യൂഫെസ്റ്റിന് ആവേശ്വജ്വലമായ സമാപനം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കേരള സംസ്ഥാന കലോത്സവത്തിനോടു തുല്യം നില്‍ക്കുന്ന യു എ ഇ യിലെ കലാമാമാങ്കം യുഫെസ്റ്റ് കലോത്സവം ആഘോഷതിമര്‍പ്പില്‍ സമാപിച്ചു പങ്കാളിത്തം കൊണ്ടും , മത്സരവീര്യം കൊണ്ടും ശ്രദ്ധേയമായ യുഫെസ്റ്റ് കലോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 106 പോയിന്റ് നേടി ഇന്ത്യന്‍ സ്‌കൂള്‍ റാസല്‍ഖൈമ സ്‌കൂള്‍ വിജയകിരീടം ചൂടി .

ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലേം; പ്രതിഷേധം കനത്തു, ട്രംപ് തീരുമാനം മാറ്റിവച്ചു

69 പോയിന്റ് നേടി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ റണ്ണേര്‍സപ്പ് ആയി. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നാലു വേദികളിലായി ആയിരത്തില്‍ പരം പ്രതിഭകള്‍ മാറ്റുരച്ചത്. റാസല്‍ഖൈമ, ഫുജൈറ സോണ്‍, അജ്മാന്‍ ഉമ്മല്‍ഖുവൈന്‍ സോണ്‍, ഷാര്‍ജ സോണ്‍, ദുബായ് സോണ്‍, അബുദാബി, അലൈന്‍ സോണ്‍ എന്നീ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഫൈനല്‍ മത്സരം നടന്നത്. ഭരതനാട്യം, മോഹിനിയാട്ടം, മോണോആക്ട്, ലളിതഗാനം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും, ഒപ്പന, തിരുവാതിരക്കളി, മാര്‍ഗ്ഗം കളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളിലും വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്. നാടോടി നൃത്തവും, ദഫ്മുട്ട് എന്നിവയും കാണികള്‍ക്ക് ഹരം പകര്‍ന്നു തിമര്‍ത്തു രംഗതെത്തുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരവും സര്‍ഗ്ഗപ്രതിഭകളുടെ വിസ്മയം തന്നെ കാഴ്ചയായി.

youfest1

യുഎ ഇ യിലെ ഇന്ത്യന്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ജീപ്പാസ് യുഫെസ്റ്റിന്റെ രണ്ടാം എഡിഷനില്‍ ഫൈനല്‍ കിരീടം നേടാനുള്ള ആവേശം മേളയില് നിറഞ്ഞു നിന്നു. മലയാള സിനിമയിലെ അഭിനയ പ്രതിഭ ശ്രീ. ഇന്നസെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് നവംബര്‍ പത്തിന് റാസല്‍ഖൈമയിലാണ് യുഫെസ്റ്റ് എമിരേറ്റു മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യു എ .ഇ യിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് അണിയിച്ചൊരുക്കുന്ന യുഫെസ്റ്റ് കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ വിശിഷ്ട അതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നാലു വേദികളിലായി പ്രവാസഭുമിയിലെ ഏറ്റവും വലിയ കലാമേളയ്ക്കാണ്പ്രവാസി സമൂഹം സാക്ഷ്യം വഹിച്ചത്. റാക് ഇന്ത്യന്‍ സ്‌കൂള്‍, അല്‍ അമീര്‍ സ്‌കൂള്‍ അജ്മാന്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍, ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍, അബുദാബി സണ്‍ റൈസ് സ്‌കൂള്‍ എന്നീ അഞ്ചു സ്‌കൂളുകളാണ് ജീപ്പാസ് യുഫെസ്റ്റ് കിരീടത്തിനായി ഫൈനലില്‍ പൊരുതിയത്.

youfest2

നാട്ടില്‍ നിന്നെത്തിയ പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ രജിസ്ട്രഷന്‍ ഫീസില്ലാതെ നടന്ന മത്സരം, അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം എന്നിങ്ങനെ മറുനാട്ടിലെ വേറിട്ട കലോത്സവമായി യുഫെസ്റ്റ്. ജന്മനാട്ടില്‍ കിട്ടുന്ന അതേ കലാ അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി കൊണ്ട് വിവിധ സോണുകളില്‍ മത്സരം നടത്തി പ്രതിഭകളെ കണ്ടെത്തുകയും, ഒടുവില്‍ മികച്ച അഞ്ചു സ്‌കൂളുകളും അയ്യായിരത്തില്‍ പരം മത്സരാര്‍ത്ഥികളും പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തുകയും ചെയ്യുന്ന യു എ ഇ യിലെ ഏക കലോത്സവമാണ് യുഫെസ്റ്റ്.

English summary
Youfest in dubai concluded

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്