• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

Google Oneindia Malayalam News

ടൊറന്റോ: ഒരാളുടെ ഭാഗ്യക്കേട് എപ്പോഴാണ് മാറുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. നമ്മള്‍ തീരെ ഭാഗ്യമില്ലാത്തവരാണെന്ന് കരുതും, പക്ഷേ ഒരു ലോട്ടറി അടിച്ചാല്‍ പിന്നെ നമ്മളെ പോലൊരു ഭാഗ്യശാലികള്‍ ആരുമുണ്ടാവില്ലെന്ന് പറയാന്‍ തോന്നും. ഒരു കനേഡിയന്‍ യുവതി അവരുടെ ജീവിതത്തില്‍ ഭാഗ്യമേ ഇല്ലെന്ന് കരുതി എപ്പോഴും വിഷമിക്കാറുണ്ടായിരുന്നു.

എന്നാല്‍ അവര്‍ ഇന്ന് കോടീശ്വരിയായിരിക്കുകയാണ്. അവരുടെ ജീവിതത്തിലേക്കാണ് അപ്രതീക്ഷിതമായി ഒരു ലോട്ടറി ഭാഗ്യം കടന്നുവന്നത്. പക്ഷേ ഒരു വിവാഹമാണ് അവരുടെ ജീവിതത്തില്‍ ഈ മാറ്റങ്ങളെല്ലാം കൊണ്ടുവന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

സെന്‍ട്രല്‍ ആല്‍ബര്‍ട്ടയില്‍ നിന്നുള്ള യുവതിക്കാണ് കോടികള്‍ സമ്മാനമായി കിട്ടിയിരിക്കുന്നത്. ഏകദേശം 60 കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഒരിക്കല്‍ പോലും മേഗന്‍ ക്ലൈയിന്‍ എന്ന റെഡ് ഡിയര്‍ക്കാരിക്ക് ലോട്ടറിയടിച്ചിരുന്നില്ല. എന്നാല്‍ ജീവിതം ആകെ മാറി മറിഞ്ഞത് വിവാഹത്തിന് ശേഷമാണെന്ന് മേഗന്‍ വിശ്വസിക്കുന്നു. കൃത്യ സമയത്താണ് ഈ പണം ലഭിച്ചിരിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ഈ പണം ഉപയോഗിക്കാമെന്ന് യുവതി പറയുന്നു.

2

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

1, 8, 9, 23, 36, 41, 46, എന്നീ നമ്പറുകളാണ് മേഗന് സമ്മാനം കൊണ്ടുവന്നത്. ഒറ്റ രാത്രി കൊണ്ട് അവര്‍ കോടീശ്വരിയായിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിനായിരുന്നു നറുക്കെടുപ്പ് നടന്നത്. എന്നാല്‍ ഇവരാണ് വിജയിച്ചതെന്ന് ഇപ്പോഴാണ് അറിയുന്നത്. അതിന് കാരണവുമുണ്ട്. ഒക്ടോബര്‍ 29നാണ് തനിക്ക് ലോട്ടറിയടിച്ച കാര്യം തന്നെ മേഗന്‍ അറിയുന്നത്. മൂന്നാഴ്ച്ചയോളം ഒരിക്കല്‍ പോലും തനിക്ക് ലോട്ടറിയടിക്കുമെന്ന് അവര്‍ ചിന്തിച്ചിരുന്നില്ല.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

തന്റെ കൈയ്യില്‍ ലോട്ടറിയടിച്ച ടിക്കറ്റുണ്ടായിരുന്നുവെന്ന് പോലും ഇവര്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല. ഇവര്‍ സ്വന്തം പേഴ്‌സ് വൃത്തിയാക്കുകയായിരുന്നു. ആ സമയത്താണ് ടിക്കറ്റ് കണ്ടത്. ഒരു രസീതിനൊപ്പം ചുരുണ്ട് കിടക്കുകയായിരുന്നു പേഴ്‌സില്‍ ഈ ടിക്കറ്റെന്ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനോട് മേഗന്‍ ക്ലെയിന്‍ പറഞ്ഞു. ഉടന്‍ തന്നെ ഈ ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. തന്റെ ഫോണിലാണ് ഈ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയതെന്ന് മേഗന്‍ പഞ്ഞു.

