100ൽ അധികം സുന്ദരികൾ ഇന്ത്യയിലെത്തും, 28 വർഷത്തിന് ശേഷം മിസ് വേൾഡ് മത്സരം ഇന്ത്യയിൽ
ന്യൂഡൽഹി: 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം 71 മത് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാവുന്നു. മിസ് വേൾഡ് സംഘാടകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മിസ് വേൾഡ് ഔദ്യോഗിക എക്സ് പേജിലൂടെ വിവരം അറിയിച്ചത്. " മിസ് വേൾഡിന്റെ ചെയർമാൻ ജൂലിയ മോർലി മിസ് വേൾഡിന്റെ അടുത്ത ആതിഥേയ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീരണത്തിന്റേയും ആഘോഷമാണ് വരാൻ പോകുന്നത്. അതിശയകരമായ ഒരു യാത്രയ്ക്ക് തയ്യാറാകൂ. എന്നാണ് എകിസിൽ എഴുതിയത്.
1996 ൽ ബെംഗളൂരുവിൽ ആയിരുന്നു അവസാനമായി ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടന്നത്. 1966 ൽ ലോക സുന്ദരി കിരീടം നേടിയ റീത്ത ഫാരിയാണ് ആദ്യമായി ലോക സുന്ദരി കിരീടമണിയുന്ന ഇന്ത്യക്കാരി. ഐശ്വര്യ റായ് ബച്ചന് 1994 ആയിരുന്നു മിസ് വേൾഡ് കിട്ടയത്. 1997 ഡയാന ഹെയ്ഡനും മിസ് വേൾഡ് കിരീടം നേടി.

യുക്ത മുഖി 1999 ൽ മിസ് വേൾഡായി. ലോക സുന്ദരി പട്ടം ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരിയായി മുഖി മാറി. പ്രിയങ്ക ചോപ്ര ജോനാസ് 2000 ൽ ലോക സുന്ദരി പട്ടം നേടി. അവസാനം മിസ് വേൾഡ് ആയ ഇന്ത്യക്കാരി മാനുഷി ചില്ലറാണ്. 2017 ൽ ആണ് ഇവർ ലോക സുന്ദരിയായത്. പോളണ്ടിന്റെ കരോലിന ബിലാവ്സ്കയാണ് അവസാന വർഷം ലോക സുന്ദരി ആയി മാറിയത്.
ഫെബ്രുവരി 18 നും മാർച്ച് 9 നും ഇടയിലാണ് ഈ വർൽത്തെ ലോക സുന്ദരി പട്ടത്തിന് ആയുള്ള മത്സരം നടക്കുന്നത്. ജി - 20 വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ കൺവെൻഷൻ സെന്റർ തുടങ്ങിയവയായിരിക്കും വേദികൾ.
71 മത് മിസ് വേൾഡ് ഫൈനൽ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നിന്നാണ് മാർച്ച് 9 ന് വൈകുന്നേരം 7.30 മുതൽ 10: 30 വരെ തത്സമയം സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ തവണ ലോക സുന്ദരിയായി മാറിയ പോളണ്ട് സ്വദേശിന് കരോലീന വിജയിയെ കിരീടം അണിയക്കും. ആരാകും ആ സുന്ദരി എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും












Click it and Unblock the Notifications