത്തിനുമുള്ള അവകാശം പോലെത്തന്നെ പ്രധാനമാണ് ഇക്കാലത്ത് വാഹനമോടിക്കുവാനുള്ള അവകാശവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതത്തിന്റെ ശാസന എന്നതിലപ്പുറം പരമ്പരാഗത സമൂഹത്തിന്റെ നീതിപൂര്‍വകമല്ലാത്ത നിലപാടുകളാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്ലെന്നും രാജകുമാരന്‍ കുറ്റപ്പെടുത്തുകയുണ്ടായി.

 വന്‍ സാമ്പത്തിക നഷ്ടം

വന്‍ സാമ്പത്തിക നഷ്ടം

വീട്ടില്‍ വാഹനങ്ങളുണ്ടായിട്ടും ഡ്രൈവിംഗ് അറിയാമായിരുന്നിട്ടും വലിയ ശമ്പളം നല്‍കി വിദേശികളെ ജോലിക്ക് വെക്കേണ്ടി വരുന്നത് സാമ്പത്തികമായി വലിയ നഷ്ടമാണെന്നും വലീദ് രാജകുമാരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മാസത്തില്‍ ശരാശരി 1000 ഡോളര്‍ വരെ ഡ്രൈവര്‍ക്കായി ചെലവഴിക്കുന്നവരാണ് സൗദി കുടുംബങ്ങള്‍. സ്വന്തമായി ഡ്രൈവറില്ലാത്ത സമയത്ത് വീട്ടില്‍ വാഹനമിരിക്കെ ടാക്‌സിയെ ആശ്രയിക്കേണ്ട സാഹചര്യമാണ് സ്ത്രീകള്‍ക്കുള്ളത്. അത്യാവശ്യഘട്ടത്തില്‍ എവിടേക്കെങ്കിലും പോവാന്‍ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് കുടുംബത്തിന്റെ സാമ്പത്തിക ഭാരം കൂട്ടുന്ന നിയമം എടുത്തുകളയേണ്ടത് അനിവാര്യമാണെന്നും രാജകുമാരന്‍ വാദിച്ചു.

 2013ല്‍ മാറ്റം കണ്ടുതുടങ്ങി

2013ല്‍ മാറ്റം കണ്ടുതുടങ്ങി

2013ല്‍ രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ത്രീകള്‍ക്ക് ശൂറാ കൗണ്‍സിലില്‍ പ്രാതിനിധ്യം നല്‍കിയതോടെ വനിതാ അവകാശങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം നല്‍കിയതായിരുന്നു അദ്ദേഹം കൊണ്ടുവന്ന മറ്റൊരു പരിഷ്‌ക്കാരം. അതോടൊപ്പം തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാധിനിധ്യത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനും സ്ത്രീകള്‍ക്ക് സാധിച്ചു. കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സൗദിയിലെ വനിതകള്‍.

English summary
In a reversal of a longstanding rule, Saudi Arabia has announced that it will now allow women to drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X