ഭരണാധികാരി ഇങ്ങനെ ആയിരിക്കണം
ദുബായ്: ദേര ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഹാര്‍ബറില്‍ നിലവിലുള്ള വാര്‍ഫ് വികസിപ്പിച്ചാല്‍ ക്രീക്കില്‍ ചരക്ക് ഇറക്കാനും കയറ്റാനും എത്തുന്ന ബോട്ടുകള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുമെന്നും ദേരയില്‍ തന്നെയുള്ള ഹംരിയ്യ തുറമുഖത്തോട് കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നും ശൈഖ് മുഹമ്മദ് വിലയിരുത്തി.
ഉടനെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് വാര്‍ഫ് കൂടുതല്‍ വികസിപ്പിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 25 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ ദുബായ് മുനിസിപ്പാലിറ്റിയാണ് വാര്‍ഫ് നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ഫില്‍ പുതുതായി സ്ഥാപിച്ച സുരക്ഷ സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു.

വലിയ ചരക്കു കപ്പലുകള്‍ക്ക് വാര്‍ഫിനോട് കൂടുതല്‍ അടുക്കാന്‍ പുതിയ സൗകര്യങ്ങള്‍ സഹായകമാകുന്നതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത അറിയിച്ചു.
ദുബായ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് , പ്രൊട്ടോകോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു. തികച്ചും സാധാരണക്കാരനായാണ് ശൈഖ് മുഹമ്മദ് ഹാര്‍ബര്‍ പരിസരത്ത് എത്തിയത്.












Click it and Unblock the Notifications