
ബാബ വംഗ നേരത്തെ പ്രവചിച്ചു; സോംബി വൈറസ് 2022ല്‍ തിരിച്ചെത്തി, മഹാത്ഭുതം!!
ലണ്ടന്‍: ലോകപ്രശസ്ത ജ്യോതിഷി ബാബ വംഗയെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. അത്ര പ്രശസ്തമാണ് അവരുടെ പ്രവചനങ്ങള്‍. ഓരോ വര്‍ഷവും ഒന്നിലധികം പ്രവചനങ്ങള്‍ അവരുടേതായി ശരിയായി വരാറുണ്ട്. ഈ വര്‍ഷം തന്നെ രണ്ട് പ്രവചനങ്ങള്‍ സത്യമായിരുന്നു. യുക്രൈനിലെ യുദ്ധം അടക്കം കൃത്യമായി വര്‍ഷങ്ങള്‍ക്ക് മുന്നേ അവര്‍ പ്രവചിച്ചിരുന്നു. ബാബയുടെ മൂന്നാമത്തെ പ്രവചനവും ഈ വര്‍ഷം ശരിയായി വന്നിരിക്കുകയാണ്.
ലോക രാജ്യങ്ങള്‍ എല്ലാം ഇതില്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു സോംബി വൈറസിനെ കുറിച്ചുള്ള കാര്യങ്ങള്‍. ഇവയെ ആദ്യമായി കണ്ടെത്തുമെന്ന പ്രവചനം വര്‍ഷങ്ങള്‍ക്ക് മുമ്പേ ബാബ പ്രവചിച്ചതാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു കൂട്ടം ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് 48500 വര്‍ഷം പഴക്കമുള്ള സോംബി വൈറസിനെ പുനസൃഷ്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആകെ ഇത് വൈറലായിരുന്നു. എന്തിനാണ് ഇവര്‍ ഇത്തരമൊരു അപകടത്തെ പുനസൃഷ്ടിച്ചത് എന്നായിരുന്നു പലരുടെയും ചോദ്യം. ഇത് മനുഷ്യര്‍ക്കാകെ ഭീഷണിയുയര്‍ത്തുമെന്നും ഇവര്‍ പറഞ്ഞിരുന്നു. അങ്ങനെ ലോകമാകെ ഈ വൈറസിനെ ഓര്‍ത്ത് ഭയന്നിരിക്കുകയാണ്. റഷ്യയിലെ സൈബീരിയയിലെ തണുത്തുറഞ്ഞ ഒരു തടാകത്തില്‍ നിന്നാണ് ഈ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
ആഗോള താപനത്തെ തുടര്‍ന്ന് ഉത്തര ധ്രുവത്തിലെ മഞ്ഞുപാളികള്‍ ഉരുകി തുടങ്ങിയിട്ടുണ്ട്. അതിനെ ഒന്നാകെ മൂടിയിരിക്കുന്ന പാളികളില്‍ ഒരു ഭാഗം ആഗോള താപനത്തെ തുടര്‍ന്നാണ് ഉരുകിയത്. ഇതേ തുടര്‍ന്ന് കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ ആഴ്്ന്ന് പോയ വൈറസുകള്‍ വീണ്ടും ഭൂമിക്ക് പുറത്തേക്ക് വരാന്‍ തുടങ്ങിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവയ്ക്ക് ഇപ്പോഴും വ്യാപന ശേഷിയുള്ളതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്നും ശാസ്ത്രസംഘം വ്യക്തമാക്കി.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ഇത്തരം പാളികള്‍ ഉരുകിയൊലിഞ്ഞ് മഞ്ഞിന് മുകളിലേക്ക് എത്തും. അത് തടാകത്തിലെന്ന പോലെ ഒഴുകി നടക്കും. അത് അപകടകരമായ പല വൈറസുകളെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കും. അവിടെയാണ് അപകടം പതിയിരിക്കുന്നത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ പുതഞ്ഞ് പോയിട്ടും ഇവയ്ക്ക് യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുനസൃഷ്ടിച്ചെങ്കിലും ഇവ മനുഷ്യരിലേക്ക് പടരില്ലെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ധാരാളം വൈറസുകള്‍ മഞ്ഞിനടിയില്‍ ഉണ്ടാവും. ആഗോള താപനം വര്‍ധിച്ച് വരുന്നതിന് അനുസരിച്ച് ഇവ കൂടുതല്‍ സജീവമാകും. ഭൂമിയിലേക്ക് ഇവ കൂടുതല്‍ ശക്തിയോടെ പ്രവേശിക്കാനുമാവും. മനുഷ്യരെ മാത്രമല്ല പല ജീവജാലങ്ങളെയും ഇവ ബാധിക്കാനും സാധ്യതയുണ്ട്. പലതരത്തിലുള്ള ഇത്തരം വൈറസുകള്‍ ഒന്നിച്ച് റിലീസായാല്‍ അതിനെ നേരിടുക അസാധ്യമായിരിക്കും. അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങളും വലിയ വെല്ലുവിളിയായും മാറും.

