Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിച്ച് പോയ പിതാവിനെ തേടി 200 രൂപയുമായി തെരുവിലേക്ക് ഇറങ്ങിയ മകള്‍: പ്രചോദനമാവുന്ന അയിഷ

ഉപേക്ഷിച്ച് പോയ പിതാവിനെ തേടി ഇരുന്നൂറ് രൂപയുമായി തെരുവിലേക്ക് ഇറങ്ങിയ കഥയുമായി ഒരു പെണ്‍കുട്ടി. മണ്ണാർക്കാട് സ്വദേശിയും മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷം എം ബി ബി എസ് വിദ്യാർത്ഥിയുമായ അയിഷ തഫ്സീറയാണ് ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടിയെന്ന പരിപാടിയിലൂടെ തന്റെ ജീവിത കഥ പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

അനാഥമന്ദിരത്തിലെ ബാല്യവും എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴത്തെ വിവാഹ ആലോചനയെക്കുറിച്ചെല്ലാം പരിപാടിയില്‍ അയിഷ തുറന്ന് പറയുന്നു. അതേസമയം, പരിപാടിയില്‍ നിന്നും ഒരു ലക്ഷം രൂപയുമായിട്ടാണ് അയിഷ പിന്‍വാങ്ങിയത്. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അയിഷ പറഞ്ഞ ജീവിത കഥയിലേക്ക്...

എനിക്ക് ഒരു വയസുള്ളപ്പോഴാണ് ബാപ്പ ഞങ്ങളെ

എനിക്ക് ഒരു വയസുള്ളപ്പോഴാണ് ബാപ്പ ഞങ്ങളെ ഉപേക്ഷിച്ച് പോവുന്നത്. ഉമ്മാനെ ഇങ്ങോട്ട് വന്ന് ആലോചന നടത്തി വിവാഹം കഴിക്കുകയായിരുന്നു. ഉമ്മായുടെ വാപ്പായ്ക്കും ഉമ്മായ്ക്ക് ഒമ്പത് മക്കളായിരുന്നു. അതില്‍ ഏഴും സ്ത്രീകളും. വേറെ ആളുകളുടെ ഭൂമിയില്‍ പോയി കൃഷിയൊക്കെ നടത്തിയായിരുന്നു വല്യപ്പ ജീവിച്ച് വന്നിരുന്നത്. ആണ്‍കുട്ടികള്‍ രണ്ട് ചെറുതമായിരുന്നു. അങ്ങനെയിരിക്കേയാണ് സുബൈർ എന്നയാളുടെ ആലോചന വരുന്നതും കല്യാണം കഴിക്കുന്നതും.

കല്യാണം കഴിഞ്ഞിട്ടും ഉമ്മ അങ്ങോട്ട് പോവാതെ

കല്യാണം കഴിഞ്ഞിട്ടും ഉമ്മ അങ്ങോട്ട് പോവാതെ ഉമ്മയുടെ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. എനിക്ക് ഒരു വയസ്സ് ആയപ്പോഴാണ് സാധാരണ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നത് പോലെ പോയത്. ആ പോക്ക് പിന്നെ മടങ്ങി വന്നിട്ടില്ല. കുറെ അന്വേഷിച്ചു, പത്രത്തിലൊക്കെ കൊടുത്തെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതുവരെ അന്വേഷിച്ച് വന്നിട്ടില്ല. അദ്ദേഹം ജീവനോടെയുണ്ടോന്ന് പോലും അറിയില്ല.

അയാളെ കാണാന്‍ നല്ല ഭംഗിയായിരുന്നു

അയാളെ കാണാന്‍ നല്ല ഭംഗിയായിരുന്നു, എന്നെ കാണാനും അയാളെ പോലെയായിരുന്നു, നല്ല സ്വഭാവം ആയിരുന്നു, എല്ലാവരോടും സ്നേഹമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട എന്ന നിലപാടായിരുന്നു ആദ്യം. ഒരിക്കല്‍ അന്വേഷിച്ച് പോയിട്ടുണ്ട്. പ്ലസ്ടു പഠിക്കുന്ന സമയമാണ്. ഉമ്മായ്ക്കൊന്നും അതേക്കുറിച്ച് അറിയില്ലായിരുന്നു.

