ബാബ വംഗ ഗള്‍ഫിലെ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും പ്രവചിച്ചു? 2024ലെ മറ്റ് പ്രവചനങ്ങള്‍ എന്തെല്ലാം
ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയുടെ പ്രവചനങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തെ നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ചിരുന്നു. മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത വരെ അവര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ 2024ല്‍ ബാബ വംഗ എന്തെല്ലാം പ്രവചിച്ചിട്ടുണ്ട്.
ഗള്‍ഫിലെ കനത്ത മഴയും കാറ്റുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ഒമാനില്‍ പതിനെട്ടോളം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാബ വംഗയുടെ പ്രവചനങ്ങളില്‍ ഇത് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. ഈ വര്‍ഷം അവര്‍ പ്രവചിച്ചിരുന്ന കാര്യങ്ങളിലാണ് അത് വരിക.

ലോകത്താകെ അതിഭീകരമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതേ തുടര്‍ന്ന് എല്ലാവരെയും വിറപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങളും സംഭവിക്കുമെന്നാണ് ഈ വര്‍ഷത്തെ കുറിച്ച് ബാബ വംഗ പ്രവചിച്ചത്. ദുബായിലും, ബഹ്‌റൈനിലും, ഒമാനിലുമുണ്ടായ അതിശക്തമായ മഴ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ബാബ വംഗയുടെ പ്രവചനം സത്യമായി എന്ന് തന്നെയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ പലതരത്തിലുള്ള കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളും സംഭവിക്കുന്നുണ്ട്. ആഗോള തലത്തില്‍ പലയിടത്തും ഉഷ്ണ തരംഗം അതിശക്തമായിരിക്കുകയാണ്. ഇതിലൂടെ താപനില ഏറ്റവും ഉയരത്തിലെത്തിയിരിക്കുകയാണ്.
2024 താപനിലയുടെ കാര്യത്തില്‍ റെക്കോര്‍ഡിടുമെന്നാണ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറഞ്ഞിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥം മാറുന്നതിലൂടെ പ്രകൃതി ദുരന്തങ്ങള്‍ വലിയ നാശം വിതയ്ക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധികള്‍ ലോകത്തെ ഒന്നാകെ ബാധിക്കുമെന്നും ബാബ പ്രവചിച്ചിരുന്നു.
പല തരത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയിലേക്ക് മാറും. കടങ്ങളുടെ അളവ് പലരാജ്യങ്ങളിലും വര്‍ധിക്കും. അമേരിക്ക വിലക്കയറ്റത്തെ തുടര്‍ന്ന് പൊറുതി മുട്ടിയിരിക്കുകയാണ്. അതുപോലെ ജപ്പാനിലും സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണ്. ബ്രിട്ടന്‍ ഉയര്‍ന്ന പലിശ നിരക്കിലും കുറഞ്ഞ ഉല്‍പ്പാദനത്തിലും തകര്‍ന്നത് പോലെയാണ്. ചൈനയും പ്രതിസന്ധി നേരിടുന്നുണ്ട്.
നിരവധി മാരക രോഗങ്ങള്‍ക്ക് ലോകം മരുന്ന് കണ്ടെത്തുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അല്‍ഷിമേഴ്‌സ്, ക്യാന്‍സര്‍ എന്നിവയ്ക്ക് മരുന്ന് കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ പ്രവചനം. നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് പറഞ്ഞിരുന്നു. ക്യാന്‍സര്‍ വാക്‌സിനുകളും, മരുന്നുകളും വൈകാതെ വിപണിയിലിറങ്ങാന്‍ സാധ്യതയുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു. ജൈവായുധ ആക്രമണങ്ങളും അതുപോലെ പരീക്ഷണങ്ങളും ഈ വര്‍ഷം നടക്കുമെന്നും പ്രവചനങ്ങളിലുണ്ട്.












Click it and Unblock the Notifications