മുത്തശ്ശിക്ക് ലോട്ടറിയടിച്ചു, ഇപ്പോള്‍ കൊച്ചുമോനും; ആഴ്ച്ചയില്‍ കിട്ടുക 60000 രൂപ
ഒട്ടാവ: ഭാഗ്യം ഒരു കുടുംബത്തിനെ വട്ടമിട്ട് പറക്കുകയാണ്. എന്ത് ചെയ്താലും ഭാഗ്യം അവരെ തേടിയെത്തും. പറഞ്ഞ് വരുന്നത് ജേസന്‍ മക്മേഹന്റെ കുടുംബത്തെ കുറിച്ചാണ്. കാനഡയിലെ ഒരു കുടുംബമാണ്. ഇവരുടെ കുടുംബത്തില്‍ ലോട്ടറിയടിക്കുന്നത് തുടരുകയാണ്. എന്തോ ഭാഗ്യം ഇവര്‍ക്കൊപ്പമാണെന്ന് പറയേണ്ടി വരും. ക്യാഷ് ഫോര്‍ ലൈഫ് ലോട്ടറിയെടുത്ത യുവാവിനാണ് ഇപ്പോള്‍ വന്‍ തുക അടിച്ചിരിക്കുന്നത്.
ഇയാള്‍ക്ക് ജീവിത കാലം മുഴുവന്‍ നല്ലൊരു തുക ലോട്ടറി അടിച്ചതിലൂടെ ലഭിക്കും. അതാണ് ക്യാഷ് ഫോര്‍ ലൈഫിന്റെ ഏറ്റവും വലിയ നേട്ടം. അതായത് യവാവിന് ജീവിതകാലം ഈ തുക എടുത്ത് വെച്ചാല്‍ കോടീശ്വരന് ആകാന്‍ സാധിക്കും. വിശദമായ വിവരങ്ങളിലേക്ക്....

image credit: Jason McMahon/OLG
മാസങ്ങളോളം ഈ ലോട്ടറിക്കായി ചെലവഴിച്ച ശേഷം യുവാവിനെ തേടി വന്‍ തുക എത്തിയിരിക്കുന്നത്. ജേസന്‍ എന്ന കനേഡിയന്‍ സ്വദേശിയുടെ ഭാഗ്യം ഇന്ന് ഒന്താരിയോ മുഴുവന്‍ അറിഞ്ഞിരിക്കുകയാണ്. 35കാരനായ ജേസന്‍ ഒന്താരിയോയിലെ ലണ്ടന്‍ നഗരത്തിലാണ് താമസിക്കുന്നത്. ലണ്ടന്‍ അങ്ങ് ബ്രിട്ടനില്‍ അല്ലേ എന്ന് ചിന്തിക്കേണ്ട. കാനഡയിലെ പ്രമുഖ സംസ്ഥാനമായ ഒന്താരിയോയിലെ ദക്ഷിണപശ്ചിമ നഗരമാണ് ലണ്ടന്‍.

ആറ് മാസത്തോളമായി ഈ ലോട്ടറിക്കായി പരിശ്രമിക്കുന്നുണ്ടായിരുന്നു ജേസന്‍ മക്മേഹന്. വന്‍ തുക അടിക്കുമെന്ന ആത്മവിശ്വാസവും യുവാവിനുണ്ടായിരുന്നു. ഇക്കാലയളവില്‍ ചെറിയ ചില സമ്മാനത്തുകകള്‍ ഈ ലോട്ടറിയില്‍ നിന്ന് കിട്ടിയിരുന്നു. അവസാന തവണ എടുത്തപ്പോള്‍ കിട്ടിയ ചെറിയ തുകയില്‍ നിന്ന് നാല് ഡോളര്‍ എടുത്ത് മറ്റൊരു ടിക്കറ്റ് കൂടി വാങ്ങാന്‍ ജേസന്‍ തീരുമാനിക്കുകയായിരുന്നു.

ഹരന് സ്ട്രീറ്റിലെ വാലി ഫാം വെറൈറ്റിയില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. സ്റ്റോറിലെ ക്ലര്‍ക്കാണ് തനിക്ക് ടിക്കറ്റ് എടുത്തത് തന്നതെന്നും ജേസന്‍ പറയുന്നു. വീട്ടില്‍ വെച്ച് ഈ ടിക്കറ്റ് ഉപയോഗിച്ച് ഒന്ന് കളിച്ച് നോക്കാനായിരുന്നു ജേസന്റെ തീരുമാനം. എന്നാല്‍ പിന്നീട് വന്‍ ഷോക്കാണ് ജേസനെ കാത്തിരുന്നത്. അതാ വരുന്ന വന്‍ സമ്മാനത്തുക. ഒരു ആഴ്ച്ച ആയിരം ഡോളര്‍ വീതമാണ് യുവാവിന് കിട്ടാന്‍ പോകുന്നത്.

