ചാറ്റിലൂടെ പരിചയപ്പെട്ടു, കാമുകിയെ കാണാന്‍ എത്തിയ പതിനെട്ടുകാരന് കിട്ടിയത് എട്ടിന്റെ പണി
വാഷിംഗ്ടണ്‍: പ്രണയത്തില്‍ വീഴാനും ഒന്ന് കണ്ടുമുട്ടാനും അധികം സമയമൊന്നും ആവശ്യമില്ല. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് അത് വേഗത്തില്‍ നടക്കുകയും ചെയ്യും. എന്നാല്‍ ഇതിന് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്. വിചാരിക്കുന്ന കാര്യങ്ങളായിരിക്കില്ല നടക്കുക. അമേരിക്കയില്‍ അത്തരമൊരു കുരുക്കില്‍പ്പെട്ടിരിക്കുകയാണ് യുവാവ്.

ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ചെന്നതാണ് എട്ടിന്റെ പണിയായി കിട്ടിയിരിക്കുന്നത്. തന്നോട് ഇത്രയും നാള് ആരാണ് സംസാരിച്ചതെന്ന അറിഞ്ഞ കൗമാരക്കാരന് ആകെ ഞെട്ടി പോയി. പിന്നീട് നിയമനടപടികളിലേക്കാണ് വീണത്. വിശദമായ വിവരങ്ങളിലേക്ക്....

മയാമിയില്‍ നിന്നുള്ള യുവാവ് ഹൈലിയയിലെ പാര്‍ക്കിലേക്ക് കാറോടിച്ച് എത്തുകയായിരുന്നു. തന്റെ കാമുകിയെ കാണാനായിരുന്നു. ഈ പെണ്‍കുട്ടിക്ക് പതിനാല് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഈ കുട്ടിയെ ക്രിസ്റ്റ്യന്‍ അലസാന്ദ്രോ ഗുസ്മാന് എന്ന യുവാവ് പരിയപ്പെട്ടത്. 20 വയസ്സ് മാത്രമുള്ള ആളാണ് ഗുസ്മാന്. കാമുകിയെ കാണാനും, അവള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്പ്പാടാനുമായിരുന്നു ഇയാളുടെ വരവ്. എന്നാല്‍ എല്ലാ കണക്കുകൂട്ടലും അവിടെയെത്തിയപ്പോള്‍ തെറ്റിപ്പോയി.

അവിടെയെത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഗുസ്മാന് മനസ്സിലായത്. തന്നോട് ഇത്രയും നാള് ചാറ്റ് ചെയ്തിരുന്നത് ഒരു പതിനെട്ടുകാരനായ പയ്യനാണ്. ഇയാള്‍ വെറും ചില്ലറക്കാരനല്ല. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്യുകയും, പലരെയും ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്യുന്ന വിരുതനാണ്. സ്ഥിരമാിയ പണം തട്ടല്‍ ഇയാള്‍ നടത്താറുണ്ട്. ഗുസ്മാന് താനൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും, അവളെ മക്ഡൊണാള്‍ഡ് പാര്‍ക്കില്‍ വെച്ച് കാണണമെന്നും, ബാത്റൂമില്‍ വെച്ച് സെക്സില്‍ ഏര്‍പ്പെടണമെന്നുമാണ് ഇയാള്‍ കരുതിയിരുന്നത്.

ഇതിന് മുമ്പ് ചെറിയൊരു അബദ്ധവും ഗുസ്മാന് പറ്റി. കാണുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ഈ തട്ടിപ്പുകാരന് കാമുകിയാണെന്ന് കരുതി, തന്റെ നഗ്ന ചിത്രവും ഇയാള്‍ അയച്ച് കൊടുത്തിരുന്നു. അശ്ലീല ചുവയുള്ള ചാറ്റുകളും നടത്തിയിരുന്നു. എന്നാല്‍ താന്‍ ചാറ്റ് ചെയ്തത് പുരുഷനാണെന്ന് അറിഞ്ഞതോടെയായിരുന്നു അടുത്ത പ്രശ്നം. പാര്ക്കിന് അടുത്തായി കാര്‍ നിര്‍ത്തിയതോടെ ഒരാള്‍ ഗുസ്മാന് അടുത്തേക്ക് വരികയായിരുന്നു. ബ്രയാന്‍ പെരസ് എന്നായിരുന്നു ഈ പതിനെട്ടുകാരന്റെ പേര്.

ഇയാള്‍ പിന്നീട് ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നയാളാണ് ഗുസ്മാനെന്നും, പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചത് അതുകൊണ്ടാണെന്നും ഇയാള്‍ പറഞ്ഞു. ഇതെല്ലാം പരസ്യമാക്കുമെന്നും ബ്രയാന്‍ പെരസ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 ഡോളറാണ് ആവശ്യപ്പെട്ടത്. ഈ സംഭവമെല്ലാം ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പെരസിന്റെ പ്ലാന്‍. അതിനായി ഫോട്ടോകളും കൈവശമുണ്ടായിരുന്നു.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
അതേസമയം പെരസ് വൈകാതെ തന്നെ അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പണം തട്ടിപ്പ് അടക്കമുള്ള കേസും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇതുപോലെ ഫേക്ക് ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്ത് നിരവധി പേരെ കുടുക്കുകയും, പണം തട്ടുകയും ചെയ്തയാളാണ് പെരസ് എന്ന് കണ്ടെത്തി. നിരവധി പേരെയാണ് ഇയാള്‍ ബ്ലാക് മെയില്‍ ചെയ്തത്. ഇവരുടെ ഫോട്ടോകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. ആയിരം ഡോളര്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. ഗുസ്മാനെതിരെയും കേസുണ്ട്. സോഷ്യല്‍ മീഡിയ തെറ്റായി ഉപയോഗിച്ചത് അടക്കമുള്ള കേസുകളാണ് ഉള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications