റിഹാനയുടെ ചെലവ് ഒന്നുമല്ല, ആനന്ദിന്റെ പ്രീവെഡ്ഡിംഗിന് ഇഷാ അംബാനി ധരിച്ച വസ്ത്രത്തിന്റെ വില ഇത്ര
ആനന്ദിന്റെ അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷമാക്കിയിരുന്നു അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ചടങ്ങില്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള പ്രമുഖരെത്തിയിരുന്നു. എന്നാല്‍ ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അംബാനി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ആനന്ദ് അംബാനിയുടെ വാച്ചുകള്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസ്‌കില ചാനും വരെ അത്ഭുതത്തോടെയാണ് നോക്കിയത്.
ഇതുപോലൊരു വാച്ച് വാങ്ങണമെന്ന് വരെ സക്കര്‍ബര്‍ഗും ഭാര്യയും പറയുകയും ചെയ്തു. അതുപോലെ നിത അംബാനിയുടെ വിലയേറിയ നെക്ലേസും, സാരിയും കമ്മലുകളും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തെ തുടര്‍ന്ന് അംബാനി കുടുംബം മൊത്തത്തില്‍ ആഡംബരത്തിലായിരുന്നു.

പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ മാര്‍ച്ച് മൂന്നിനാണ് സമാപിച്ചത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖ ഖാന്‍ എന്നിവരെല്ലാം സ്റ്റേജ് പെര്‍ഫോമന്‍സുകളും നടത്തിയിരുന്നു. ബോളിവുഡില്‍ തന്നെ ഇതുവരെ കാണാത്ത തരത്തിലായിരുന്നു ഈ പരിപാടികള്‍. മൂന്ന ഖാന്‍ ഒരുമിച്ച് സ്റ്റേജിലെത്തിയത് അടക്കം വലിയ അത്ഭുതമായിരുന്നു പരിപാടികള്‍.
പ്രീ വെഡ്ഡിംഗിന് മാത്രമായി അംബാനി കുടുംബം 1200 കോടി രൂപയാണ് ചെലവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം പോപ്പ് ഗായിക റിഹാനയുടെ ലൈവ് പെര്‍ഫോമന്‍സും ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഈ ലൈവ് ഷോയ്ക്കായി റിഹാന 74 കോടി രൂപാണ് പ്രതിഫലമായി വാങ്ങിയത്. ഇതും ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം റിഹാനയ്ക്ക് നല്‍കിയ പ്രതിഫലമൊന്നും ഒന്നുമല്ല. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനി ധരിച്ച വസ്ത്രങ്ങള്‍ ഈ തുകയേക്കാള്‍ ചെലവേറിയതാണെന്ന് എത്ര പേര്‍ക്കറിയാം. ആനന്ദിന്റെ പ്രീ വെഡ്ഡിംഗിന് അവര്‍ ധരിച്ച വസ്ത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.
എന്നാല്‍ ആരും ഇത്ര വിലയേറിയതായിരിക്കും ആ വസ്ത്രങ്ങള്‍ എന്ന് ചിന്തിച്ച് കാണില്ല. ഇഷാ അംബാനി ധരിച്ചത് ഒരു ലെഹങ്കയായിരുന്നു. ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു ഇഷയുടെ ഈ വസ്ത്രം. അബു ജാനി സന്ദീപ് ഖോസ്ലയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഈ ലെഹങ്ക അമ്മയായ നിത അംബാനിക്കുള്ള ട്രിബ്യൂട്ട് കൂടിയായിരുന്നു.
ഈ ലെഹങ്കയ്ക്കായി ഇഷാ അംബാനി ചെലവിട്ടത് 90 കോടി രൂപയാണ്. നിത അംബാനി വിവാഹത്തിന് ധരിച്ച സാരിയും കൂടി ചേര്‍ത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 35 വര്‍ഷത്തെ പഴക്കമുള്ള പാരമ്പര്യ സ്വത്താണ് നിതയുടെ സാരി. ഇഷ അംബാനിയുടെ വിവാഹ ലെഹങ്ക കൂടിയാണിത്. ഇഷാ അംബാനിയും ആനന്ദ് പിരാമല്‍ ദമ്പതിമാര്‍ വിവാഹിതരായത് 2018ലാണ്.
ഇരുവരും വിവാഹ ശേഷം 450 കോടിയുടെ ബംഗ്ലാവിലേക്ക് താമസം മാറുകയായിരുന്നു. ഈ വിവാഹവും ഏറെ ചെലവേറിയതായിരുന്നു. 700 കോടി രൂപയോളം അംബാനി കുടുംബം ഈ വിവാഹത്തിനായി ചെലവിട്ടു എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ബിയോണ്‍സിന്റെ സംഗീത നിശ മുതല്‍ ഡോള്‍സ് ആന്‍ഡ് ഗബ്ബാനയുടെ ക്ഷണക്കത്ത് വരെ മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി ഒരുക്കിയിരുന്നു.












Click it and Unblock the Notifications