Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്ത

അമ്മയ്ക്ക് തന്റെ മക്കളോട് എന്നും മറ്റാരേക്കാളും ഒരുപൊടിക്ക് സ്നേഹം കൂടുതൽ ആയിരിക്കും. ​ഗർഭിണിയാവുന്ന സമയം മുതൽ പിന്നീട് ആ ജീവൻ ഭൂമിയിലേക്ക് പിറന്നുവീഴുന്നത് വരെയും അവരോടുള്ള ആ സ്നേഹം ഹൃദയത്തിൽ കിനിഞ്ഞുകിനിഞ്ഞുവരും. പിന്നീട് കൈ വളരുന്നതും കാൽ വളരുന്നതും നോക്കിനോക്കി ആ ബന്ധം ഇഴപിരിയാത്തതാവും.

അങ്ങനെ ഒരു മകളെ സ്നേഹിച്ച് കൊതി തീരും മുമ്പ് നഷ്ടപ്പെട്ട ഒരു അമ്മയെക്കുറിച്ചാണ് ഇനി പറയുന്നത്. തന്റെ കൺമുന്നിൽ രക്തത്തിൽ കുളിച്ചു കിടന്നിരുന്നു പെൺകുട്ടി തന്റെ മകളാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത് ഏറെ വൈകിയായിരുന്നു....

1

ജെയ്മി എറിക്സൺ എന്ന സ്ത്രീയുടെ ജീവിത്തിൽ ആണ് ഏറ്റും വേദനനിറഞ്ഞ സംഭവം നടന്നത്. ഇവരുടെ ജീവിത കഥ അറിയുമ്പോൾ ആരുടെ കണ്ണും നിറയും. കാനഡയിലെ ആൽബർട്ട സ്വദേശിയാണ് ജെയ്മി. പാരമെഡിക്കൽ വിഭാഗത്തിൽ പ്രവർത്തിച്ചുക്കുകയാണ്. നവംബർ പതിനഞ്ചിന് തൻറെ ജോലിയിൽ സാധാരണമായി സംഭവിക്കാറുള്ളത് പോലെ തന്നെ ഒരു വാഹനാപകടത്തിൽ പരുക്കേറ്റവരെ അടിയന്തര ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ കൂടെ നിൽക്കുന്നതിനായി ജെയ്മി അപകടസ്ഥലത്തേക്ക് തിരിച്ചു. വലിയൊരു കാറപകടമായിരുന്നു അത്.

2

കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കാറിൽ നിന്ന് പുറത്തേക്ക് എടുത്തു. പെൺകുട്ടിയെ പുറത്തെടുക്കുന്നതിനും മറ്റും ജെയ്മി സഹായിച്ചിരുന്നു. പെണ‍്കുട്ടിയെ കാറിൽ നിന്നും പുറത്ത് എടുത്ത ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റുന്നത് വരെ അവർ കൂടെ തന്നെ ഉണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം വരുന്ന ര്കഷാപ്രവർത്തനത്തിന് ശേഷം അവർ തിരിച്ച് എത്തി..

3

ജോലിസമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജെയ്മിയെ കാത്ത് വീട്ടിൽ പോലീസ് ഉണ്ടായിരുന്നു. ജെയ്മിയുടെ പതിനേഴ് വയസുള്ള മകൾ മൊണ്ടാന കാറപകടത്തിൽ പെട്ടിരിക്കുന്നുവെന്നതായിരുന്നു പൊലീസിന് അറിയിക്കാനുണ്ടായിരുന്ന ആ വാർത്ത. അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത് കാറപകടത്തിൽ പരുക്കേറ്റ രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടി തൻറെ മകൾ മൊണ്ടാനയായിരുന്നു. വലിയ അപകടമായിരുന്നു അത് പരിക്കുകൾ പറ്റിയതിനാൽ ആളെ തിരിച്ച് അറിയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. അതുതന്നെയാണ് ആ അമ്മയ്ക്കും പറ്റിയത്. താൻ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് തന്റെ മകളെ തന്നെയാണെന്ന് ആ അമ്മയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

4


ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെങ്കിലും മൊണ്ടാനയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. വൈകാതെ തന്നെ പെൺകുട്ടി മരിച്ചിരുന്നു. ഇതിന് ശേഷം മൊണ്ടാനയെ അനുസ്മരിക്കുന്ന ചടങ്ങിൽ വച്ച് ജെയ്മി പറഞ്ഞ വാക്കുകൾ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.
'അതിസുന്ദരിയായിരുന്നു എൻറെ മകൾ. അതിസുന്ദരി. എന്ത് കാര്യവും അവൾ വിചാരിച്ചാൽ നടത്തും, വിജയം കാണും. അത്രയും മിടുക്കി. മരിക്കുമെന്ന് ഉറപ്പാക്കിയ,അത്രയും പരുക്കുകളോടെ എൻറെ കൈകളിലൂടെ കടന്നുപോയത് അവൾ തന്നെ ആയിരുന്നു.

5

എന്റെ ചോര, എൻറെ മാംസം. ഞാൻ തന്നെ. അവളോടൊപ്പമുള്ള 17 വർഷങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഞാൻ തകർന്നുപോയിരിക്കുന്നു. ചിതറിപ്പോയിരിക്കുന്നു. എവിടെയാണ് എൻറെ കുഞ്ഞ്? എൻറെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ടുപോയത് പോലെ. ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടി ഞാനിനി മുന്നോട്ടുപോകണം...'- തന്റെ മുന്നിലൂടെ മരണത്തിലേക്ക് പോയ മകളെ ഓർത്ത് ആ അമ്മ പറഞ്ഞ വാക്കുകൾ കേട്ടവരൊക്കെ ആകെ തകർന്നുപോയി. സംസാരിക്കുന്നതിനിടെ മകളെ കുറിച്ചോർത്ത് വിങ്ങിപ്പൊട്ടുന്ന ഈ അമ്മയുടെ ചിത്രവും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+