42000 കോടിയുടെ ആസ്തി; വെറും ടാക്‌സിക്കാരനില്‍ നിന്ന് കോടീശ്വരന്‍; ആരാണ് മുകേഷ് ജാഗ്തിയാനി?
ദില്ലി: മുകേഷ് മിക്കി ജാഗ്തിയാനി, കുറച്ച് കാലമായി ഈ പേര് ലോകം മുഴുവന്‍ പ്രശസ്തമാണ്. എന്താണിത്ര പ്രത്യേക ആ പേരിനുള്ളത്. പറഞ്ഞ് വരുന്നത് അദ്ദേഹത്തിന്റെ ബിസിനസ് ലോകത്തെ ജീവിത കഥയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോടീശ്വരനാണ് മിക്കി ജാഗ്തിയാനി. കോടീശ്വരനാവും മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞിരിക്കേണ്ടതാണ്. മുമ്പ് വെറുമൊരു ടാക്‌സി ഡ്രൈവറായിരുന്നു അദ്ദേഹം.
ഹോട്ടല്‍ മുറികള്‍ അദ്ദേഹം വൃത്തിയാക്കിയിരുന്നു. ഇങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്തത്.വിയര്‍പ്പിനാല്‍ കെട്ടിപ്പടുത്ത രാജ്യം എന്ന് വേണമെങ്കിലും മുകേഷിന്റെ സാമ്രാജ്യത്തെ വിശേഷിപ്പിക്കാം. ഇന്ന് ഇന്ത്യന്‍ പ്രവാസികളുടെ വിജയകഥയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുകേഷിന്റെ ജീവിതം. കുവൈത്തിലാണ് ജാഗ്തിയാനി ജനിച്ചത്. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസമെല്ലാം ഇന്ത്യയിലായിരുന്നു.

image credit: forbes
ചെന്നൈയിലും മുംബൈയിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പിന്നീട് അദ്ദേഹത്തിന് ലണ്ടനിലെ അക്കൗണ്ടിംഗ് സ്‌കൂളില്‍ വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ഉപേക്ഷിക്കുകയായിരുന്നു. അതിന് വേണ്ട പണം ഇല്ലായിരുന്നുവെന്ന് തന്നെ പറയാം.ടാക്‌സി ഡ്രൈവറായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അതിനൊപ്പം തന്നെ ലണ്ടനില്‍ ഹോട്ടലിലെ ക്ലീനറായും അദ്ദേഹം ജോലി ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ വലിയ ദുരന്തമാണ് ജീവിതത്തില്‍ അദ്ദേഹത്തെ കാത്തിരുന്നത്. മുകേഷിന്റെ മാതാപിതാക്കളും സഹോദരനും വളരെ ചെറിയ കാലയളവില്‍ തന്നെ അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. ആരോരും ഇല്ലാതവനായി അതോടെ അദ്ദേഹം മാറുകയും ചെയ്തു.അതിന് ശേഷമാണ് അദ്ദേഹം ബഹ്‌റൈനിലേക്ക് മാറിയത്. അവിടെ വെച്ചാണ് ബിസിനസ് ലോകത്തേക്ക് അദ്ദേഹം ആദ്യ ചുവടുവെക്കുന്നത്.
1973ല്‍ ആദ്യമായി കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയാണ് ആരംഭിച്ചത്.അന്ന് പിന്തുടര്‍ച്ചാവകാശമായി കിട്ടിയ 6000 ഡോളറും വെച്ചായിരുന്നു ബിസിനസ് തുടങ്ങിയത്. എന്നാല്‍ അക്കൗണ്ടിംഗ് സ്‌കൂളില്‍ ഒന്നും പഠിച്ചില്ലെങ്കിലും, ബിസിനസ് തന്ത്രങ്ങള്‍ക്ക് മുകേഷില്‍ യാതൊരു കുറവുമുണ്ടായിരുന്നില്ല.പല തന്ത്രങ്ങളും പ്രയോഗിച്ച് അദ്ദേഹം ബിസിനസ് സാമ്രാജ്യം വളര്‍ത്തുന്നതാണ് പിന്നീട് കണ്ടത്.
ഒരു ദശാബ്ദത്തിനുള്ളില്‍ മിക്കിയുടെ ബിസിനസ് ആറ് സ്റ്റോറുകളമായി ഉയര്‍ന്നു. അത് പതിയെ ലോകം മുഴുവന്‍ വേരൂന്നി. ഇന്ന് ആറായിരം സ്‌റ്റോറുകളാണ് മിക്കിക്ക് ഉള്ളത്. ഇരുപതോളമാണ് രാജ്യങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുതല്‍ മിഡില്‍ ഈസ്റ്റിലും, ആഫ്രിക്കയിലും ഏഷ്യയിലും, യൂറോപ്പിലുമെല്ലാം അദ്ദേഹത്തിന്റെ ബിസിനസ് പടര്‍ന്ന് കിടക്കുകയാണ്.
നാല് ദശാബ്ദങ്ങള്‍ നീണ്ട ബിസിനസ് ജീവിതം അദ്ദേഹത്തെ ഇന്ന് ശതകോടീശ്വരനാക്കിയിരിക്കുകയാണ്. 5.2 ബില്യണിന്റെ ആസ്തികളാണ് അദ്ദേഹത്തിനുള്ളത്. 42800 കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക മൊത്തം നോക്കിയാല്‍. മുകേഷിന്റെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ മൂല്യം 9.5 ബില്യണിന് മുകളില്‍ വരും. അതായത് 78000 കോടിക്ക് മുകളിലാണ് ഇതിന്റെ മൂല്യമെന്ന് അര്‍ത്ഥം.
രേണുക ജാഗ്തിയാനിയെയാണ് മുകേഷ് വിവാഹം ചെയ്തിരിക്കുന്നത്. ഇവരാണ് കമ്പനിയുടെ സിഇഒയുടെ അധ്യക്ഷയും. ആരതി, നിഷ, രാഹുല്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് അദ്ദേഹത്തിനുള്ളത്. മൂന്ന് പേരും കമ്പനിയുടെ ഗ്രൂപ്പ് ഡയറക്ടര്‍മാരാണ്.












Click it and Unblock the Notifications