പുതിയ ജിദ്ദ വിമാനത്താവളത്തില്‍ സേവനസന്നദ്ധരായി വനിതാ ജീവനക്കാരും

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: 2018 മെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ വിമാനത്താവളത്തില്‍ വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഷന്‍ 2030ന്റെ ഭാഗമായി സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. തുടക്കത്തില്‍ വിമാനത്താവളത്തിലെ വ്യത്യസ്ത കൗണ്ടറുകളിലും ഓഫീസുകളിലുമാണ് വനിതാ ഉദ്യോഗസ്ഥകളെ നിയോഗിക്കുക. അടുത്തഘട്ടത്തില്‍ കൂടുതല്‍ കായികാധ്വാനം ആവശ്യമായ ജോലികളിലും വനിതകളെ നിയോഗിക്കും.

സെല്‍ഫി ഭ്രമക്കാരുടെ ശ്രദ്ധയ്ക്ക്; ഹജ്ജ് വേളയില്‍ മൊബൈല്‍ പുറത്തെടുക്കേണ്ട

വിമാനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഗ്രൗണ്ട് സ്റ്റാഫില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന് സൗദി ഗ്രൗണ്ട് സര്‍വീസസ് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിന്റെ വീഡിയോ കമ്പനിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പരിശീലന കോഴ്‌സ് പൂര്‍ത്തിയാകുന്നതോടെ ജോലിക്ക് നിയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതാദ്യമായാണ് വിമാനത്താവളത്തിലെ ത്തരം ജോലികളില്‍ വനിതാജീവനക്കാരെ സൗദിയില്‍ നിയോഗിക്കുന്നത്.

muslim

വനിതാജീവനക്കാര്‍ക്കുള്ള യൂനിഫോം ഇതിനകം വിതരണം ചെയ്തതായി വിമാനത്താവളത്തിലെ ജീവനക്കാരനായ നവ്‌റാസ് ഉസാമ അറിയിച്ചു. പുരുഷന്‍മാരുടേതിനോട് സമാനമായ ചാരനിറത്തിലുള്ളതും പച്ച വരകളോടുകൂടിയതുമായ അബായയാണ് സ്ത്രീ ജീവനക്കാരുടെ യൂനിഫോം. 2018 മെയ് മാസം മുതല്‍ പരിശീലനത്തിന് ശേഷം ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇത്തവണത്തെ ഹജ്ജ് കര്‍മത്തിനെത്തുന്ന തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ജിദ്ദ വിമാനത്താവളത്തില്‍ വനിതാ ജീവനക്കാരുമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം നിര്‍ത്തലാക്കാനുള്ള തീരുമാനത്തോടെ ആരംഭിച്ച സൗദിയിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ ശക്തിയാര്‍ജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തിലെ വനിതകള്‍.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The Saudi Ground Services Co. (SGS), which specializes in providing logistic support for aircraft, featured on its Snapchat account a video in which women are seen attending a training session

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്