ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റില്‍ ഏഴുവയസുകാരന്‍, എന്തുസംഭവിച്ചു, വൈറല്‍ വീഡിയോ
സൂറത്ത്: സോഷ്യല്‍ മീഡിയയില്‍ എന്നും വൈറല്‍ വീഡിയോകളുടെ ബഹളമാണ്. കുട്ടികശളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയ്ക്ക് പ്രിയമാണ്. ഏറ്റവും കൂടുതല്‍ പേരും കാണാന്‍ ആഗ്രഹിക്കുന്നതും കുട്ടികളുടെ വീഡിയോയാണ്. ഇപ്പോഴിതാ ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വിമാനത്തിന്റെ കോക്പിറ്റില്‍ ഏഴുവയസുകാരന്‍ ഇരിക്കുന്ന വീഡിയോയാണിത്.

കോ-പൈലറ്റിന്റെ സീറ്റില്‍ ഏവിയേഷന്‍ ഹെഡ്സെറ്റ് ധരിച്ച്, സ്റ്റിയറിംഗ് വീല്‍ പിടിച്ച്, റണ്‍വേയില്‍ വെച്ച് പ്രധാന പൈലറ്റ് ടേക്ക് ഓഫ് നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഏഴ് വയസുള്ള ആണ്‍കുട്ടി സമീപത്ത് ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. വിമാനം റണ്‍വേയില്‍ നിന്നും പറന്നുയരാനുള്ള ശ്രമത്തിലാണെന്നും വീഡിയോയില്‍ വ്യക്തമാകുന്നു.

സാധാരണ വാണിജ്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കും എയര്‍ ഹോസ്റ്റസുമാര്‍ക്കും പോലും അനുമതിയില്ലാതെ കോക്ക്പിറ്റിലേക്ക് പ്രവേശനമില്ല. അങ്ങനെയായിരിക്കുമ്പോള്‍, കുട്ടിയെ ഏറ്റവും പ്രധാനപ്പെട്ട സീറ്റില്‍ ഇരുത്തി പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നത്. വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് വലിയൊരു സുരക്ഷാവീഴ്ചയാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.

അതേസമയം, കോക്പിറ്റില്‍ ഇരിക്കുന്ന കുട്ടി പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ പെട്ടയാളാണെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡി ജി സി എയില്‍ പരാതി നല്‍കിയതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള വീഡിയോയാണിത്. ഈ വീഡിയോ വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഈ കുഞ്ഞിനെ സീറ്റില്‍ ഇരിപ്പിച്ചവര്‍ക്കെതിരെ വലിയ വിമര്‍ശവനമാണ് ഉയരുന്നത്. കുട്ടിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് അവന്റെയും വിമാനത്തിലെ മറ്റുള്ളവരുടെയും ജീവന് തന്നെ ഭീഷണിയെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.

എന്താലായും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്. ഫ്രീപ്രസ് ജേണല്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സൂറത്തില്‍ നിന്നുള്ള വീഡിയോയാണിതെന്നാണ് അടിക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications