Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ഇനി മൂന്ന് നാള്‍.... സദ്യയ്ക്കുള്ള ഓര്‍ഡറുകള്‍ വര്‍ധിക്കുന്നു, വില 150 രൂപ മുതല്‍ 400 വരെ

പാലക്കാട്: മലയാളിക്ക് ഓണമെന്നാല്‍ രണ്ട് കാര്യമാണ്. ഒന്ന് പൂക്കളമാണ്. രണ്ടാമത്തേത് ഓണസദ്യയാണ്. ഇതും രണ്ട് ഒഴിച്ചുനിര്‍ത്താനുമാവില്ല. പൂക്കളത്തിന്റെ കാര്യത്തില്‍ മലയാളി ഇപ്പോഴും തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. പൂവിപണി പതിയെ ശക്തമായി കൊണ്ടിരിക്കുകയാണ്. പഴയ താളത്തിലേക്ക് വന്നിട്ടില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ വിപണിയിലുണ്ട്. എന്നാല്‍ അതേ പോലെ മലയാളിക്ക് പ്രിയപ്പെട്ടതാണ് ഓണസദ്യ. വീടുകളില്‍ മാത്രമല്ല റെസ്റ്റോറന്റുകളിലും സദ്യ ഒരുങ്ങുന്നുണ്ട്. തിരക്കേറുന്നത് കൊണ്ട് ഒരുപക്ഷേ വീടുകളില്‍ ഇത്രയും വിഭവങ്ങള്‍ ഉണ്ടാക്കുക സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാവും. ഈ സാഹചര്യത്തില്‍ റെസ്‌റ്റോറന്റുകളെയാണ് ഇവര്‍ ആശ്രയിക്കുക.

1

പഴവും പപ്പടവും പായസുമൊക്കെയുള്ള നല്ല തീപ്പൊരി ഓണസദ്യ വീടുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പാലക്കാട്ടെ ഹോട്ടലുകള്‍. സദ്യക്കും പായസത്തിനും ജില്ലയ്ക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. അതുകൊണ്ട് ഓരോ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും മികച്ച സദ്യ തന്നെ ഒരുക്കി വീടുകളിലെത്താനുള്ള ഓട്ടത്തിലാണ്. എങ്ങനെ ഇവ കിട്ടും എന്ന് വിഷമിക്കേണ്ട ആരും. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താലും ഹോട്ടലില്‍ നേരിട്ട് വിളിച്ച് പറഞ്ഞാലും സദ്യ വീട്ടിലെത്തിക്കും. ഓണത്തിന്റെ തലേ ദിവസം മുമ്പ് വരെ സദ്യ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. അതുകൊണ്ട് തന്നെ അവസാന നിമിഷം കിട്ടില്ലെന്ന ആശങ്കയും വേണ്ട.

സ്വിഗ്ഗിയും മറ്റ് ഫുഡ് ആപ്പുകളും സദ്യയൊരുക്കാനായി ജില്ലയില്‍ സജ്ജമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇഷ്ടമുള്ള ഹോട്ടലുകളില്‍ നിന്ന് ഓണസദ്യ ബുക്ക് ചെയ്യാം. എന്നാല്‍ ഈ ഓര്‍ഡറുകള്‍ക്കൊപ്പം മികച്ച ഓഫറുകള്‍ ആപ്പുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് വില കൂടും, പോക്കറ്റ് കാലിയാവും എന്നുള്ള ആശങ്കകള്‍ വേണ്ട. ഇഷ്ടമുള്ള ഹോട്ടലുകളില്‍ നിന്ന് സാധാരണ നിരക്കിന് താഴെ മികച്ച സദ്യ തന്നെ വീട്ടിലെത്തിക്കാന്‍ ആര്‍ക്കും സാധിക്കും. അതേസമയം ഗ്രാമീണ മേഖലയാണ്, ഇവിടെ ഫുഡ് ആപ്പുകളോ ഓണ്‍ലൈന്‍ ഡെലിവറിയോ ഇല്ലെന്ന് കരുതുന്നവരും ഇത്തവണ ആശങ്കപ്പെടേണ്ടതില്ല. ഗ്രാമീണ മേഖലയിലുള്ളവരുടെ തീന്‍മേശയിലും സദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫുഡ് ആപ്പുകള്‍.

ഗ്രാമങ്ങളിലെ വീടുകളില്‍ ഇത്തവണ ഓണസദ്യ എത്തിക്കാനുള്ള പ്ലാനും റെഡിയാണ്. ഭക്ഷണ വിതരണത്തിന് അധിക ജീവനക്കാരെ ഈ ആപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. തിരുവോണ ദിവസം സദ്യ വേണോ അതോ ഒന്നാം ഓണത്തിന് വേണോ, ഏത് ദിവസമായാലും ഈ ആപ്പുകളില്‍ സദ്യ റെഡിയാണ്. കൈയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നാല്‍ മാത്രം മതി. പ്ലേറ്റുകളില്‍ സദ്യയുണ്ണേണ്ടി വരും എന്ന പേടി വേണ്ട. നല്ല തൂമ്പപ്പൂര ചോറും വെച്ച് തൂശനിലയില്‍ തന്നെ സദ്യയുണ്ണാം. ഇല അടക്കമാണ് സദ്യ വീട്ടിലെത്തുക. ഓണസദ്യ എങ്ങനെ വിളമ്പണമെന്ന് വിശദീകരിക്കുന്ന കുറിപ്പും ഇതോടൊപ്പമുണ്ടാവും. ആപ്പുകളും ഹോട്ടലുകളുമൊക്കെ ഹൈടെക്കായി മാറി എന്ന് പറയേണ്ടി വരും. സാധാരണ സദ്യ മുതല്‍ സ്‌പെഷ്യല്‍ സദ്യ വരെ ഇത്തവണയുണ്ട് എന്നതാണ് പ്രത്യേകത.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    അതേസമയം കറികളുടെയും വിഭവങ്ങളുടെയും എണ്ണത്തിനനുസരിച്ചാണ് സദ്യയുടെ വില കൂടുന്നതും കുറയുന്നതും. എട്ട് തരം കറികളും ഒരിനം പായസവും അടങ്ങുന്ന സദ്യ 150 രൂപ മുതലുണ്ട്. 16 തരം കറികളും രണ്ടിനം പായസവും ചേര്‍ന്നാല്‍ അത് 250 രൂപയായി കൂടും. 22 തരം കറികളും മൂന്ന് കൂട്ടം പായസവും ഒപ്പം മധുര പലഹാരങ്ങളും അടങ്ങുന്ന സദ്യയുണ്ട്. എന്നാല്‍ ഇത് സാധാരണക്കാരന് താങ്ങുന്നതല്ല. 400 രൂപയാണ് ഇതിന്റെ വില. ഫാമിലി പാക്ക് വേറെയും ഉണ്ട്. എന്നാല്‍ ഇതില്‍ ചില പ്രത്യേക ഓഫറുകള്‍ ചില ഫുഡ് ആപ്പുകള്‍ നല്‍കുന്നുണ്ട്. കാറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട ഹോട്ടലുകളും വരെ ഇത്തവണ സജീവമായി ഹോം ഡെലിവറി നടത്തുന്നുണ്ട്. എന്തിനേറെ പറയുന്നു, നിങ്ങള്‍ക്ക് എന്തൊക്കെ തരം പായസം വേണമെന്നോ കറികള്‍ വേണമെന്നോ തിരഞ്ഞെടുക്കാന്‍ വരെ ഈ ഹോട്ടലുകളില്‍ സൗകര്യമുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+