റഷ്യയിലെ യാക്കുട്ടിയയിലെ യുക്കേച്ചി അലാസിലെ തടാകത്തിനടിയില്‍ നിന്നാണ് പാണ്ടോരവൈറസ് കണ്ടെത്തിയത്. ബാക്കി വൈറസുകളെല്ലാം മറ്റിടങ്ങളില്‍ നിന്നായിട്ടാണ് കിട്ടിയത്. അതായത് പത്തിലധികം വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മനുഷ്യര്‍ ഈ വൈറസ് കണ്ടെത്താന്‍ കോടാനുകോടി വര്‍ഷങ്ങളാണ് എടുത്തത്. എന്നാല്‍ പ്രവചനത്തിലെ രാജ്ഞിയായ ബാബ വംഗ ഇങ്ങനൊരു വൈറസിനെ മനുഷ്യകുലം കണ്ടെത്തുമെന്ന് നേരത്തെ തന്നെ പ്രവചിച്ചതാണ്. അതുപോലെ തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
ബള്‍ഗേറിയന്‍ ജ്യോതിഷിയായ വാംഗെലിയ പാണ്ഡേവ ഗുഷ്‌തെരോവയാണ് പിന്നീട് ബാബ വംഗയായി മാറിയത്. ഇവര്‍ ജീവിച്ചിരുന്നപ്പോള്‍ ഭാവി അറിയാന്‍ ആയിരങ്ങളും പതിനായിരങ്ങളുമാണ് എത്തിയിരുന്നത്. 25 കൊല്ലം മുമ്പാണ് ഇവര്‍ മരിച്ചത്. ഇവര്‍ ഭൂമി ഉണ്ടായിരിക്കുന്നിടത്തോളമുള്ള പ്രവചനങ്ങള്‍ നടത്തിയാണ് മരിച്ചത്. അതായത് ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ഇവരുടെ പ്രവചനത്തിന്റെ കൂട്ടത്തിലുണ്ട്. ലോകം എന്ന് അവസാനിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.

ബാബ വംഗയുടെ ഈ പ്രവചനമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തരംഗമായിരിക്കുന്നത്. വര്‍ഷം അവസാനിക്കാനിരിക്കെ ഇനിയൊന്നും സത്യമാവില്ലെന്നാണ് പലരും കരുതിയത്. ഒരു തണുത്തുറഞ്ഞ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്നായിരുന്നു പ്രവചനം. സൈബീരിയയില്‍ വെച്ച് അപകടകാരിയായ വൈറസിനെ കണ്ടെത്തുമെന്നും, അത് മരവിച്ചിരിക്കുമെന്നും പ്രവചനത്തില്‍പറയുന്നുണ്ട്. ഇത് ആഗോള താപനം കാരണമായിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവ നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് മാറുമെന്നും അവരുടെ പ്രവചനത്തിലുണ്ട്.