കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മമാരെ സഹായിക്കാന്‍ ദെയ്റയില്‍ നഴ്‌സറി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഉദ്യോഗസ്ഥരായ അമ്മമാരെ സഹായിക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി. ചെറിയ കുട്ടികളുള്ളവരും ജോലിക്കാരുമായ അമ്മമാരെ സഹായിക്കാന്‍ ദെയ്‌റയില്‍ ദുബായ് മുന്‍സിപ്പാലിറ്റി നഴ്‌സറി സ്ഥാപിച്ചു. ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂട്ടയാണ് നഴ്‌സറിയുടെ രൂപീകരണത്തിന് പിന്നില്‍.

കുട്ടികളെ നഴ്‌സറിയില്‍ ഏല്‍പ്പിച്ച ശേഷം സമാധാനമായി അമ്മമാര്‍ക്ക് ജോലി ചെയ്യാന്‍ പോകാം എന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഓര്‍ച്ചാര്‍ഡ് നഴ്‌സറിയുമായി ചേര്‍ന്ന് കൊണ്ടാണ് ദെയ്‌റയില്‍ നഴ്‌സറി സ്ഥാപിച്ചത്. ബ്രിട്ടീഷ് ഓര്‍ച്ചാര്‍ഡ് നഴ്‌സറിയുടെ സ്ഥാപകയും സിഇഒയുമായ വന്ദന ഗാന്ധിയും ഹുസൈന്‍ നാസര്‍ ലൂട്ടയും ചേര്‍ന്നാണ് നഴ്‌സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വളരെ ചെറുപ്പത്തിലേ തന്നെ കുട്ടികളെ മികച്ച വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും ഉള്ളവരാക്കി മാറ്റുകയാണ് നഴ്‌സറിയുടെ ലക്ഷ്യങ്ങളില്‍ ഒന്നെന്ന് വന്ദന ഗാന്ധി പറഞ്ഞു. അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് സംസ്‌ക്കാരം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വന്ദന ഗാന്ധി പറഞ്ഞു.
നീന്തല്‍കുളം, കളിസ്ഥലം, ലൈബ്രറി, വാട്ടര്‍ പ്‌ളേ ഏരിയ, സാന്റ് ഏരിയ, പെയിന്റിംഗ് ഏരിയ എന്നിവയും നഴ്‌സറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
In a bid to help working mothers in the Dubai Municipality, the organisation has started a nursery at its Deira headquarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X