Rithu Manthra: അവളുടെ കണ്ണുകളിൽ ഗാലക്സിയും മനസ്സിൽ പ്രപഞ്ചവും, പുത്തന്‍ ലുക്കില്‍ തിളങ്ങി റിതു മന്ത്ര

കൊപ്പം എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍

പട്ടാമ്പിയിലേക്കാണ് ഞാന്‍ പോയത്. കൊപ്പം എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉണ്ടെന്ന് പറഞ്ഞ് കേട്ടിരുന്നു. പട്ടാമ്പിയില്‍ പോയി അവിടുത്തെ എം എല്‍ എ മുഹമ്മദ് മുഹസിനെ കണ്ടു. 200 രൂപയുമായിട്ടായിരുന്നു ആ പോക്ക്. എം എല്‍ എയെ നേരില്‍ കണ്ട് സംസാരിച്ചു. അവർ കുറേ ആളുകള്‍ മുഖേനയും നഗരസഭ വഴിയും പഞ്ചായത്ത് വഴിയും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ചിലപ്പോള്‍ അയാള്‍ പേര് മാറ്റിപ്പറഞ്ഞതാവാനും സാധ്യതയുണ്ട്.

ഉമ്മയോട് പറയാതെ പോവുന്നതിന്റെ അപകടമൊന്നും

ഒരോ ടൈമില്‍ മൂഡ് സ്വിങ്സൊക്കെ ഉണ്ടാവുമല്ലോ, ആ സമയത്ത് എന്റെ മൂഡ് അത്ര ശരിയായിരുന്നില്ല. ഇയാള്‍ വന്നാല്‍ എന്റെ പ്രശ്നങ്ങളൊക്കെ ശരിയാവുമെന്ന് എനിക്ക് അപ്പോള്‍ തോന്നി. അതുകൊണ്ടാണ് അന്ന് അങ്ങനെ പോയത്. ഇപ്പോള്‍ ഏതായാലും അതില്ല. ഉമ്മയോട് പറയാതെ പോവുന്നതിന്റെ അപകടമൊന്നും അന്ന് ആലോചിച്ചില്ലെന്നും.

ചെറുപ്പത്തില്‍ തന്നെ ഉമ്മയുടെ വീട്ടിലായിരുന്നു.

ചെറുപ്പത്തില്‍ തന്നെ ഉമ്മയുടെ വീട്ടിലായിരുന്നു. അങ്ങനെയിരിക്കെ ഉമ്മായ്ക്ക് അനാഥാലയത്തില്‍ കുട്ടികളെ നോക്കുന്ന ഒരു ജോലി കിട്ടി. അപ്പോള്‍ എന്നെയും കൂട്ടിയാണ് ഉമ്മ അവിടേക്ക് പോയത്. രണ്ട് മൂന്ന് വർഷം അവിടെയായിരുന്നു ജീവിതം. കുറേ കുട്ടികള്‍ ഉള്ളതുകൊണ്ട് എന്നെ മാത്രമായി നോല്‍ക്കാനൊന്നും സമയം ഉണ്ടായിരുന്നില്ല. കുറേ ഇത്താത്തമാരുണ്ടായിരുന്നു അവരൊക്കെയാണ് നോക്കിയത്. ഞാന്‍ കുഞ്ഞായിരുന്നത് അവരെയൊന്നും പിന്നെ കണ്ടാല്‍ എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷെ അവർക്ക് എന്നെ അറിയാം

പിന്നീട് മൌലാന ആശുപത്രിയില്‍ ഉമ്മ

പിന്നീട് മൌലാന ആശുപത്രിയില്‍ ഉമ്മ ഹൌസ് കീപ്പിങ് ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴാണ് അനാഥാലായം വിട്ടത്. ഉമ്മായുടെ അനിയത്തിമാരൊക്കെയാണ് അന്ന് ഞങ്ങളെ നോക്കിയത്. പിന്നീട് ഞങ്ങളൊരു വീട് വെച്ചു. ഇപ്പോഴും കുറച്ച് ഭാഗം ഷീറ്റൊക്കെ ഇട്ടിരിക്കുകയാണ്. ഇനി ഡോക്ടറായിട്ട് വേണം നല്ലൊരു വീട് വെക്കാന്‍. എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ഉമ്മ രണ്ടാം വിവാഹം കഴിക്കുന്നതെന്നും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+