കൊവിഡിനെ വെല്ലുന്ന ഭീകരനായ വൈറസ് എത്തും, ലോകം ഇരുട്ടിലാവും; പ്രവചനവുമായി ബ്രസീലിയന്‍ ജ്യോതിഷി
ലോകത്തെ പ്രവചനങ്ങള്‍ കൊണ്ട് ഞെട്ടിച്ച ജ്യോതിഷിയാണ് അഥോസ് സലോമി. ബ്രസീല്‍ സ്വദേശിയായ സലോമിക്ക് ആധുനിക നോസ്ട്രഡാമസ് എന്നെല്ലാം വിളിപ്പേരുണ്ട്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കിരീടം നേടുമെന്നുള്ള പ്രവചനം വരെ സലോമി നടത്തിയിട്ടുണ്ട്. അതെല്ലാം കൃത്യമായി തന്നെ വന്നിരുന്നു.
യുക്രൈന്‍ യുദ്ധവും, കൊവിഡ് മഹാമാരിയും, എലിസബത്ത് രാജ്ഞിയുടെ മരണവുമെല്ലാം അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു. അതേസമയം ഇപ്പോള്‍ അദ്ദേഹം ഈ വര്‍ഷത്തെ പ്രവചനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂമിയെ സംബന്ധിച്ച് വലിയൊരു ദുരന്തമാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഈ വര്‍ഷം ലോകത്തെ തന്നെ ഭീകരനായ ഒരു മഹാമാരി എത്തുമെന്നാണ് സലോമിയുടെ പ്രവചനം. 2024 അവസാനത്തോടെയായിരിക്കും അതിന്റെ വരവ്. ഇത് കൊവിഡിനേക്കാള്‍ ഭീകരനായ വൈറലായിരിക്കും. ദക്ഷിണ ധ്രുവത്തില്‍ നിന്നായിരിക്കും ഈ വൈറസ് ഉണ്ടാവും. കൊവിഡനേക്കാള്‍ വലിയ ദുരന്തങ്ങള്‍ ഇവ കാരണം ഭൂമിയിലുണ്ടാവും.
ലോകത്താകെ ഇവ സര്‍വനാശം ഉണ്ടാകും. നിരവധി പേര്‍ക്ക് ഇത് ദുരന്തം വിതയ്ക്കും. ഈ വൈറസിനെതിരെ മനുഷ്യവംശത്തിന് പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാവും. വാക്‌സിന്‍ അടക്കം കണ്ടുപിടിക്കാനുള്ള കാലതാമസവും സലോമി പ്രവചിക്കുന്നുണ്ട്. നിരവധി പേര്‍ മരിക്കുകയും, അതുപോലെ നരകയാതന അനുഭവിക്കേണ്ടി വരികയും ചെയ്യും.
കൊവിഡ് പോലുള്ള ഈ മഹാമാരി കാരണം മാനിസകമായും ശാരീരീകമായുമുള്ള പ്രത്യാഘാതങ്ങള്‍ മനുഷ്യര്‍ നേരിടേണ്ടി വരും. ലോകമാകെ ദുരന്തങ്ങള്‍ മാത്രം നേരിടുന്ന സമയമായിരിക്കും ഇത്. അതേസമയം ഈ വൈറസിനെ കുറിച്ച് വിശദീകരിക്കാനില്ലെന്ന് സലോമി പറഞ്ഞു. ഏത് രാജ്യത്ത് നിന്നാണ് ഇവ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ വാക്‌സിന്‍ കണ്ടെത്തുന്ന കാര്യത്തെ കുറിച്ചും പ്രവചനം നടത്തിയിട്ടില്ല. നേരത്തെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും അഥോസ് സലോമിയുടെ പ്രവചനത്തിലുണ്ടായിരുന്നു. പശ്ചിമേഷ്യ സംഘര്‍ഷഭൂമിയാവുമെന്നും സലോമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ തിരിച്ചടിക്കുമെന്നും സലോമി പ്രവചിച്ചിരുന്നു.
അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരേസമയം മനുഷ്യന് ഉപകാരപ്പെടുകയും അതുപോലെ ദുരന്തമായി മാറുകയും ചെയ്യുമെന്നും സലോമി പ്രവചിക്കുന്നു. ഈ സാങ്കേതിക വിദ്യയ്ക്ക് എല്ലാ തകര്‍ക്കാനുള്ള കഴിവുണ്ട്. ഭാവിയില്‍ ഉണ്ടാവുന്ന ഓരോ മഹാമാരിയും സ്വാഭാവികമായി ഉണ്ടാവുന്നതായിരിക്കില്ല.
പകരം എഐയുടെ ലാബുകളില്‍ ഉണ്ടാക്കുന്നതായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ വൈറസുകളെ നിര്‍മിച്ചെടുക്കാന്‍ ഇതിലൂടെ സാധ്യതയുണ്ട്. പുതിയ വൈറസുകളിലൂടെ രോഗം പടരാനും, അതുപോലെ രോഗത്തെ ഇല്ലാതാക്കാനും എഐ വൈറസുകളെ ഉപയോഗിക്കും. ഇതെല്ലാം ശുഭകരമായ കാര്യങ്ങളെല്ലന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications