Get Updates
Get notified of breaking news, exclusive insights, and must-see stories!

274 കോടിയുടെ ജേതാവ് ഫോണെടുത്തു; ആ മഹാഭാഗ്യം തിരിച്ചറിഞ്ഞു, ന്യൂസൗത്ത് വെയ്ല്‍സുകാരന് ആഘോഷം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ എക്കാലത്തെയും വലിയ ലോട്ടറി തുക കിട്ടിയ ആളെ ആ വിവരം അറിയിച്ചു. ദിവസങ്ങളാണ് ആ തുക ആര്‍ക്കാണെന്ന കാര്യത്തില്‍ തിരച്ചില്‍ തുടങ്ങിയത്. പലവിധത്തില്‍ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ തിരിച്ചുവിളിക്കുകയും ചെയ്തില്ല. ലോട്ടറി അധികൃതര്‍ മിസ്ഡ് കോള്‍ കണ്ടിട്ടുണ്ടെങ്കില്‍ ആരായാലും തിരിച്ചുവിളിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ഈ യുവാവ് ആണെങ്കില്‍ ലോട്ടറി അടിച്ച കാര്യം പരിശോധിച്ച് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഈ പണം കൈവിട്ട് പോകുമോ എന്നും കരുതിയിരുന്നു. എന്നാല്‍ ഈ യുവാവ് വന്‍ ഭാഗ്യവാനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇയാള്‍ ഒടുവില്‍ ആ സന്തോഷ വാര്‍ത്ത അറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

പവര്‍ബോളിന്റെ 50 മില്യണിന്റെ ലോട്ടറിയാണ് ഈ യുവാവിന് അടിച്ചിരിക്കുന്നത്. ഏകദേശം 274 കോടി രൂപയില്‍ അധികം വരും ഈ തുക. ദിവസങ്ങളായി ഈ ജേതാവിനെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. നവംബര്‍ 24നായിരുന്നു നറുക്കെടുപ്പ്. നേരത്തെ തന്നെ എവിടെ നിന്നാണ് ടിക്കറ്റ് വിറ്റുപോയതെന്ന് പവര്‍ബോള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ പലതവണ അറിയിക്കാന്‍ ശ്രമിച്ചിട്ടും കമ്പനി പരാജയപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക അടിച്ചിട്ടുണ്ടെന്ന് യുവാവ് അറിയുക പോലും ചെയ്തിട്ടില്ലായിരുന്നു.

2

യുവാവ് ഈ ലോട്ടറി പരിശോധിച്ചിട്ടുമില്ലായിരുന്നു. ന്യൂസൗത്ത് വെയ്ല്‍സിലെ യുവാവിനാണ് സമ്മാനം അടിച്ചത്. 274 കോടി ലോട്ടറിയില്‍ സമ്മാനമായി കിട്ടിയ വിവരം കഴിഞ്ഞ ദിവസം രാവിലെയാണ് യുവാവിനെ ലോട്ടോ അധികൃതര്‍ അറിയിച്ചത്. അതേസമയം ഇയാളാകെ അമ്പരപ്പിലാണ്. ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് യുവാവ് പറയുന്നത്. തനിക്ക് ഇങ്ങനൊരു സമ്മാനം അടിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ഇയാള്‍ കരുതുന്നത്. അതേസമയം ഈ പണം എങ്ങനെ ഉപയോഗിക്കുമെന്ന് മാത്രം വ്യക്തമല്ല.

3

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

തങ്ങളുടെ മേല്‍വിലാസമോ മറ്റ് കാര്യങ്ങളോ പറയാന്‍ യാതൊരു താല്‍പര്യവുമില്ലെന്ന് യുവാവ് അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് ലോട്ടോ അധികൃതര്‍ക്ക് മാത്രമാണ് വിവരങ്ങള്‍ അറിയുക. സ്വകാര്യമായി ഈ തുക വിനിയോഗിക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്. ഫോര്‍സ്റ്ററിലെ ടള്‍സ് ന്യൂസ് ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കടയുടെ മാനേജര്‍ വനേസ ഡേലന്റ് പറഞ്ഞു. അയാള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും അവര്‍ പറഞ്ഞു. ഞങ്ങളുടെ കടയില്‍ നിന്ന് ടിക്കറ്റെടുത്തയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും അവര്‍ പറഞ്ഞു.

4

അതേസമയം അമേരിക്ക പെനിസില്‍വാനിയയിലെ നോര്‍ത്ത് അപ്പോളോവില്‍ 134 കോടി രൂപയുടെ ലോട്ടറിയടിച്ച വ്യക്തി ഇതുവരെ അത് വാങ്ങാന്‍ എത്തിയിട്ടില്ല. ഇത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുമില്ല. ഡിസംബര്‍ 17ന് ടിക്കറ്റെടുത്ത വ്യക്തിക്കാണ് ഇത്ര വലിയ സമ്മാനം അടിച്ചത്. ജയിച്ച നമ്പറുകള്‍ പുറത്തുവിട്ടെങ്കിലും ഇതുവരെ ആരും സമ്മാനത്തിന് അവകാശവാദമുന്നയിച്ചിട്ടില്ല. ടിക്കറ്റെടുത്ത കടയുടമയ്ക്ക് എട്ട് ലക്ഷത്തില്‍ അധികം രൂപ പാരിതോഷികമായും ലഭിക്കും. ഡിസംബര്‍ 16നുള്ളില്‍ ഈ സമ്മാനം വാങ്ങിയില്ലെങ്കില്‍ അത് ലോട്ടറി ഫണ്ടിലേക്ക് പോകും.

5

അതേസമയം യുഎസ്സിലെ തന്നെ നോര്‍ത്ത് കരോലിന നിവാസിക്കും വന്‍ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ്. ഇയാള്‍ക്ക് ഒരു കോടി 50 ലക്ഷം രൂപയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. നികുതി കിഴിച്ച് ഒരു കോടി ഏഴ് ലക്ഷം രൂപയില്‍ അധികം ഇയാള്‍ക്ക് ലഭിക്കും. വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാള്‍ക്ക് ഇമെയിലില്‍ സന്ദേശം വരുന്നത്. വന്‍ ലോട്ടറി കിട്ടിയതായി ഇതില്‍ പറഞ്ഞിരുന്നു. വിശ്വസിക്കാന്‍ പറ്റാത്തത് കൊണ്ട് രണ്ട് തവണ പരിശോധിച്ചു. ഭാര്യയെ വിളിച്ച് കാണിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും ഇയാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+