കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അഴിമതിവിരുദ്ധ അറസ്റ്റ്: വഴങ്ങാത്തവരുടെ കേസുകള്‍ കോടതിയിലേക്ക് മാറ്റുന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: അഴിമതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരുടെയും ബിസിനസ് പ്രമുഖരുടെയും കേസ് കോടതിയിലേക്ക് മാറ്റാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അധികൃതര്‍ക്ക് വഴങ്ങി സാമ്പത്തിക ഒത്തുതീര്‍പ്പിനു ഇത് വരെ തയ്യാറാകാത്ത 95 പേരെയാണ് കോടതിയില്‍ ഹാജരാക്കുന്നതെന്നാണ് വിവരം. അറസ്റ്റിലായ പ്രമുഖരില്‍ പലരും അധികൃതര്‍ ആവശ്യപ്പെടുന്ന പണമോ മറ്റ് സ്വത്തുക്കളോ നല്‍കി ഒത്തുതീര്‍പ്പിന് തയ്യാറാവുകയും അതേത്തുടര്‍ന്ന് അവരെ തടവില്‍ നിന്ന് വിട്ടയക്കുകയും ചെയ്തിരുന്നു.

സൗദി ജനാദ്രിയ ദേശീയ ഉല്‍സവത്തില്‍ ഇത്തവണത്തെ വിശിഷ്ടാതിഥിയായി ഇന്ത്യയ്ക്ക് ക്ഷണംസൗദി ജനാദ്രിയ ദേശീയ ഉല്‍സവത്തില്‍ ഇത്തവണത്തെ വിശിഷ്ടാതിഥിയായി ഇന്ത്യയ്ക്ക് ക്ഷണം

ബാക്കിയുള്ളവര്‍ കേസ് കോടതിയില്‍ നേരിടാനുള്ള തീരുമാനവുമായാണ് മുന്നോട്ടു പോകുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം ആളുകളുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉടന്‍ കൈമാറുമെന്നും അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. രാജകുടുംബാംങ്ങള്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, വ്യവസായികള്‍ അടക്കം മുന്നൂറ്റി അമ്പതോളം ആളുകളെയാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അഴിമതി വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ ചിലരെ കുറ്റക്കാരല്ലെന്നു കണ്ട് പിന്നീട് വെറുതെവിടുകയും 90 പേര്‍ ഒത്തുതീര്‍പ്പ് ധാരണപ്രകാരം വിട്ടയക്കപ്പെടുകയുമായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അറിയിച്ചു.

muhammed

എന്നാല്‍ ഇനിയും 95 പേര്‍ ഇതേ കേസില്‍ തടവിലാണെന്നും ഇവര്‍ക്ക് നല്‍കിയ സമയ പരിധി അവസാനിക്കുന്നതോടെ ഇവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും ബാക്കി കാര്യങ്ങള്‍ ഇനി കോടതിയാണ് തീരുമാനിക്കുകയെന്നും അധികൃതര്‍ വെളിപ്പെടുത്തി. സൗദിയിലെ കോടീശ്വരനും വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഇക്കൂട്ടത്തില്‍ പെടുമെന്നാണ് സൂചന. നിലവില്‍ റിട്ട്‌സ് ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അഴിമതിക്കെതിരായ നടപടികള്‍ ഇതോടെ അവസാനിക്കുന്നില്ലെന്നും കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
English summary
saudi graft case to be moved to corts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X