കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് തലാൽ പ്രവാസികളുടെ വില്ലനോ; 1000 പേരുടെ ലൈസന്‍സ് പോയി, ആരോഗ്യ സേവന ഫീസും കൂട്ടി

Google Oneindia Malayalam News

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശീയർക്കുമേല്‍ കൂടുതല്‍ പിടിമുറുക്കലുമായി കുവൈത്ത് ഭരണകൂടം. രാജ്യത്ത് നിലവിലുള്ള വിസ നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരോഗ്യ മേഖലയിലാണ് പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നത്. ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതോടെ കുവൈത്തിൽ വിദേശികൾക്കു ചികിത്സാ ചെലവേറും. നിലവില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി 2 കുവൈത്തി ദിനാറാണ് (539 രൂപ) ഫീസായി ഈടക്കുന്നത്.

എന്നാല്‍ ഇതിന് പുറമെ മരുന്നുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5 ദിനാറും (1347 രൂപ) ആശുപത്രികളിൽ 10 ദിനാറും (2695) അധികം നല്‍കണമെന്നാണ് പുതിയ ഉത്തരവ് പറയുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കാവും പുതിയ നിയമം തിരിച്ചടിയാവുക.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവരും ഈ തുക നല്‍കേണ്ടി വരുമെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമായിരുന്നവരെയാണ് ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക.

ബിഗ് ബോസില്‍ 70 ദിവസം പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് അത് ഒന്നുകൊണ്ട് മാത്രം; ലൈം ലൈറ്റ് പ്രധാനം: റോബിന്‍ബിഗ് ബോസില്‍ 70 ദിവസം പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് അത് ഒന്നുകൊണ്ട് മാത്രം; ലൈം ലൈറ്റ് പ്രധാനം: റോബിന്‍

പ്രാഥമിക ആരോഗ്യകേന്ദ്രം, മെഡിക്കൽ സെന്ററുകൾ

പ്രാഥമിക ആരോഗ്യകേന്ദ്രം, മെഡിക്കൽ സെന്ററുകൾ, ആശുപത്രി, അത്യാഹിത വിഭാഗം, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രവാസികള്‍ക്ക് മാത്രമായി പുതിയ ദമാന്‍ ആശുപത്രിയും നിർമ്മാണ ഘട്ടത്തിലാണ്.

എത്തിയത് 40 ലക്ഷം പേർ; ബസ് ഒഴിവാക്കി ലോകകപ്പുമായി ഹെലികോപ്ടറില്‍ 'രക്ഷപ്പെട്ട്' മെസ്സിയും സംഘവുംഎത്തിയത് 40 ലക്ഷം പേർ; ബസ് ഒഴിവാക്കി ലോകകപ്പുമായി ഹെലികോപ്ടറില്‍ 'രക്ഷപ്പെട്ട്' മെസ്സിയും സംഘവും

2023 ല്‍ ആശുപത്രി നിലവില്‍ വരും

2023 ല്‍ ആശുപത്രി നിലവില്‍ വരും. അതേസമയം, പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർ കുറഞ്ഞത് 7 ദിനാറും (1887 രൂപ) ആശുപത്രികളിൽ ചികിത്സ ചികിത്സ തേടുന്നവർ 20 ദിനാറും (5391 രൂപയും) നൽകേണ്ടിവരും. അതേസമയം, പുതിയ നിയമ കുവൈത്തികള്‍ക്ക് ബാധകമായിരിക്കില്ല.

Vastu Tips for Tulsi: വീട്ടില്‍ സമാധാനവും ഐശ്വര്യവും വരാന്‍ ഒരു തുളസി ചെടി മതി; പക്ഷേ നടേണ്ടത് പോലെ നടണം

നിയമങ്ങൾ ലംഘിച്ച 10000 പ്രവാസികളുടെ

അതേസമയം, നിയമങ്ങൾ ലംഘിച്ച 10000 പ്രവാസികളുടെ ലൈസന്‍സ് 40 ദിവസത്തിനുള്ളില്‍ പിൻവലിച്ചതായി കുവൈറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചു, പ്രതിദിനം ശരാശരി 23 ലൈസൻസുകളാണ് കണ്ടുകെട്ടിയത്. ശമ്പളം, യൂണിവേഴ്‌സിറ്റി ബിരുദം, തൊഴിൽ എന്നിങ്ങനെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്നതാണ് കുവൈത്തിലെ പുതിയ രീതി

നിലവിൽ പ്രഥമ ഉപപ്രധാനമന്ത്രിയും

നിലവിൽ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് പ്രവാസികളുടെ എല്ലാ ഫയലുകളും പരിശോധിക്കുന്നതെന്നാണ് അൽ റായ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ലൈസൻസ് പിൻവലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടാനും നിയമലംഘനത്തിന് നാടുകടത്താനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് സംഘങ്ങൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

നിമയപ്രകാരം ഒരു പ്രവാസിക്ക് കുവൈറ്റിൽ

നിമയപ്രകാരം ഒരു പ്രവാസിക്ക് കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ കഴിയില്ല, കൂടാതെ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്താല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യു. ഒക്ടോബറിൽ, അനുവദിച്ച വ്യവസ്ഥകൾ ലംഘിച്ചതിനാൽ 3,000 പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ ഒരാഴ്ചയ്ക്കുള്ളിൽ റദ്ദാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

English summary
Sheikh Talal's proposal to check documents of expatriates Kuwait: Health service fees increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X