അമ്പരന്ന് നാട്ടുകാർ; കുഴിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സ്വര്‍ണനാണയങ്ങള്‍, യുപിയില്‍ സംഭവിച്ചത്
ആദ്യം പെട്ടി കണ്ടെത്തിയപ്പോള്‍ ആരും തുറന്നു നോക്കാന്‍ തയ്യാറായിരുന്നില്ല. എന്താണ് പെട്ടിക്കുള്ളിലെന്ന ആശങ്കയായിരുന്നു അവര്‍ക്ക്.

പഴയ വീടുകള്‍ പൊളിച്ചുമാറ്റുന്നതിനിടെ നിധികള്‍ കണ്ടെത്തിയ ഒരുപാട് സംഭവങ്ങള്‍ ഇന്ത്യയിലും വിദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളോളം പഴക്കം ചെന്ന വീടുകളും കെട്ടിടങ്ങളും പൊളിക്കുമ്പോഴാണ് ഇത്തരം നിധികള്‍ കണ്ടെത്തുന്നത്. കോടിക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളും ഇങ്ങനെ കണ്ടെടുത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇതൊക്കെ നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഉത്തര്‍ പ്രദേശില്‍ നിന്നും അങ്ങനെ ഒരു സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

സ്വര്‍ണനാണയങ്ങള്‍
ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരു വീട് പണിയുന്നതിനിടെ ഒരു ഇരുമ്പ് പെട്ടി കണ്ടെടുത്തു. ആദ്യം ഒന്ന് ഭയന്നെങ്കിലും, പിന്നീട് വീട്ടുകാര്‍ തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണനാണയങ്ങളും വെള്ളി നാണയങ്ങളുമാണ്. 1862 മുതലുള്ള 279 സ്വര്‍ണം, വെള്ളി നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പിന്നാടെ തന്നെ കുടുംബം ഇത് പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ചു.

അടിത്തറ നിര്‍മ്മാണത്തിനായി കുഴി
കോട്വാലി ജലൗണിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ സ്വര്‍ണനാണയങ്ങള്‍ കണ്ടെടുത്തത്. പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരമാണ് കമലേഷ് കുശ്വാഹ എന്നയാള്‍ വീട് നിര്‍മ്മിക്കുന്നത്. വീടിന്റെ അടിത്തറ നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോഴാണ് പെട്ടി കണ്ടെത്തിയതെന്ന് ഒറായി ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് സിംഗ് പറഞ്ഞു.

പെട്ടി കണ്ടതോടെ തൊഴിലാളി ചെയ്തത്
നിര്‍മ്മാണ തൊഴിലാളിയാണ് ഈ പെട്ടി കണ്ടെടുത്തത്. പിന്നാലെ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് സിംഗിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം അദ്ദേഹം പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ച് ആഭരണങ്ങളും നാണയങ്ങളും അവര്‍ക്ക് കൈമാറുകയായിരുന്നു.

എല്ലാവരും ഞെട്ടി
ആദ്യം പെട്ടി കണ്ടെത്തിയപ്പോള്‍ ആരും തുറന്നു നോക്കാന്‍ തയ്യാറായിരുന്നില്ല. എന്താണ് പെട്ടിക്കുള്ളിലെന്ന ആശങ്കയായിരുന്നു അവര്‍ക്ക്. പൊലീസും മജിസ്‌ട്രേറ്റും സ്ഥലത്തെത്തിയാണ് പെട്ടി തുറന്നത്. പെട്ടി തുറന്നുപ്പോള്‍ എല്ലാവരും ശരിക്കും അമ്പരന്ന് പോയിരുന്നു. പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് നാണയങ്ങള്‍ക്ക് 1862 വര്‍ഷത്തേതാണെന്ന് കണ്ടെത്തിയത്. നിധി കണ്ടെത്തിയ സമീപത്ത് പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications