Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയം

കൊച്ചി: സൗന്ദര്യവും സൗന്ദര്യ സങ്കല്‍പ്പങ്ങളും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. ചെറിയ കാര്യങ്ങള്‍ മതി അസുലഭമായ അവസരങ്ങള്‍ നഷ്ടമാകാന്‍. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പലപ്പോഴും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയവരാകും മിക്കയാളുകളും. എടുത്തു പറയാന്‍ പോലുമില്ലാത്ത നിസാര കാര്യങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തലുകള്‍ നേരിട്ടവരുമുണ്ടാകും.

അങ്ങനെ ചില അനുഭവങ്ങള്‍ അഭിരാമി സുരേഷിനും പറയാനുണ്ട്. ഗായിക, മ്യൂസിക് കംപോസര്‍, അഭിനേത്രി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അഭിരാമി സുരേഷ്. പിന്നിട്ട വഴികള്‍ അത്ര സുഗമമായിരുന്നില്ലെന്ന് സൂചിപ്പിക്കുകയാണ് അവര്‍. ഫ്‌ളവേഴ്‌സ് ഒരു കോടി പ്രോഗ്രാമിലാണ് അഭിരാമി തന്റെ അനുഭവങ്ങള്‍ വിവരിച്ചത്...

1

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭിരാമി സുരേഷ്. സൈബറിടങ്ങളിലെ വിമര്‍ശനത്തിനെതിരെ താരം അടുത്തിടെ രംഗത്തുവന്നിരുന്നു. ബോഡി ഷെയ്മിങ് നേരിട്ടതിനെ കുറിച്ചും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയിക്കാനാണ് ഏറെ ഇഷ്ടമെന്ന് പറഞ്ഞ അഭിരാമി സുരേഷ് താടിയുടെ കാര്യം ചൂണ്ടിക്കാട്ടി മാറ്റി നിര്‍ത്തപ്പെട്ടുവെന്നും വിശദീകരിക്കുന്നു.

2

അഭിനയിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ താടിയെല്ലിന്റെ കാര്യം പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടു. എനിക്ക് അതൊരു പ്രശ്‌നമായി തോന്നുന്നില്ല. പക്ഷേ, ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും വിളിക്കുന്നില്ല. അപ്പോള്‍ അതൊരു പ്രശ്‌നമാകില്ലേ എന്ന് സരസമായി അഭിരാമി സുരേഷ് പറയുന്നു. ഒട്ടേറെ അനുഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

3

കോപ്ലക്‌സ് കാരണമായിട്ടല്ല ഇത് പറയുന്നത്. അഭിനയം സ്വപ്‌നത്തിലുള്ളതാണ്. എന്നാല്‍ കരിയറില്‍ ഒട്ടേറെ ബ്ലോക്കുകള്‍ നേരിട്ടു. ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അത്തരമൊരു അനുഭവമുണ്ടായി. അമ്മ തകര്‍ന്നു പോയിരുന്നു അന്ന്. തമിഴ് സിനിമാ ലൊക്കേഷനിലായിരുന്നു ആ അനുഭവം. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് ക്യാമറാന്‍മാര്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയത്.

4

അഭിരാമിയുടെ പ്രൊഫൈല്‍ ക്യാമറിയില്‍ ഭംഗിയായി വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാമാറാമാന്‍ വിഷയമുണ്ടാക്കിയതെന്ന് അഭിരാമിയുടെ അമ്മ വിശദീകരിച്ചു. ഷൂട്ടിങ് തുടങ്ങിയ ശേഷമായിരുന്നു ഈ സംസാരം. താടിയെല്ല് അല്‍പ്പം താഴ്ന്ന് നില്‍ക്കുന്നത് കാരണം ഒരു ഭാഗത്തു നിന്നുള്ള വ്യൂ ഭംഗി കിട്ടുന്നില്ലെന്നായിരുന്നു ക്യാമറാമാന്‍ പറഞ്ഞതത്രെ.

5

ദശാവതാരം എന്ന കമല്‍ഹാന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ വ്യത്യസ്തമായ രൂപങ്ങളിലാണ് നടന്‍ എത്തുന്നത്. ഈ മേയ്ക്കപ്പ് രീതി ഉപയോഗിച്ച് അഭിരാമിയുടെ മുഖം രൂപ മാറ്റം വരുത്താമെന്ന് അവര്‍ പറഞ്ഞുവത്രെ. തന്റെ താടിയെല്ല് കൊണ്ടു എനിക്ക് ഒരു വിഷയവുമില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. അവര്‍ക്ക് വേണ്ടെങ്കില്‍ വിടാമെന്നും അഭിരാമി അമ്മയോട് പറയുകയായിരുന്നു.

Whatsapp Tricks: വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണോ? ഈ ട്രിക്കുകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

6

താടിയെല്ലിന്റെ കാര്യം ചൂണ്ടിക്കാട്ടിയുള്ള മാറ്റി നിര്‍ത്തലുകള്‍ മാനസികമായി വിഷമമുണ്ടാക്കിയെന്ന് അഭിരാമിയുടെ അമ്മ പറയുന്നു. എന്നാല്‍ പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ സെറ്റിലുള്ളവരെ കൊണ്ട് മാപ്പ് പറയിപ്പിച്ചുവെന്ന് അഭിരാമി സൂചിപ്പിച്ചു. സംസാരത്തില്‍ ചില കൊഴച്ചിലുണ്ട്. അത് ചൂണ്ടിക്കാട്ടി പലരും പലതും പ്രചരിപ്പിച്ചിട്ടുണ്ടെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

7

സോഷ്യല്‍ മീഡിയ വഴി ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് കഴിഞ്ഞ ദിവസം അഭിരാമി സുരേഷ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയിയല്‍ എന്ത് പോസ്റ്റ് ചെയ്താലും തെറി വിളിയാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും അഭിരാമി പങ്കുവച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+