കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിയും സര്‍ക്കാര്‍ ഫീസും വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു; പ്രവാസികളുടെ കാര്യം കഷ്ടം തന്നെ

Google Oneindia Malayalam News

ഖത്തര്‍: രാജ്യം സാമ്പത്തീക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്മി ബജറ്റായിരിക്കും രാജ്യത്ത് പ്രതിഫലിക്കുകയെന്ന് സാമ്പത്തീക വിദഗ്ധര്‍ വിലയിരുത്തുന്നു. ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും, നികുതികളും വര്‍ദ്ധിപ്പിക്കുവാന്‍ അധിക്രതര്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നു.

ഫാസ്റ്റ് ഫുഡ് മേഖലകളിലടക്കം നികുതി വര്‍ദ്ദനയുണ്ടാകും. വെള്ളം വൈദ്യുതി നിരക്കുകളിലും ഈ വര്‍ഷം വര്‍ദ്ധനവ് രേഖപ്പെടുത്തും. കഴിഞ്ഞ വര്‍ഷവും ചെറിയ തോതില്‍ വര്‍ദ്ദനവ് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സബ്‌സിഡികള്‍ നിരക്ക് വര്‍ദ്ദന പിടിച്ചു നിര്‍ത്താന്‍ കാരണമായിട്ടുണ്ട്.

taxtime

എണ്ണ വിലയിലുണ്ടാവുന്ന വന്‍ തകര്‍ച്ചയാണ് ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തീകമായി ഏറെ പ്രയാസത്തിലാക്കുന്നത്. ഖത്തറില്‍ ആദ്യമായാണ് വാറ്റ് അഞ്ച് ശതമാനത്തിലേക്ക് എത്തുന്നത്. ഖത്തറിലെ പ്രവാസികളും ഏറെ ആശങ്കയോടെയാണ് പുതിയ സാഹചര്യത്തെ നോക്കികാണുന്നത്. പല സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും ചിലവ് ചുരുക്കലിന്റെ ഭാഗമായി ആളുകളെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്.

English summary
VAT, tobacco tax 'to push up inflation: Qatar Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X