33 കോടിയുടെ ചെക്ക് കളഞ്ഞ് കിട്ടി, തിരിച്ചേല്‍പ്പിച്ച് യുവാവ്; കമ്പനി നല്‍കിയ സമ്മാനത്തില്‍ നിരാശ
മ്യൂണിക്ക്: കോടികള്‍ അടങ്ങുന്ന ഒരു ചെക് വീണുകിട്ടിയാല്‍ എന്ത് ചെയ്യും. പ്രത്യേകിച്ച് ബാങ്കില്‍ കൊടുത്ത് അത് മാറി എടുത്താല്‍ മാത്രം മതിയാവുന്ന ഒരു ചെക്കാണെങ്കില്‍. നമ്മള്‍ അത് ചിലപ്പോള്‍ മാറിയെടുത്തേക്കാം അല്ലേ. എന്നാല്‍ ഒരു യുവാവ് ഇത് തിരിച്ചേല്‍പ്പിക്കാനുള്ള മനസ്സ് കാണിച്ചു. പക്ഷേ ഇപ്പോള്‍ അത് തിരിച്ചേല്‍പ്പിക്കേണ്ടിയിരുന്നില്ലെന്നാണ് യുവാവ് കരുതുന്നത്.
ആ കമ്പനി തിരിച്ച് നല്‍കിയ പാരിതോഷികം യുവാവിനെ ആകെ നാണം കെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ആകെ ഇത് വലിയ നാണക്കേടെന്നാണ് അഭിപ്രായപ്പെടുന്നത്. വെറും മിഠായി പൊതികളാണ് സമ്മാനമായി കമ്പനി നല്‍കിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

മിഠായി നിര്‍മാതാക്കളിലെ വമ്പന്‍മാരായ ഹാരിബോയ്ക്കുള്ള ചെക്കാണ് യുവാവിന്റെ കൈയ്യിലെത്തിയത്. ഇയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇതിലെ തുക കേട്ടാല്‍ ആരുടെയും ബോധം പോകും. 33 കോടിയില്‍ അധികം വരുന്ന തുകയായിരുന്നു ഈ ചെക്കിലുണ്ടായിരുന്നത്. ആര്‍ക്ക് വേണമെങ്കിലും ഈ തുക മാറ്റിയെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യുവാവിന്റെ നല്ല മനസ്സ് അവര്‍ക്ക് രക്ഷയാവുകയായിരുന്നു

അതേസമയം ഇത്രയും വലിയൊരു തുകയുടെ ചെക് സത്യസന്ധതയോടെ തിരികെയെത്തിച്ചിട്ടും, കമ്പനി ഈ യുവാവ് പാരിതോഷികമായി നല്‍കിയത് മിഠായി പൊതികളാണ്. അതും വെറും ആറ് പാക്കറ്റ് ഗമ്മീസ് ആണ്. 38 കാരനായ അനോര്‍ എന്ന ജര്‍മന്‍ യുവാവിനാണ് കമ്പനിയുടെ നടപടി നിരാശയുണ്ടാക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിലാണ് യുവാവ് താമസിക്കുന്നത്. അമ്മയെ കാണാനായി ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് യുവാവിന് ഈ ചെക് കാണാന്‍ ഇടയായത്.

ഈ ചെക്കിലെ തുക കണ്ട് അനോര്‍ ആകെ അമ്പരന്ന് പോയി. അത്രയും വലിയൊരു തകുകയായിരുന്നു അതിലുണ്ടായിരുന്നത്. 33 കോടി എന്നത് എനിക്ക് കണക്കുകൂട്ടാന്‍ പോലും സാധിക്കാത്ത തുകയായിരുന്നു. എത്രയാണെന്ന് പോലും നോക്കിയപ്പോള്‍ മനസ്സിലായില്ല. പക്ഷേ അത് കോടികളുണ്ടെന്ന് മനസ്സിലായെന്ന് അനോര്‍ പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ റെവെ ആണ് ഈ ചെക്ക് ഹാരിബോയ്ക്ക് നല്‍കിയത്. എന്നാല്‍ ഈ ചെക് സ്‌റ്റേഷനില്‍ എങ്ങനെയോ വീണ് പോവുകയായിരുന്നു.

ചെക് കിട്ടി വൈകാതെ തന്നെ അനോര്‍ ഹാരിബോ കമ്പനിയെ വിളിച്ചു. കമ്പനിയുടെ അഭിഭാഷകര്‍ മുഖേനയാണ് ഈ ചെക് എത്തിക്കാനായിരുന്നു ശ്രമം. തന്നോട് കമ്പനി പറഞ്ഞത് ആ ചെക് നശിപ്പിച്ച് കളയാനാണ്. എന്നിട്ട് ആ ചെക് കീറികളഞ്ഞതിന്റെ തെളിവായി ഫോട്ടോ നല്‍കാനും അവര്‍ പറഞ്ഞു. അതിനോട് ഞാന്‍ യോജിക്കുകയായിരുന്നു. ഇത് പ്രകാരം എല്ലാ കാര്യങ്ങളും ചെയ്തു. ഇതിന് ശേഷം തനിക്ക് പോസ്റ്റലില്‍ ഒരു പാക്കേജ് വന്നു. അതിലായിരുന്നു കമ്പനിയുടെ പാരിതോഷികം ഉണ്ടായിരുന്നതെന്നും യുവാവ് പറഞ്ഞു.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം
തുറന്ന് നോക്കിയപ്പോള്‍ ഹാരിബോയുടെ കുറച്ച് മിഠായി പൊതികളായിരുന്നുവെന്നും അനോര്‍ പറഞ്ഞു. എന്നാല്‍ കമ്പനിയുടെ സമ്മാനത്തിലും ബഹുമാനമില്ലായ്മയിലും ഒട്ടും സംതൃപ്തനല്ല യുവാവ്. വളരെ ചീപ്പായി പോയി ഈ സംഭവമെന്നും അനോര്‍ വ്യക്തമാക്കി. അതേസമയം ഹാരിബോയുടെ വക്താവ് തീരുമാനത്തെ ന്യായീകരിച്ചു. പേരെഴുതിയ ചെക്കായിരുന്നു അത്. ഞങ്ങളുടെ കമ്പനിക്കല്ലാതെ ആര്‍ക്കും ആ തുക പിന്‍വലിക്കാന്‍ സാധിക്കില്ല. ഒരു ഉപകാരസ്മരണയെന്ന പേരിലാണ് ആ മിഠായി പൊതികള്‍ അയച്ചതെന്നും വക്താവ് പറഞ്ഞു. വാര്‍ഷിക വരുമാനം 28 കോടിയില്‍ അധികം വരുന്ന കമ്പനിയാണ് ഹാരിബോ.












Click it and Unblock the Notifications