21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ 8 ഭ്രൂണങ്ങൾ; അപൂർവ്വങ്ങളിൽ അപൂർവ്വ സംഭവം
ഒരുപക്ഷേ കേട്ടാൽ വിശ്വസിക്കാൻ കുറച്ചുപ്രയാസം തോന്നും അത്തരത്തിലൊരു സംഭവമാണ് പറയാൻ പോകുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ് റാഞ്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് പോലും അത്ഭുതമാണ്.
ഇവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഓപ്പറേഷനില്‍ 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ അടിവയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഭ്രൂണങ്ങളുടെ വലുപ്പം മൂന്ന് സെന്റീമീറ്റര്‍ മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെയാണ് എന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ എംഡി ഇമ്രാന്‍ പിടിഐയോട് പറഞ്ഞത്.

ഇത് സാധാരണ ഉണ്ടാകുന്ന സംഭവമല്ല. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ ജേണല്‍ പറയുന്നതനുസരിച്ച്, വൈദ്യശാസ്ത്രത്തില്‍, ഇതിനെ ഫെറ്റസ്-ഇന്‍-ഫെറ്റു (എഫ്ഐഎഫ്) എന്ന് വിളിക്കുന്നു, വികലമായ ഒരു കശേരു ഭ്രൂണം അതിന്റെ ഇരട്ടകളുടെ ശരീരത്തിനുള്ളില്‍ അടഞ്ഞിരിക്കുന്ന അപൂര്‍വ ഘടകമാണ്.

'ഇതുവരെ ലഭ്യമായ പേപ്പറുകളും ജേണലുകളും അനുസരിച്ച്, മിക്ക എകഎ കേസുകളിലും ഒരു ഭ്രൂണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എട്ട് ഭ്രൂണങ്ങളുടെ കേസ് ഇതുവരെ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,' ഡോ ഇമ്രാന്‍ അവകാശപ്പെട്ടു. എഫ്ഐഎഫ് വളരെ അപൂര്‍വമാണെന്നും അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 10 നാണ് കുഞ്ഞ് ജനിച്ചത്. വയറില്‍ ഒരു മുഴ കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഇത് വയറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു.
ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 10 നാണ് കുഞ്ഞ് ജനിച്ചത്. വയറില്‍ ഒരു മുഴ കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഇത് വയറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു.

ഓപ്പറേഷന്‍ വിജയകരമായിരുന്നു, കുഞ്ഞിന്റെ നില ഇപ്പോള്‍ സാധാരണ നിലയിലാണ്. കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വമായ കേസായതിനാല്‍ രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് റാഞ്ചിയിലെ റാണി ആശുപത്രി മേധാവി രാജേഷ് സിംഗ് പിടിഐയോട് പറഞ്ഞു.












Click it and Unblock the Notifications