
2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?
ദില്ലി: ബാബ വംഗയെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ വര്‍ഷവും ഇവര്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം അവരുടെ കൃത്യതയുടെ കണക്ക് നോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നത്.
മൂന്ന് നിര്‍ണായക പ്രവചനങ്ങളാണ് കൃത്യമായി വന്നിരിക്കുന്നത്. ഇനി 2023ലും ഇവരുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്ക ജ്യോതിഷം പിന്തുടരുന്നവര്‍ക്കുണ്ട്. യുക്രൈനിലെ യുദ്ധം ഇവര്‍ പ്രവചിച്ചത് പോലെ പിടിവിട്ട് പോകാനുള്ള സാധ്യതയും ഏറെയാണ്. വിശദമായ വിവരങ്ങളിലേക്ക്...

വര്‍ഷാവസാനമാണ് ബാബ വംഗയുടെ മൂന്നാമത്തെ പ്രവചനം സത്യമായി വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇവരുടെ രണ്ട് പ്രവചനങ്ങളും കുറച്ച് ഭയപ്പെടുത്തുന്നതായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും വന്‍ പ്രളയത്തില്‍ മുങ്ങുമെന്നായിരുന്നു പ്രവചനം. അതുപോലെ തന്നെ സംഭവിക്കുകയും ചെയതു. വന്‍ മഴയാണ് ഈ പ്രദേശങ്ങളില്‍ ലഭിച്ചത്. പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഈ പ്രവചനമായിരുന്നു ആദ്യം ശരിയായത്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി
ബംഗ്ലാദേശ്, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല, തായ്‌ലന്‍ഡ് എന്നിവയെല്ലാം പ്രളയത്തില്‍ മുങ്ങിപ്പോയി. പ്രളയം മാത്രമല്ല കടുത്ത വരള്‍ച്ചയും ഉണ്ടാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു. പലയിടത്തും വെള്ളത്തിന്റെ കടുത്ത ക്ഷാമമുണ്ടാവുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ടായിരുന്നു. യൂറോപ്പില്‍ അടക്കം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വരള്‍ച്ച ബാബ വംഗയുടെ പ്രവചനത്തിന്റെ ബാക്കിയാണ്. പോര്‍ച്ചുഗല്‍ അവരുടെ പൗരന്‍മാരോട് വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇറ്റലിയിലും വലിയ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണിത്. അതേസമയം 1911ലാണ് ബംബ വംഗ ജനിച്ചത്. അവരുടെ പന്ത്രണ്ടാം വയസ്സിലാണ് കാഴ്ച്ച നഷ്ടമാകുന്നത്. വലിയൊരു കൊടുങ്കാറ്റിനെ തുടര്‍ന്നാണ് തന്റെ കണ്ണിന്റെ കാഴ്ച്ച നഷ്ടമാകുന്നതെന്ന് ബാബ വംഗ പറഞ്ഞിരുന്നു. ടൊര്‍ണാഡോ ചുഴലിക്കാറ്റ് തന്നെ എടുത്തുയര്‍ത്ത് നിലത്തേക്കെറിഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ കാഴ്ച്ച നഷ്ടമായി. എന്നാല്‍ ഭാവി കാണാനുള്ള കരുത്ത് ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ഇവരുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ പ്രവചനമായിരുന്നു സോംബി വൈറസ്. ഇത് സൈബീരിയയില്‍ നിന്ന് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. കൊടുംഭീകരനായ ഒരു വൈറസിനെ ശാസ്ത്രജ്ഞര്‍ മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുമെന്നായിരുന്നു പ്രവചനം. സോംബി വൈറസിനെ കണ്ടെത്തിയതും കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു. ഇതിനെ ശാസ്ത്രജ്ഞര്‍ പുനസൃഷ്ടിക്കുകയായിരുന്നു. ഇതിലൂടെ വ്യാപക വിമര്‍ശനവും ഇവര്‍ നേരിടുന്നുണ്ട്.

ബാബ വംഗ 5079 വരെയുള്ള കാര്യങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. അതേ വര്‍ഷം ലോകാവസാനം ഉണ്ടാവുമെന്നും അവരുടെ പ്രവചനത്തിലുണ്ട്. പ്രവിച്ച കാകര്യങ്ങളില്‍ 85 ശതമാനത്തോളം ശരിയായി വന്നിട്ടുണ്ട് എന്നാണ് അവരെ ഏറ്റവും മികച്ച ജ്യോതിഷിയായി മാറ്റുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയും, അമേരിക്കയുടെ 44ാം പ്രസിഡന്റായി ആഫ്രിക്കന്‍-അമേരിക്കന്‍ എത്തുമെന്നെല്ലാം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച കാര്യങ്ങളാണ്.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍
ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും ബാബ വംഗ അനുഭവിച്ചിട്ടുണ്ട്. ജനനം നേരത്തെയായി പോയതിന്റെ പ്രശ്‌നങ്ങളും അവര്‍ക്കുണ്ടായിരുന്നു. 45ാം പ്രസിഡന്റായി ഒരു തലതിരിഞ്ഞ വ്യക്തി വരുമെന്നും, അയാള്‍ രാജ്യത്തെ തന്നെ നാണക്കേടിലാക്കുമെന്നും പ്രവചിച്ചിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും അവരുടെ പ്രവചനങ്ങളില്‍ വരുന്നതാണ്. അതേസമയം 2023ലും ഇത്തരം പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ എന്ന ഭയത്തിലാണ് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍.