ജീവനാംശം നല്‍കിയില്ല, ഭര്‍ത്താവിനെ ജയിലില്‍ അടച്ച് യുവതി; പിന്നാലെ ഭര്‍ത്താവിന്റെ മുട്ടന്‍പണി
ജയ്പൂര്‍: ജീവനാംശം തരുന്നില്ലെന്ന് പരാതിപ്പെട്ട് ഭര്‍ത്താവിനെ കോടതി കയറ്റിയ യുവതിക്ക് കിട്ടിയത് മുട്ടന്‍പണി. ജീവനാംശത്തിന്റെ ആദ്യ കുടിശികയായ 55,000 രൂപ പെട്ടെന്ന് കൊടുക്കാന്‍ ഉത്തരവിട്ടതോടെ ഭര്‍ത്താവ് അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഘടുവായ 55,000 രൂപയുടെ നാണയങ്ങള്‍ യുവാവ് കോടതിയില്‍ എത്തിച്ചു. ഏഴ് ചാക്കുകളിലാണ് ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങള്‍ എത്തിച്ചത്.
ഈ പണം കണ്ടതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അത്ഭുതപ്പെട്ടിരിക്കുകയാണ് ഭാര്യയും കുടുംബവും. ഈ ഏഴ് ചാക്കുകളുടെയും ഭാരം ഏകദേശം 280 കിലോ ഗ്രാം വരും. തുടര്‍ന്ന് കോടതി നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിവാഹമോചനത്തിനിടെ പ്രതിമാസം 5000 രൂപ വീതം ജീവനാംശ തുകയായി നല്‍കണമെന്ന് ഭര്‍ത്താവ് ദശരത് കുമാവത്തിനോട് കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ കഴിഞ്ഞ 11 മാസമായി അദ്ദേഹം അത് നല്‍കിയിരുന്നില്ല. ജയ്പ്പൂരിലെ ഹര്‍മദ സ്വദേശിയായ ദശരഥിനെ ജൂണ്‍ 17 ന് കുടുംബ കോടതി റിക്കവറി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇതിന് ശേഷമാണ് ദശരഥ് ഭാര്യയ്ക്ക് 55,000 രൂപയുടെ നാണയങ്ങള്‍ എത്തിച്ചു നല്‍കിയത്.
എന്നാല്‍ ഭാര്യയുടെ അഭിഭാഷകന്‍ നാണയങ്ങള്‍ നല്‍കിയതിനെ എതിര്‍ത്തു, എന്നാല്‍ ഈ നാണയങ്ങള്‍ നിയമപരമാണെന്നും ആര്‍ക്കും അവ സ്വീകരിക്കാന്‍ വിസമ്മതിക്കാനാവില്ലെന്നും ഭര്‍ത്താവിന് വേണ്ടി വാദിച്ചു. തുടര്‍ന്ന് ജൂണ്‍ 26ന് കുടുംബകോടതിയില്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം നല്‍കാന്‍ ഭര്‍ത്താവിന് കോടതി അനുമതി നല്‍കി. അതുവരെ നാണയങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലായിരിക്കും.
12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദശരഥ് കുമാര്‍ സീമ കുമാവതിനെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ട്. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഭര്‍ത്താവിനെതിരെ സീമ പൊലീസില്‍ പരാതി നല്‍കി. വിചാരണ ആരംഭിച്ച് വിവാഹമോചനം നേടിയതോടെ കോടതി ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മാസം 5000 രൂപ ജീവനാംശമായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
അതേസമയം, ഈ തുക എണ്ണി തിട്ടപ്പെടുത്താന്‍ 10 ദിവസമെങ്കിലും എടുക്കുമെന്നും കോടതി പറഞ്ഞു. ഈ നാണയങ്ങളെല്ലാം 1000 രൂപ വീതമുള്ള ബാഗുകളാക്കി നിറയ്ക്കാനും കോടതി ഭര്‍തൃവീട്ടുകാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി ജൂണ്‍ 26 വരെ കോടതി സമയം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications