Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ സ്ത്രീധനമായി നല്‍കി; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍, പിന്നാലെ മുട്ടന്‍ പണിയും

എങ്ങനെയൊക്കെ പണം കണ്ടെത്തി വധുവിന്റെ വീട്ടുകാര്‍ കുറച്ച് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ചു.

marraiage

സ്ത്രീധനവുമായി ബന്ധപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ അടുത്ത കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഭര്‍തൃവീട്ടില്‍ സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ നേരിടേണ്ടി വന്നതാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇതോടൊപ്പം ആംഡബരം നിറഞ്ഞ സ്ത്രീധനത്തിന്റെ കഥകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും ഇന്നും സ്ത്രീധനം ചോദിച്ച് വാങ്ങുന്നവരുണ്ട്.

വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സാധനങ്ങള്‍

വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സാധനങ്ങള്‍

എന്നാല്‍ ഇപ്പോഴിതാ തെലങ്കാനയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്ത എല്ലാവരെയും ഒന്ന് ഞെട്ടിക്കും. വിവാഹ സമയത്ത് വരന്റെ വീട്ടുകാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ഉണ്ടായ പിഴവിനെ തുടര്‍ന്ന് ഒരു കല്യാണം മുടങ്ങിയ വാര്‍ത്തയാണിത്. വിവാഹ സമയത്ത് വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സാധനങ്ങള്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് വിവാഹം മുടങ്ങിയത്.

സ്ത്രീധനത്തോടൊപ്പം മറ്റ് സാധനങ്ങളും

സ്ത്രീധനത്തോടൊപ്പം മറ്റ് സാധനങ്ങളും

വിവാഹ സമയത്ത് സ്ത്രീധനത്തോടൊപ്പം മറ്റ് സാധനങ്ങളും ഫര്‍ണിച്ചറുകളും വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ക്ക് സാധിച്ചില്ല. എന്നാല്‍ എങ്ങനെയൊക്കെ പണം കണ്ടെത്തി വധുവിന്റെ വീട്ടുകാര്‍ കുറച്ച് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ചു.

വരൻ ബസ് ഡ്രൈവർ

വരൻ ബസ് ഡ്രൈവർ

എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ എത്തിച്ച സാധനങ്ങള്‍ ഉപയോഗിച്ചതാണെന്നും ആരോപിച്ച് വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹ ദിവസം ചടങ്ങിനായി എത്താതിരിക്കുകയും ചെയ്തു. ഞായറാഴ്ച നടത്താനിരുന്ന വിവാഹത്തിന് വരന്‍ എത്തിയില്ല. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരനാണ് ഇക്കാരണത്താല്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്.

വീട്ടുകാര്‍ മോശമായി പെരുമാറി

വീട്ടുകാര്‍ മോശമായി പെരുമാറി

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വരനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വരന്റെ വീട്ടില്‍ എത്തിയ തന്നോട് വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും വധുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ നല്‍കിയില്ലെന്നും ഫര്‍ണിച്ചറുകളും മറ്റും പഴയതാണെന്നും വരന്റെ വീട്ടുകാര്‍ പറഞ്ഞെന്ന് വധുവിന്റെ പിതാവ് പറഞ്ഞു.

എല്ലാ സൗകര്യങ്ങളും ഒരുക്കി

എല്ലാ സൗകര്യങ്ങളും ഒരുക്കി

ആ കാരണത്താലാണ് അവര്‍ വിവാഹത്തിന് വരാന്‍ വിസമ്മതിച്ചത്. താന്‍ കല്യാണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി. എല്ലാ ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ചു. എന്നാല്‍ വിവാഹ സമയത്ത് വരന്‍ എത്തിയില്ലെന്നും വധുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇചേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

വീട്ടുകാര്‍ അത് നിരസിച്ചു

വീട്ടുകാര്‍ അത് നിരസിച്ചു

സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണിച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ നല്‍കിയതിന്റെ പേരില്‍ വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹ ദിവസം ഹാജരാകാതിരിക്കുകയും ചെയ്തതായി പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യക്തമാക്കി.

ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍

ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍

വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹദിവസം ഹാജരാകാതിരിക്കുകയും ചെയ്തതായി പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം വരനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+