Get Updates
Get notified of breaking news, exclusive insights, and must-see stories!

'നഗ്ന ചിത്രങ്ങള്‍ കാണിച്ച് പണത്തിനായി ഭീഷണി, ആത്മഹത്യ മാത്രമായിരുന്നു മുന്നില്‍'; തുറന്നുപറഞ്ഞ് ഐശ്വര്യ

സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ആഷ് മെലോ സ്‌കൈലര്‍ എന്നറിയപ്പെടുന്ന ഐശ്വര്യ രാജ്. നിരവധി പേരാണ് ഐശ്വര്യയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഐശ്വര്യ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സംഗീതവും അഭിനയവുമൊക്കെ ഇഷ്ടപ്പെടുന്ന ഐശ്വര്യ ഇപ്പോള്‍ ഒരു കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഐശ്വര്യ തന്റെ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

സമൂഹത്തെ സ്വധീനിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ജോഷ് ടോക്കില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. തന്റെ കാമുകനില്‍ നേരിട്ട പീഡനത്തെ കുറിച്ചും ദുരനുഭവങ്ങളെ കുറിച്ചാണ് ഐശ്വര്യ സംസാരിക്കുന്നത്. ഐശ്വര്യയുടെ വാക്കുകളിലേക്ക്; ഒരു പയ്യനെ പ്രണയിച്ചത് മുതലാണ് തന്റെ യാത്ര തുടങ്ങിയതെന്ന് ഐശ്വര്യ പറയുന്നു.

2

21ാം വയസില്‍ ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നല്ല പയ്യനായിരുന്നു, അത്രയൊന്നും വിദ്യാഭ്യാസമില്ല. ഒരു പപ്പി ലവ് സ്റ്റോറിയായിരുന്നു എന്റേത്. ജീവിതകാലം നല്ലോണം നോക്കിക്കോളാമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രേമിച്ചത്. അന്നൊക്കെ എന്നെ രാജ്ഞിയെ പോലെ നോക്കി. 2017ലായിരുന്നു എന്റെ അച്ഛന്‍ മരണപ്പെടുന്നത്.

3

വീട്ടില്‍ അമ്മയുണ്ട്, പിന്നെ ഒരു അനിയത്തിയുണ്ട്. അവള്‍ ബി കോമിന് പഠിക്കുകയാണ്. ഞാനായിരുന്നു മൂത്ത കുട്ടി. ഞാനിയിരുന്നു എന്‍ഖ കെുടുംബത്തെ നോക്കേണ്ടിയിരുന്നത്. ഈ സമയത്താണ് ഈ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്. ആദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നില്ല.

4

തുടക്കത്തില്‍ എല്ലാം നല്ല രീതിയിലാകുന്നു മുന്നോട്ടു പോയത്. അദ്ദേഹത്തിന് എന്നെ കൂടാതെ മറ്റ് ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. അത് ചോദിക്കാന്‍ പോയപ്പോഴായിപരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അന്ന് ആള് കുടിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ ചോദിച്ചപ്പോള്‍ എന്നെ അടിക്കാന്‍ വേണ്ടി കയ്യെടുത്തു.

5

തന്നെ കുറേ തവണ മര്‍ദ്ദിച്ചു. എപ്പോഴും മദ്യപിച്ചാണ് ഉണ്ടായിരുന്നത്. എന്നെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ പീഡനം നേരിടാന്‍ തുടങ്ങിയപ്പോള്‍ ഇതൊക്കെ തുടരാന്‍ അനുവദിച്ചതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്. ആ സമയത്ത് ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. അദ്ദേഹത്തിന് മറ്റൊരു അവസരം നല്‍കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.

