Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമില്ല, ബൈക്കില്ല, നടന്ന് ഭക്ഷണം ഡെലിവെറി ചെയ്ത് യുവാവ്, ഒടുവില്‍ സംഭവിച്ചത് ഇക്കാര്യം

ന്യൂഡല്‍ഹി: ഒരാളുടെ ജീവിതം തകരാനും മെച്ചപ്പെടാനും അധികം സമയമൊന്നും വേണ്ട. എപ്പോള്‍ വേണമെങ്കിലും എന്ത് കാര്യവും സംഭവിക്കാം. പക്ഷേ ഭൂരിഭാഗം സമയങ്ങളിലും അവിടെ നെഗറ്റീവായ കാര്യങ്ങളായിരിക്കും സംഭവിക്കുക. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ഒരു ഡെലിവെറി ഏജന്റിന്റെ ജീവിതം തന്നെ മാറിയ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി വന്നതിന്റെ കാരണം ചോദിച്ചറിഞ്ഞപ്പോള്‍ ആരുടെ ഹൃദയവും അലിഞ്ഞ് പോകുന്ന കാര്യങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്ന് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

SWIGGY DELIVERY BOY

പ്രിയാന്‍ഷി ചണ്ഡേല്‍ എന്ന മാര്‍ക്കറ്റിംഗ് മാനേജറാണ് ഈ സംഭവം പങ്കുവെച്ചത്. സ്വിഗ്ഗിയില്‍ നിന്ന് താന്‍ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്ന് യുവതി പറയുന്നു. എന്നാല്‍ വൈകിയാണ് ഭക്ഷണം ലഭിച്ചത്.

ഡെലിവെറി ചെയ്യാന്‍ വന്ന യുവാവിന് ആകെ കിതച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഭക്ഷണം വൈകിയതെന്നും, നിങ്ങള്‍ എന്തുകൊണ്ടാണ് കിതച്ചിരിക്കുന്നതെന്നും ചോദിച്ചപ്പോഴാണ് ഇവര്‍ക്ക് കാര്യങ്ങള്‍ എത്രത്തോളം ദയനീയമാണെന്ന് മനസ്സിലായത്.

സാഹില്‍ സിംഗ് എന്നായിരുന്നു ഡെലിവെറി ബോയുടെ പേര്. ഇയാള്‍ക്ക് ഭക്ഷണം കൊണ്ടുവരാന്‍ ഒരു ബൈക്ക് പോലുമില്ലായിരുന്നു. അതുകൊണ്ട് മൂന്ന് കിലോമീറ്ററോളം നടന്നാണ് പ്രിയാന്‍ഷിയുടെ വീട്ടിലെത്തി ഭക്ഷണം ഡെലിവെറി ചെയ്തത്.സാഹില്‍ സിംഗ് ഈ അവസ്ഥ വരാനിടയായ കാര്യങ്ങളും പ്രിയാന്‍ഷിയോട് വിവരിച്ചു.

'തന്റെ കൈയ്യില്‍ പണമില്ല. വീട്ടുടമസ്ഥന് നല്‍കാന്‍ യാതൊന്നും എന്റെ കൈയ്യില്‍ ഇല്ല. താന്‍ പണത്തിന് വേണ്ടിയല്ല ഇക്കാര്യം പറയുന്നത്. പക്ഷേ ഒരു ജോലി കിട്ടാന്‍ തന്നെ സഹായിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യണം. തനിക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുണ്ടെന്നും, ബൈജൂസിലും, നിഞ്ചാകാര്‍ട്ടില്‍ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷം കൊവിഡ് വന്നതോടെ തന്റെ ജന്മാടായ ജമ്മുവിലേക്ക് പോവുക'യായിരുന്നുവെന്നും സാഹില്‍ പറഞ്ഞു.

' ഒരാഴ്ച്ചയോളമായി താന്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. വെള്ളം കുടിച്ചും, ഇടയ്ക്ക് ചായ കഴിച്ചുമൊക്കെയാണ് ജീവിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും ആവശ്യപ്പെടാനില്ല. എനിക്കൊരു ജോലി സാധ്യമാണെങ്കില്‍ കണ്ടെത്തി തരൂ എന്ന അപേക്ഷ മാത്രമാണ് ഉള്ളത്. മുമ്പ് 25000 രൂപ എനിക്ക് ശമ്പളമായി കിട്ടായിരുന്നു. ഇപ്പോഴെനിക്ക് മുപ്പത് വയസ്സ് പ്രായമായി. എന്റെ മാതാപിതാക്കള്‍ക്ക് പ്രായമേറി വരികയാണ്. അവരില്‍ നിന്ന് എനിക്ക് എപ്പോഴും പണം ആവശ്യപ്പെടാന്‍ സാധിക്കില്ല ' എന്നും യുവാവ് പ്രിയാന്‍ഷിയെ ബോധ്യപ്പെടുത്തി.

പ്രിയാന്‍ഷി എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ നല്‍കി, യുവാവിന് ഒരു ജോലിക്കായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇയാളുടെ മാര്‍ക്ക്ഷീറ്റുകളും, ഫോണ്‍ നമ്പറുകളും ഒപ്പം നല്‍കി.

മേവാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2018ലാണ് താരം ബിരുദം സ്വന്തമാക്കി. ജമ്മു കശ്മീരിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. നിരവധി പേരാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ഇയാള്‍ക്ക് പിന്തുണ അറിയിച്ചെത്തിയത്. ഇയാള്‍ക്ക് താമസിക്കാന്‍ സ്ഥലം നല്‍കാമെന്ന് നിരവധി പേര്‍ അറിയിച്ചു.

ഇയാളുടെ യുലു അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചു. ഒരുപാട് പേര്‍ ജോലി നല്‍കാമെന്നും അറിയിച്ചിരുന്നു. എന്തായാലും ഈ പോസ്റ്റ് കൊണ്ട് ഗുണമുണ്ടായി. യുവാവിന് ജോലി ലഭിച്ചതായി പ്രിയാന്‍ഷി തന്നെ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്ത് ജോലിയാണ് കിട്ടിയതെന്ന് ഇതില്‍ അറിയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+