'ഉറങ്ങിക്കിടക്കുമ്പോള്‍ അച്ഛന്റെ ലൈംഗികാതിക്രമം, സഹോദരനും ഉപദ്രവിച്ചു': കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍
എല്ലാവരുടെയും കുട്ടിക്കാലം സന്തോഷത്തിന്റെയും നല്ല ഓര്‍മ്മകളുടേതുമായിരിക്കും. എല്ലാവരും ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും കുട്ടിക്കാലത്തെ കുറിച്ചായിരിക്കും. എന്നാല്‍ കോട്ടയം സ്വദേശിയായ ഹവീന റബേക്ക എന്ന പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ മറക്കാന്‍ ആഗ്രഹിക്കുന്നത് തന്റെ കുട്ടിക്കാലമാണ്. ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളിലൂടെയാണ് ഹവീന കുട്ടിക്കാലത്ത് കടന്നുപോയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഹവീന ജോഷ് ടോക്‌സിലുൂടെ തുറന്നുപറയുകയാണ്...
എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ തുടങ്ങുന്നത് എന്നെ അമ്മ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് മുതലാണ്. ആ സമയത്ത് അമ്മ ഫേസ് ചെയ്ത പ്രഷറും ടെന്‍ഷനുമൊക്കെ എന്നെയും ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ജനിച്ചതിന് ശേഷം എനിക്ക് നേരിടേണ്ടി വന്ന സ്‌ട്രെസും കമ്പാരിസണും, മര്‍ദ്ദനം, ലൈംഗിക അതിക്രമം അങ്ങനെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് വീട്ടില്‍ നിന്ന് തന്നെ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇതെല്ലാം ആയിരുന്നു എന്റെ ആരോഗ്യ പ്രശ്‌നങ്ങളുടെ മൂലകാരണമായി മാറിയിരുന്നത്. എനിക്ക് എട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് സഹോദരനും ലൈംഗിക അതിക്രമത്തിന് തന്നെ ഇരയാക്കി മാറ്റിയിരുന്നു. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അച്ഛന്‍ മോശമായി പെരുമാറിയത്. അന്ന് എനിക്ക് എന്താണെന്ന് പോലും മനസിലാക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
അന്ന് എങ്ങനെ പ്രതികരിക്കണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. ഈ സമയത്ത് എനിക്ക് ആരില്‍ നിന്നും കൃത്യമായ സപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എന്റെ അച്ഛനും സഹോദരനും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നു. സഹോദരന്‍ ശാരീരികമായും ഉപദ്രവിച്ചിരുന്നു. ആ സമയത്ത് ഞാന്‍ അനുഭവിക്കാനിടയായ ട്രോമയ്ക്ക് കാരണം, ആ സമയത്ത് ആരും കൃത്യമായ പിന്തുണ തരാത്തത് കൊണ്ട് കൂടിയാണ്.
എല്ലാവരും അതിനെ സാധാരണവത്കരിച്ചു. ആണ്‍കുട്ടികള്‍ ആ പ്രായത്തില്‍ അങ്ങനെ ചെയ്യും. അങ്ങനെയുള്ള ഉപദേശങ്ങളാണ് ആ സമയത്ത് എനിക്ക് കിട്ടിയിരുന്നത്. ആദ്യത്തെ സംഭവത്തിന് ശേഷം എനിക്ക് വീട്ടില്‍ സമാധാനം കിട്ടുന്ന ഒരു അന്തരീക്ഷമായിരുന്നില്ല. നല്ല രീതിയില്‍ പഠിക്കാനുള്ള ഒരു സാഹചര്യമുണ്ടായിരുന്നില്ല. എന്റെ ലൈഫിനെ മൊത്തം ബാധിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നുകൊണ്ടിരുന്നത്.
ആ സമയത്ത് എനിക്ക് കൂട്ടുകാരോട് മിണ്ടാന്‍ പോലുമുള്ള അവകാശമൊന്നുമില്ലായിരുന്നു. എന്നെ വീട്ടില്‍ പൂട്ടിയിടുക, ആള്‍ക്കാരുമായി ഇടപഴകാന്‍ അനുവദിക്കാതിരിക്കുക, സുഹൃത്തുക്കളൊക്കെ വീട്ടില്‍ വരുമ്പോള്‍ തന്നെ കുറിച്ച് അച്ഛന്‍ മോശമായി പറയുക. അച്ഛന്റ പ്രശ്‌നങ്ങള്‍ മക്കളോട് തീര്‍ക്കുകയായിരുന്നു ചെയ്തത്. അച്ഛന്റെ അതേ കാഴ്ചപ്പാടിലൂടെയാണ് ഞങ്ങളെയും കണ്ടുകൊണ്ടിരുന്നതെന്ന് ഹവീന പറയുന്നു.
അച്ഛന് അവിഹിതബന്ധങ്ങളുണ്ടായിരുന്നു. അതുപോലെയാണ് നമ്മളും ജീവിക്കുന്നതെന്ന ടെന്‍ഷന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ ഫേസ് ചെയ്ത ട്രോമ മുഴുവനാണ് ഞങ്ങളോട് കാണിച്ചുകൊണ്ടിരുന്നത്. അവര്‍ക്ക് സംഭവിച്ച പെരുമാറ്റ വൈകല്യങ്ങള്‍ എന്താണെന്ന് മനസിലാക്കിയില്ല, ആ സമയത്ത് വല്ലാത്തൊരു സാഹചര്യമായിരുന്നു എന്റെ വീട്ടില്‍ ഉണ്ടായിരുന്നതെന്ന് ഹവീന പറഞ്ഞു.
രണ്ട് തവണ ആത്മഹത്യ ശ്രമം നടത്തിയെന്ന കാര്യവും ഹവീന വെളിപ്പെടുത്തി. എന്നാല്‍ ഇതൊക്കെ ചെയ്യുന്നതിന് പകരം, നമ്മളോട് ആരോ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് കരുതി, അതും പറഞ്ഞ് നമ്മള്‍ അല്ല ഗിവപ്പ് ചെയ്യേണ്ടത്. അവര്‍ മാറുകയാണ് അതിന്റെ സൊല്യൂഷന്‍. നമ്മുടെ ഇമോഷണല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി സ്വയം മാറുകയാണ് ചെയ്യേണ്ടത്. നമ്മള്‍ സ്വയം മാറുക.
ട്രോമ കൊടുക്കുന്ന ആളുകള്‍ അത് കൊടുക്കാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാം ഡിസ്‌കസ് ചെയ്യാന്‍ ഒരു സ്‌പേസ് നമ്മള്‍ ഉണ്ടാക്കിയെടുക്കുക. ഒരു കോഫി കുടിക്കാന്‍ ഇരിക്കുമ്പോള്‍ നമ്മള്‍ എത്ര റിലാക്‌സ് ചെയ്തിട്ടാണ് ഇരിക്കാറുള്ളത്. അതുപോലൊരു സ്‌പേസ് നമ്മള്‍ ക്രിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും ഒരുകാലത്ത് ഞാന്‍ ഒരു മെന്റല്‍ ഹെല്‍ത്ത് സ്‌പേസ് ക്രിയേറ്റ് ചെയ്യുമെന്നും ഹവീന പറയുന്നു.












Click it and Unblock the Notifications