6

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ചെറിയ അകല്‍ച്ചയിലുണ്ടായിരുന്ന സമയത്ത് ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നു. എവിടെയോ കേട്ട ഒരു ശബ്ദമായിരുന്നു അത്. അന്ന് അദ്ദേഹം പറഞ്ഞു, ഞാന്‍ മുമ്പത്തെ പോലയല്ല, ഒരുപാട് മാറി. എനിക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

7

അന്ന് കാലിലൊക്കെ വീണ് കരഞ്ഞ് വലിയൊരു സീന്‍ തന്നെ അന്നുണ്ടാക്കി. അതിന് ശേഷം അദ്ദേഹത്തിന് മറ്റൊരു അവസരം നല്‍കി. സിഗരറ്റ് കുറ്റി എന്റെ കണ്ണിന് മുന്നിലേക്ക് വച്ചിട്ടുണ്ട്. ഒരു രണ്ട് മാസത്തോളം എല്ലാ നല്ല രീതിയില്‍ മുന്നോട്ടു പോയി. എന്നാല്‍ അതിന് ശേഷം പീഡനങ്ങള്‍ വീണ്ടും ആരംഭിച്ചു.

8

അഞ്ച് ലക്ഷത്തോളം രൂപ ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു വര്‍ഷത്തില്‍ ചെലവഴിച്ചിട്ടുണ്ട്. അത് ഞാന്‍ ചെയ്ത ഒരു തെറ്റായിരുന്നു. ഞാന്‍ പണം നല്‍കുതോറും ഞാന്‍ നേരിടുന്ന പീഡനങ്ങളും വര്‍ദ്ധിച്ചു. ഇതിന് ശേഷം പണം തന്നില്ലെങ്കില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി വരെ നേരിട്ടെന്ന് ഐശ്വര്യ പറഞ്ഞു.

9

തന്നിലേക്ക് തിരിച്ചുവരണമെന്ന ഭീഷണിയും അയാള്‍ മുഴക്കി. ഇതിനിടെ ഒരു ചിത്രം എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് അയച്ചുകൊടുത്തു. അതിന് ശേഷം അവള്‍ എന്നെ ഈ കാര്യം പെട്ടെന്ന് തന്നെ അറിയിച്ചു. എനിക്ക് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അയക്കുന്നുണ്ട്, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവള്‍ എന്നോട് ചോദിച്ചു.

10

എനിക്ക് ആ സമയത്ത് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഞാന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞില്ല. ആരോടും ഇക്കാര്യം പറയാന്‍ പറ്റില്ലല്ലോ. ഈ ചിത്രങ്ങളൊക്കെ ഞാന്‍ അറിയാതെ എടുത്തതായിരുന്നു. ഈ സമയത്ത് എന്റെ മുന്നിലുള്ള ഒരേ ഒരു മാര്‍ഗം ആത്മഹത്യ ചെയ്യുക എന്നായിരുന്നു. ആ സമയത്ത് ഞാന്‍ ഗുളികളൊക്കെ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അത് ഞാന്‍ ചെയ്ത വലിയൊരു തെറ്റായിരുന്നു.

11

രണ്ട് ദിവസത്തോളം ഞാന്‍ ബോധമില്ലാതെ കിടക്കയിലായിരുന്നു. ഞാന്‍ പീരീഡ്‌സില്‍ ആയിരിക്കുന്ന സമയത്ത് എന്റെ വയറ്റില്‍ ചവിട്ടി. എന്നെ തല്ലുമായിരുന്നു. കുറേ പീഡനങ്ങള്‍ ഈ സമയത്ത് അനുഭവിച്ചു. അന്ന് എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നു. ഇന്ന് എനിക്ക് 9 ലക്ഷത്തില്‍ കൂടുതല്‍ പേരുണ്ട്.

12

ഞാന്‍ അതില്‍ ഒന്നും തളരാന്‍ നിന്നില്ല. ഞാന്‍ എന്റെ കരിയര്‍ വളര്‍ത്താന്‍ ശ്രമിച്ചു. അന്ന് എനിക്ക് ഇതൊക്കെ ആരോടും പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നമുക്ക് നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ ഇതൊക്കെ സംസാരിച്ച് നമുക്ക് നല്ലൊരു നിര്‍ദ്ദേശം നല്‍കി നമ്മളെ മുന്നോട്ടുനയിക്കാന്‍ സഹായിക്കുമെന്ന് ഐശ്വര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+