നായയെ തിരഞ്ഞിറങ്ങിയ യുവതിയെത്തിയത് കടുവയുടെ മുന്നില്‍; ഭര്‍ത്താവ് ചെയ്തത് അമ്പരപ്പിക്കും!!
മോസ്‌കോ: സാഹസികതയുടെയും ധീരതയുടെയും ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് പറയാന്‍ പോകുന്നത്. ഒരു യുവതിയെ അപ്രതീക്ഷിതമായി കടുവ ആക്രമിച്ചിരിക്കുകയാണ്. മരണത്തിലേക്ക് അവര്‍ പോയേക്കാം എന്ന നിമിഷത്തില്‍ അവരുടെ ഭര്‍ത്താവ് വീരനായകനാക്കി എത്തുകയായിരുന്നു.
അവരെ ഭര്‍ത്താവ് രക്ഷപ്പെടുത്തിയ രസകരമായ ഒരു കാര്യമാണ്. വിചാരിക്കാത്ത സമയത്താണ് തന്നെ കടുവ ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. അതേസമയം കടുവയില്‍ നിന്നെല്ലാം രക്ഷപ്പെട്ടെങ്കിലും ഈ സംഭവത്തില്‍ ഇവരാകെ പുലിവാല് പിടിച്ചിരിക്കുകയാണ്. വലിയൊരു കേസാണ് ഇതിന് പിന്നാലെ ഇവര്‍ നേരിടുന്നത്.

റഷ്യയില്‍ നിന്നുള്ളരു യുവതിയെയാണ് കടുവ ആക്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കടുവകളിലൊന്നാണ് ഇവരെ ആക്രമിച്ചത്. ദാര്യ ഉല്‍യാനോവ എന്ന യുവതി വനത്തിനുള്ളിലേക്ക് എത്തിയത്. ഇവര്‍ വനത്തിന്റെ ഭംഗി ആസ്വദിച്ച് വളരെ ഉള്ളിലേക്ക് പോയി. എന്നാല്‍ പെട്ടെന്ന് ഇവരാകെ ഞെട്ടിപ്പോയി.
ഇവര്‍ക്ക് നേരെ ഭീമാകാരനായ ഒരു കടുവ കുതിച്ച് വരുന്നതാണ് കണ്ടത്. ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെ പതറിപ്പോയി. തടഞ്ഞ് വീഴുകയായിരുന്നു. ഈ നേരം കൊണ്ട് കടുവ ഇവരുടെ മേല്‍ ചാടിവീണിരുന്നു. കടുവയുടെ തള്ളിമാറ്റാന്‍ നോക്കിയെങ്കിലും, അതിന്റെ കരുത്തില്‍ ദാര്യക്ക് അതിനൊന്നിനും സാധിച്ചില്ല. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്.
റഷ്യയിലെ ഉസുരിസ്‌ക് എന്ന സ്ഥലത്താണ് ഇത്തരമൊരു സംഭവമുണ്ടായത്. ഭീമാകാരനായ കടുവ അവരെ ആക്രമിക്കാന്‍ തുടങ്ങുമ്പോഴേക്ക് ഭര്‍ത്താവ് എത്തിയിരുന്നു. തന്റെ ഭര്‍ത്താവ് മിഖായേലാണ് ജീവന്‍ രക്ഷിച്ചതെന്ന് ദാര്യ പറയുന്നു. ഒരു ട്രക്കുമായി എത്തിയ മിഖായേല്‍ കടുവയെ ഇടിച്ചിടുകയായിരുന്നു. തന്നെ ആക്രമിക്കുന്നത് കണ്ട ആ നിമിഷം മിഖായേല്‍ കാറുമായി വരികയായിരുന്നു.
തുടര്‍ന്ന് ആ ഭീമന്‍ കടുവയെ ഇടിച്ചിടുകയായിരുന്നു. അതോടെ ഭയന്ന് പോയ കടുവ കാടിനുള്ളിലേക്ക് ഓടി പോവുകയായിരുന്നു. അതേസമയം ദാര്യ ഇപ്പോള്‍ ചികിത്സയിലായിരുന്നു. കൈകള്‍ക്കും തോളെല്ലിനുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. കടുവയുടെ ആക്രമണം ശക്തമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
അതേസമയം ഭര്‍ത്താവിന്റെ ഹീറോയിസം വലിയ വാര്‍ത്തയായെങ്കിലും, ഇവര്‍ പറഞ്ഞതൊന്നും പോലീസും, കടുവാ വിദഗ്ധരും വിശ്വസിച്ചിട്ടില്ല. താന്‍ കാണാതായ നായയെ തിരഞ്ഞ് ഇറങ്ങിയതാണെന്നും, ആ സമയത്താണ് കടുവ തന്നെ ആക്രമിച്ചതെന്നും ദാര്യ പറഞ്ഞു. എന്നാല്‍ ഇവര്‍ പറഞ്ഞ കാര്യങ്ങളുമായി ഇതൊന്നും ഒത്തുപോകുന്നില്ലെന്നും, ആശയക്കുഴപ്പമുണ്ടെന്നുമാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാരണം കടുവയുടെ രോമം ഇവരുടെ ട്രക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് കടുവയെ വേട്ടയാടാന്‍ ഇറങ്ങിയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിവേഗം ട്രക്കില്‍ കയറി, വാഹനം തിരിച്ച ശേഷം, കടുവയെ വന്ന് ഇടിക്കുക അസാധ്യമായ കാര്യമാണെന്ന് പോലീസും, വന്യജീവി വകുപ്പും പറയുന്നു. അന്വേഷണം പ്രഖ്യാപിച്ചതായി പോലീസ് പറഞ്ഞു. ദാര്യയുടെ ഭര്‍ത്താവിന് ഇരുപത് ലക്ഷം രൂപ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications