ഉപയോഗിച്ച കോണ്ടത്തിനൊപ്പം കത്ത്; ലഭിച്ചത് 65 സ്ത്രീകള്‍ക്ക്, പൊലീസ് കാരണം അന്വേഷിച്ചപ്പോള്‍!
മെല്‍ബണ്‍: ഓസ്‌ട്രേലയിയിലെ വിക്ടോറിയ പൊലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളെ കുഴക്കുന്ന ഒരു അന്വേഷണത്തിന്റെ പുറകിലാണ്. നഗരത്തിലെ ചില യുവതികള്‍ക്ക് ഉപയോഗിച്ച കോണ്ടത്തോടൊപ്പം ഒരു സന്ദേശം ലഭിക്കുന്നു എന്നാണ് പരാതി. മെല്‍ബണിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതികളുടെ വീട്ടിലേക്ക് തപാല്‍ വഴിയാണ് ഉപയോഗിച്ച കോണ്ടവും സന്ദേശവും എത്തുന്നത്.
സംഭവത്തില്‍ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍. മെന്റോണിലെ കില്‍ബ്രേഡ കോളേജില്‍ പഠിച്ച സ്ത്രീകളെ തേടിയാണ് കത്തുകള്‍ എത്തുന്നത്. ഇതുവരെ 65-ലധികം സ്ത്രീകള്‍ ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. മാര്‍ച്ച് 20ന് ആണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെ സന്ദേശം അയക്കുന്നത് ഓരാളാണെന്നാണ് പൊലീസ് കരുതുന്നത്.

1999 ല്‍ കില്‍ബ്രേഡ കോളേജില്‍ പഠിച്ച സ്ത്രീകള്‍ക്കാണ് ഇങ്ങനെ കോണ്ടവുമായി സന്ദേശം എത്തുന്നത്. കോളേജില്‍ നിന്ന് മേല്‍വിലാസം ലഭിച്ചെന്നാണ് പൊലീസ് കരുതുന്നത്. ഒരാള്‍ക്ക് തന്നെ പലതവണ സമാനമായ കത്തുകള്‍ ലഭിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതൊരു ആസൂത്രിതമായ നീക്കമാണെന്നാണ് പൊലീസ് കരുതുന്നത്. കത്ത് ലഭിച്ച സ്ത്രീകള്‍ വളരെ അസ്വസ്ഥതരാണ്. ഈ കത്ത് ലഭിച്ചതിന് ശേഷം സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു യുവതി ഡെയ്‌ലി മെയിലിനോട് പറഞ്ഞു. തനിക്കും തന്റെ സുഹൃത്തിനും ഇതേ കത്ത് ലഭിച്ചിട്ടുണ്ട്. പിന്നാലെ കൂടെ പഠിച്ച ഒരുപാട് പേരോട് കാര്യം പറഞ്ഞു. ഏഴോളം പേര്‍ക്കാണ് സമാനമായ കത്ത് മേല്‍വിലാസത്തില്‍ ലഭിച്ചതെന്ന് യുവതി പറയുന്നു. ആരാണ് ഇതിന് പിന്നിലെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലാണ് പൊലീസ്. ഇതുവരെ ഒരു സൂചന പൊലും പൊലീസിന് ലഭിച്ചില്ലെന്നാണ് കരുതുന്നത്65 സ്ത്രീകള്‍ക്ക് നൂറോളം കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് ബേസൈഡ് ലൈംഗിക കുറ്റകൃത്യങ്ങളും ബാലപീഡന അന്വേഷണ സംഘം ഡിറ്റക്ടീവ് ആക്ടിംഗ് സീനിയര്‍ സര്‍ജന്റ് ഗ്രാന്റ് ലൂയിസ് പറഞ്ഞു.
സമാനമായ രീതിയില്‍ ആര്‍ക്കെങ്കിലും തപാല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. 65 ഓളം സ്ത്രീകള്‍ക്കാണ് ഇപ്പോള്‍ ഉപയോഗിച്ച കോണ്ടവും സന്ദേശവും ലഭിച്ചത്.












Click it and Unblock the Notifications