
ലോകകപ്പ് ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടും; ജേതാക്കളാവുക മെസ്സിയുടെ ടീം, വന്‍ പ്രവചനം
ലണ്ടന്‍: ബാബ വംഗയെ പോലുള്ള ലോക പ്രശസ്ത ജ്യോതിഷികള്‍ രാജ്യത്തെയും, ലോകത്തെയും, പ്രശസ്ത വ്യക്തികളെയും ബാധിക്കുന്ന പ്രവചനങ്ങളാണ് നടത്താറുള്ളത്. ലോകകപ്പ് പ്രവചനം നോസ്ട്രഡാമസോ ബാബയോ നടത്തിയിട്ടില്ല. ആ ശ്രേണിയിലേക്ക് എത്തുകയാണ് ടിക് ടോണിലെ ടൈം ട്രാവലര്‍ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗം. നിരവധി പ്രവചനങ്ങള്‍ ഇവരില്‍ പലരും നടത്തിയിട്ടുണ്ട്.
ഇതിലൊരാള്‍ ലോകകപ്പില്‍ ആരാകും ജേതാവെന്നും, ഫൈനലില്‍ ഏതൊക്കെ ടീമുകള്‍ ഏറ്റുമുട്ടുമെന്നെല്ലാം പ്രവചിച്ചിരിക്കുകയാണ്. ഇത്തവണ ലാറ്റിനമേരിക്കന്‍ ഫൈനല്‍ കാണാമെന്നാണ് ഇയാളുടെ പ്രവചനം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വന്‍ ടീമുകള്‍ തമ്മില്‍ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ് പ്രവചനം. ടിവി ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടും ഈ ടൈം ട്രാവലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ഫൈനലിലെ ദൃശ്യങ്ങളുടെ സ്‌ക്രീഷോട്ടാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. മൂന്നാഴ്ച്ചയോളം ഉണ്ട് ഇനി ലോകകപ്പ് ഫൈനല്‍ നടക്കാം. ബ്രസീലും അര്‍ജന്റീനയും ആദ്യ റൗണ്ടില്‍ വിജയിച്ച് പ്രീക്വാര്‍ട്ടറിലലേക്ക് മുന്നേറിയിട്ടുണ്ട്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി
ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഫൈനല്‍ കളിക്കുമെന്നാണ് ഇയാളുടെ അവകാശവാദം. ലയണല്‍ മെസ്സിയുംടെ അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തി നേതാവാമെന്നും ടൈം ട്രാവലര്‍ പറഞ്ഞു. അതേസമയം താന്‍ ടൈം ട്രാവലിന്റെ ഭാഗമായി പല രാജ്യങ്ങളിലാണെന്നും, തിരിച്ചെത്തിയ ശേഷം വിശദമായി സംസാരിക്കമെനന നിര്‍ദേശവും ടൈം ട്രാവലര്‍ മുന്നില്‍ വെച്ചിട്ടുണ്ട്. അതേസമയം ഇയാള്‍ ലോകകപ്പ് ഫൈനല്‍ വേദിയിലാണെന്ന വാദം ആരും വിശ്വസിച്ചിട്ടില്ല.

രണ്ട് ലക്ഷത്തോളം ആളുകളാണ് യുവാവിന്റെ വീഡിയോ ക്ലിപ്പ് കണ്ടിരിക്കുന്നത്. അതേസമയം അര്‍ജന്റീന ആരാധകര്‍ ഈ പ്രവചനത്തില്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ്ര്രപവചനം സത്യമാകിലലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രം മറ്റൊരു ടൂര്‍ണമെന്റില്‍ നിന്ന് എടുത്തതാണെന്നിവര്‍ പറയുന്നു. യൂറോ കപ്പില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നും മറ്റൊരാള്‍ കുറിച്ചു. നിലവിലെ ലൈനപ്പ് പ്രകാരം ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഫൈനലില്‍ ഏറ്റമുട്ടില്ല.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍
ഇവര്‍ തമ്മില്‍ ഏറ്റുട്ടാതിരിക്കാന്‍ കാരണവുമുണ്ട്. ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ സെമി ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാണ് സാധ്യമാകുക. അതോടെ ഫൈനലില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടെന്ന വാദം തന്നെ തെറ്റാണെന്ന് സംഭവിക്കാം. ഈ പിഴവ് ചില യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ടൈം ട്രാവലര്‍ പറഞ്ഞ തരത്തിലുള്ള പ്രവചനങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം വേറെയും ടൈം ട്രാവലര്‍മാര്‍ ലോകകപ്പിലെ ഫലങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. ബ്രസീല്‍ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുമെന്നാണ് മറ്റൊരു ടൈം ട്രാവലറുടെ പ്രവചനം. ഇതിന്റെ ചിത്രവും ഇയാള്‍ പുറത്തുവിട്ടിരുന്നു. വീഡിയിയോയില്‍ ബ്രസീല്‍ ആരാധകര്‍ ആഘോഷിക്കുന്നതും, ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദ് തലകുനിച്ച് പോകുന്നതും കാണാം. സ്‌ക്രീനില്‍ സ്‌കോര്‍ കാര്‍ഡും കാണാന്‍ സാധിക്കും. ആരൊക്കെ ഗോളടിച്ചുവെന്നും അതില്‍ കാണിക്കുന്നുണ്ട്. മാര്‍ക്വിനോസും റിച്ചാര്‍സിലണും ബ്രസീലിന് വേണ്ടി ഗോളടിക്കുമെന്നാണ് ഇതില്‍ കാണിക്കുന്നത്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അതേസമയം ബ്രസീലിന്റെ സെര്‍ബിയക്കെതിരായ കളിയില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇയാള്‍ പുറത്തുവിട്ടതെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചത് ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തുമെന്നാണ്. ഹാരി കെയ്‌നും, മേസന്‍ മൗണ്ടും ഗോളുകള്‍ നേടുമെന്നും പ്രവചനത്തിലുണ്ട്. ഇംഗ്ലണ്ടിന്റെ ആരാധകര്‍ ഇതില്‍ ആഘോഷിക്കുന്നതും കാണാമായിരുന്നു.