കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ വല്യ കണ്ടുപിടിത്തം?ഇതൊക്കെ മലയാളി വളരെ മുന്പേ കണ്ട് പിടിച്ചതാ അറബീ..വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ നിന്ന് പലപ്പോഴും രസകരങ്ങളായ റിപ്പോര്‍ട്ടുകള്‍ ലഭിയ്ക്കാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയിലേയ്ക്ക്. ആദ്യമേ പറയട്ടേ വാര്‍ത്ത മാത്രം വായിച്ച് ബോറടിയ്ക്കില്ല, കാരണം വാര്‍ത്തയിലെ സംഭവത്തിന്റെ വീഡിയോയും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഇനി എന്താണ് സംഭവമെന്നല്ലേ..അത്ര വല്യ സംഭവമൊന്നും അല്ല. ഒരു ചെറിയേ... കണ്ടു പിടിത്തം.

ഒരു അറബിയാണ് ഈ കണ്ടു പിടിത്തത്തിന്റെ ഉപഞ്ജാതാവ്. അറബി കുടുംബത്തോടൊപ്പം മരുഭൂമിയിലേയ്ക്ക് യാത്ര പോയി. എന്നാല്‍ പലതവണ മരുഭൂമിയാത്ര നടത്തിയ കുടബാംഗങ്ങള്‍ക്ക് ഇത്തവണത്തെ യാത്ര അത്ര രസകരമായി തോന്നിയില്ല. വീട്ടുകാരെ രസിപ്പിയ്ക്കാന്‍ അറബി ഒരു സംഭവം കണ്ടെത്തി. എന്താണെന്നോ?

Pala

കൈയ്യിലുണ്ടായിരുന്ന ഒരു പുതപ്പ് നിലത്ത് വിരിച്ചു. അതിനെ കയറു കൊണ്ട് നന്നായി വരിഞ്ഞ് കെട്ടിയശേഷം മക്കളേയും ഭാര്യയേയും അതില്‍ ഇരുത്തി. അതിന് ശേഷം കയറിന്റെ ഒരറ്റം കാറുമായി ബന്ധിപ്പിച്ച് കാര്‍ ഡ്രൈവ് ചെയ്ത് തുടങ്ങി. കാറിനൊപ്പം ഭാര്യയും മക്കളും പുതപ്പ് വണ്ടിയില്‍ വരാനും തുടങ്ങി. അറബിയുടെ ഈ കണ്ട് പിടിത്തം ചില അറബ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.

ഈ വാര്‍ത്ത കണ്ടപ്പോഴാണ് അറബിയെക്കാള്‍ മുമ്പ് ഇത്തരം കണ്ട് പിടിത്തം നടത്തിയ മലയാളികളെ ഓര്‍മ്മ വന്നത്. പണ്ട് മുറ്റത്തും പറമ്പിലും പാള കൊണ്ട് ഇതുപോലെ വണ്ടിയുണ്ടാക്കി ഓടിച്ചവരാണ് മലയാളികള്‍.അതായത് അറബിയ്ക്കും മുന്പേ മലയാളികള്‍ ഉപയോഗിച്ച ടെക്നിക്കാണ് ഇതെന്ന് സാരം. ഇക്കാര്യങ്ങളൊക്കെ പറയാതെ പോയാല്‍ വായനക്കാരില്‍ ചിലരെങ്കിലും വണ്‍ഇന്ത്യയോട് പരിഭവിയ്ക്കില്ലേ. അറബിയും നാട്ടുകാരും പാളവണ്ടി കണ്ടിട്ടില്ലാത്തതിനാല്‍ തത്ക്കാലം ഈ കണ്ടുപിടിത്തം നമുക്ക് അംഗീകരിച്ചേക്കാം.

English summary
A Saudi man holidaying with his family in the heart of the Gulf Kingdom’s desert confirmed the saying that “necessity is the mother of all inventions”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X