27കാരിക്ക് പിറന്ന കുഞ്ഞിന്റെ ഭാരം 7.3 കിലോ, ഞെട്ടലില്‍ ആശുപത്രി അധികൃതര്‍, കാരണം

സാവോപോളോ: ബ്രസീലില്‍ 27കാരിയായ യുവതിക്ക് പിറന്നത് 7.3 കിലോ ഭാരമുള്ള കുഞ്ഞ്. അസാദാരണ വരുപ്പമുള്ള ഈ കുഞ്ഞിനെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. ക്ലീഡിയന്‍ സാന്റോസ് ഡോ സാന്റോസ് എന്ന യുവതിയാണ് ഈ കുഞ്ഞിന് ജന്മം നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 18ന് ആണ് ആമസാണാസ് സംസ്ഥാനത്ത് കുഞ്ഞ് ജനിച്ചത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ നാപ്കിനും ഉടുപ്പകളുമാണ് കുഞ്ഞ് ഉപയോഗിക്കുന്നത്.
കുട്ടി ഇപ്പോഴും ഇന്‍ക്വിബേറ്ററിലാണെന്നാണ് വിവരം. കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ കഴിയുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആമസോണ സംസ്ഥാനത്ത് ജനിച്ച ഏറ്റവും ഭാരമുള്ള രണ്ടാമത്തെ കുഞ്ഞാണിത്.
ആങ്കേഴ്‌സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. 2005ല്‍ ജനിച്ച കുഞ്ഞിന് 8 കിലോയായിരുന്നു ഭാരം. അഡേമില്‍റ്റണ്‍ എന്ന കുഞ്ഞിനാണ് അന്ന് ഒന്നാം സ്ഥാനം ലഭിച്ചത്. എട്ട് കിലോ ഭാരത്തോടെ ജനിച്ച കുട്ടി അന്ന് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. അഡേമില്‍റ്റണും അന്ന് സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. അമ്മയുടെ പ്രമേഹമാണ് കുട്ടിക്ക് ഇത്രയും ഭാരം വരാന്‍ കാരണമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരത്തോടെ ജനിച്ച കുഞ്ഞ് ഇറ്റലിയിലാണ്. 10.2 കിലോയായിരുന്നു അന്ന് ഇറ്റലിയില്‍ ജനിച്ച അന്ന ബേറ്റ്‌സിനുണ്ടായിരുന്നത്.












Click it and Unblock the Notifications