4

ആ ടിക്കറ്റ് ലോട്ടോ ആപ്പില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ താനാകെ ഞെട്ടിപ്പോയെന്ന് യുവതി പറയുന്നു. ആ നിമിഷം തന്റെ ജീവിതം മാറിയെന്ന് മനസ്സിലായി. ഞാന്‍ ഒന്ന് പൊട്ടിക്കരഞ്ഞു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഇത് ഏറ്റവും വലിയ ഭാഗ്യമാണ്. ആഴ്ച്ചകളോളമാണ് താന്‍ ഈ ടിക്കറ്റും കൈവശം വെച്ച്, സമ്മാനം അടിച്ചെന്ന് അറിയാതെ പോയതെന്ന് മേഗന്‍ പറയുന്നു. അതേസമയം ജീവിതത്തില്‍ ഒരുപാട് പ്ലാനുകള്‍ മേഗനുണ്ട്.

5

വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് മേഗനെ തേടി ഭാഗ്യമെത്തിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങാനാണ് മേഗന്റെ പ്ലാന്‍. ആദ്യം ഒരു ഹണിമൂണാണ് മേഗനും ഭര്‍ത്താവും ചേര്‍ന്ന് പ്ലാന്‍ ചെയ്യുന്നത്. അതേസമയം ഇതിന് മുമ്പ് ഒരിക്കലും സമ്മാനം അടിക്കാത്തത് കൊണ്ടാണ് ലോട്ടറിയടിച്ചെന്ന് വിശ്വസിക്കാനായില്ല. അഞ്ച് തവണയാണ് ഞാന്‍ ആ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയതെന്നും യുവതി പറഞ്ഞു.

6

സമീപത്തുള്ള കടയിലേക്ക് ഓടുകയായിരുന്നു ഓരോ തവണയും. അവിടെയുള്ള ക്യാഷിയറാണ് എനിക്ക് സമാനം അടിച്ചെന്ന് ഉറപ്പിച്ച് പറഞ്ഞത്. റെഡ് ഡിയറിലുള്ള 4 ക്ലിയര്‍വ്യൂ മാര്‍ക്കറ്റ് വേയിലുള്ള കടയില്‍ നിന്നാണ് ഈ ടിക്കറ്റ് മേഗന്‍ വാങ്ങിയത്. കുറച്ച് കാര്യങ്ങള്‍ താന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് മേഗന്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഞങ്ങളൊരു ഹണിമൂണിന് പോവുകയാണ്. മഴക്കാലത്തേക്ക് ഈ പണം ശേഖരിച്ച് വെക്കും. അതെല്ലാം മനോഹരമായിരിക്കുമെന്നും മേഗന്‍ വ്യക്തമാക്കി.

7

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

അതേസമയം മാക് മില്യണ്‍സില്‍ അടുത്തിടെ രണ്ട് തേജാക്കള്‍ കൂടി ഉണ്ടായിട്ടുണ്ട്. രണ്ട് പേര്‍ക്കും ആറ് കോടി വീതമാണ് കിട്ടിയത്. ജീന്‍ ജാന്‍സന്‍, ഇവാന്‍ ഡെര്‍ക്‌സന്‍ എന്നിവര്‍ക്കാണ് സമ്മാനം അടിച്ചത്. ഇതില്‍ ഇവാന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. ശരിക്കും ഞാനാകെ നിലത്ത് വീണ് പോയെന്ന് ഇയാള്‍ പറയുന്നു. ഒരു ലക്ഷം ഡോളര്‍ എന്ന് കരുതിയിരുന്നപ്പോഴാണ് ആറ് കോടിയാണെന്ന് മനസ്സിലായതെന്ന് ഇവാന്‍ പറഞ്ഞു. താന്‍ പലതവണ നേക്കിയാണ് നമ്പര്‍ ഉറപ്പിച്ചെന്ന് ജീന്‍ ജാന്‍സനും പറഞ്ഞു.

English summary
canadian women who never wins a lottery won more than 60 crore after cleaning wallet goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X