മുകേഷ് അംബാനിയുമല്ല, ഗൗതം അദാനിയുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മറ്റൊരാള്‍, സര്‍പ്രൈസ്!!
ഇന്ത്യയിലെ ഏറ്റവും ധനികര്‍ ആരൊക്കെയാണെന്ന് അറിയുമോ? തീര്‍ച്ചയായും രണ്ട് പേരുകള്‍ നമ്മുടെ നാവിന്‍ തുമ്പത്ത് ഉണ്ടാവും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ പേരായിരിക്കും ആദ്യം ഓര്‍മ വരുന്നത്. പിന്നീട് വരുന്നത് ഗൗതം അദാനിയുടേതായിരിക്കും. രണ്ടുപേരുമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ബിസിനസ് മേഖലയില്‍ കുതിപ്പ് നടത്തി കൊണ്ടിരിക്കുന്നത്.
ഇടയ്ക്ക് അദാനി വളരെ മുന്നിലെത്തിയിരുന്നു. പിന്നീട് ആ സ്ഥാനം അംബാനി തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ ഈ കണക്കുകളൊക്കെ തെറ്റാണെന്ന് പറയേണ്ടി വരും. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളാണ്. സര്‍പ്രൈസ് തന്നെയാണത്.

നൈസാം ഹൈദരാബാദിലെ ഭരണാധികാരികളാണ്. 1724 മുതല്‍ 1948 വരെയുള്ള 224 വര്‍ഷകാലം വരെ ഇവര്‍ ഭരിച്ചിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണ് ഇവര്‍ക്ക് ഭരണം നഷ്ടമായത്. നൈസാം രാജാക്കന്മാര്‍ അവരുടെ സമ്പത്ത് കൊണ്ടും, രാജകീയമായ ജീവിതരീതികള്‍ കൊണ്ടും ലോകം മുഴുവന്‍ പ്രശസ്തരായവരാണ്.
ഈസ്റ്റ് ഇന്ത്യാ കമ്പനി നല്‍കിയ വിവരപ്രകാരം മിര്‍ ഒസ്മാന്‍ അലി ഖാനാണ് ഇന്ത്യയിലെ ആദ്യത്തെയും എക്കാലത്തെയും വലിയ ശതകോടീശ്വരന്‍. നൈസാം വിഭാഗക്കാരില്‍ ഏറ്റവും അവസാനത്തെ രാജാവാണ് അദ്ദേഹം. ഒസ്മാന്‍ അലി ഖാന്‍ അദ്ദേഹത്തിന്റെ ആഢംബരമായ ജീവിതത്തിന്റെ പേരില്‍ കൂടിയായിരുന്നു അറിയപ്പെട്ടിരുന്നത്.
230 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഒസ്മാന്‍ അലി ഖാന്റെ ആസ്തി. ഹൈദരാബാദിലെ നൈസാമായി മിര്‍ ഒസ്മാന്‍ നിയമിതനായത് 1911ലാണ്. അന്ന് വെറും 25 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഹൈദരാബാദിലെ നൈസാമായി അദ്ദേഹം തുടര്‍ന്നു. എന്നാല്‍ പുതിയതായി വന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് ഇന്ത്യന്‍ യൂണിയനില്‍ ഹൈദരാബാദിനെ ലയിപ്പിച്ചത്.അധികാരം വിട്ടുകൊടുക്കില്ലെന്ന പിടിവാശിയിലായിരുന്നു അദ്ദേഹം.
ഒരിക്കല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു നിസാം ഒസ്മാന്‍ അലിയെന്ന് ടൈംസ് മാഗസിന്‍ പറയുന്നു. യുഎസ് ജിഡിപിയുടെ രണ്ട് ശതമാനം വരുമായിരുന്നു നൈസാമിന്റെ സമ്പത്ത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോള്‍ക്കൊണ്ട ഖനിയില്‍ നിന്നുള്ള വരുമാനമായിരുന്നു നൈസാമിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ്. അന്ന് വജ്രങ്ങളുടെ വിതരണക്കാര്‍ അവര്‍ മാത്രമായിരുന്നു. ബ്രിട്ടീഷുകാരെ ഒന്നാം ലോക മഹായുദ്ധകാലത്ത് പണവും സൈനിക സഹായവും നല്‍കി സഹായിച്ചിട്ടുണ്ട് നൈസാം.
ഒസ്മാനിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. വളരെ സിംപിളായിട്ടുള്ള വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. സ്വന്തമായി കറന്‍സി വരെ അദ്ദേഹത്തിനുണ്ടായിരുന്നു. നൂറ് മില്യണ്‍ പൗണ്ട് സ്വര്‍ണം, 400 മില്യണ്‍ പൗണ്ട് രത്‌നങ്ങള്‍, എന്നിവ നൈസാമിന്റെ കൈവശമുണ്ടായിരുന്നു. ആദ്യമായി സ്വകാര്യ എയര്‍ലൈന്‍ സ്വന്തമാക്കുന്ന ഇന്ത്യക്കാരനും അദ്ദേഹം തന്നെയാണ്.
1000 കോടിയുടെ ഒരു വജ്രം വെറും പേപ്പര്‍ വെയിറ്റായി അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 50 റോള്‍സ് റോയ്‌സ് കാറും അദ്ദേഹത്തിനുണ്ടായിരുന്നു. 1700 കോടിയായിരുന്നു ഭരണകാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി. 2023ല്‍ ഇത് 2,95770 കോടി വരും. ഇത് മുകേഷ് അംബാനി മുതല്‍ അദാനി വരെയുള്ളവരേക്കാള്‍ മുകളിലാണ്.












Click it and Unblock the Notifications