ജീവിത കാലം മുഴുവന്‍ ഈ ആയിരം ഡോളര്‍ ആഴ്ച്ചയില്‍ യുവാവിന് കിട്ടി കൊണ്ടിരിക്കുന്നത്. ഏകദേശം 60356 ഇന്ത്യന്‍ രൂപ വരുമിത്. ആകെ ഞെട്ടിപ്പോയ നിമിഷമായിരുന്നു അതെന്ന് ജേസന്‍ പറയുന്നത്. എനിക്ക് ലോട്ടറിയടിച്ചെന്ന് മനസ്സിലായി. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായി തോന്നിയില്ല. ആകെ ചിരി മാത്രമാണ് എനിക്ക് വന്ന വികാരമെന്നും, മറ്റൊന്നും ചെയ്യാനാവാതെ നിശ്ചലമായി പോയ അവസ്ഥയായിരുന്നുവെന്നും ജേസന്‍ വ്യക്തമാക്കി.

എന്റെ കാമുകിയോട് ലോട്ടറിയടിച്ച കാര്യം ഞാന്‍ പറഞ്ഞു. അവള്‍ക്ക് വിശ്വസിക്കാന്‍ കൂടി സാധിച്ചില്ല. എന്റെ അമ്മയെയും മുത്തശ്ശിയെയും വിളിച്ച് കാര്യം പറഞ്ഞു. അവര്‍ക്കെല്ലാം വലിയ സര്‍പ്രൈസായിരുന്നു ഇത്. എന്റെ മുത്തശ്ശി ആകെ ആവേശത്തിലായിരുന്നു. കാരണം എന്റെ കുടുംബത്തില്‍ ലോട്ടറിയടിച്ചവരില്‍ മുന്‍പന്തിയിലുള്ളത് മുത്തശ്ശിയാണ്. വീണ്ടും ഭാഗ്യം കുടുംബത്തില്‍ തേടിയെത്തിയതില്‍ അവരാകെ സന്തോഷത്തിലായിരുന്നു.

എന്റെ മുത്തശ്ശിക്കും ജീവിത കാലം മുഴുവന്‍ ലഭിക്കുന്ന ലോട്ടറിയടിച്ചിരുന്നു. ഏഴ് വര്‍ഷം മുമ്പായിരുന്നു ആ മഹാഭാഗ്യം. അവരാകെ ത്രില്ലടിച്ച് നില്‍ക്കുകയായിരുന്നു. കുടുംബത്തിലെ ഒരാള്‍ക്ക് കൂടി തന്റെ അതേ അനുഭവം ഉണ്ടായതിലായിരുന്നു മുത്തശ്ശിക്ക് ആവേശമെന്നും ജേസന്‍ പറഞ്ഞു. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററില്‍ എത്തിയാണ് ജേസന്‍ സമ്മാനത്തുക സ്വീകരിച്ചത്.

ഇതൊരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല. മറ്റൊരു ഷോപ്പില്‍ നിര്‍ത്തിയായിരുന്നു ടിക്കറ്റ് വാങ്ങാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഭാഗ്യം കൊണ്ട് ഇവിടെ കയറുകയായിരുന്നു. തുക ഒന്നായി വാങ്ങുന്നതിന് പകരം ആഴ്ച്ചയില്‍ ആയിരം ഡോളര്‍ എന്ന മാര്‍ഗം സ്വീകരിക്കുകയായിരുന്നു. പണം സേവ് ചെയ്ത് വെക്കാനാണ് തീരുമാനം. യാത്രകള്‍ക്കും, ചില വലിയ ആഢംബരങ്ങളുമാണ് ജേസന്‍ ജീവിതത്തില്‍ ലക്ഷ്യമിടുന്നത്. എല്ലായിടത്തേക്കും യാത്ര ചെയ്യണം. ഒരു ക്യാമ്പര്‍ വാന്‍ വാങ്ങണം. ആദ്യ യാത്ര കാനഡയില്‍ തന്നെയാണ്. എവിടെ വെച്ച് തുടങ്ങുമെന്ന് മാത്രമാണ് ആലോചിക്കുന്നതെന്നും യുവാവ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications