Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലുള്ളവര്‍ ഈ മൂന്ന് സ്ത്രീകളുടെ ഫോണ്‍കോളിനായി കാത്തിരിക്കും, കാരണമെന്തെന്നല്ലേ..!!

സന്തോഷ വാര്‍ത്ത പങ്ക് വെക്കുന്നവരെ നമുക്കെല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് ക്യാഷ് പ്രൈസാണെന്നുമാണ് ഇവര്‍ നമ്മളെ അറിയിക്കുന്നതെങ്കിലോ..? സന്തോഷം ഇരട്ടിയാകും എന്നതില്‍ സംശയമില്ല. അത്തരത്തില്‍ ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ശബ്ദത്തിനുടമകളായ മൂന്ന് സ്ത്രീകളെ നമുക്ക് പരിചയപ്പെടാം. യു എ ഇയിലെ വിവിധ ഭാഗ്യപരീക്ഷണങ്ങളിലെ വിജയിയെ സമ്മാന വിവരം അറിയിക്കുന്നവരാണിവര്‍.

എമിറേറ്റ്സ് നറുക്കെടുപ്പിലെ നസബ് യെഹ്യ, മഹ്സൂസിലെ ഗരിമ അഹൂജ, ഐഡിയല്‍സിലെ കിന്‍ഡ ഷെഹാബ് എന്നിവരാണ് ഈ മൂന്ന് പേര്‍. എല്ലാ വാരാന്ത്യങ്ങളിലും യു എ ഇ നിവാസികളിലേക്ക് സന്തോഷ വാര്‍ത്ത അറിയിച്ച് കൊണ്ട് ഇവരുടെ ശബ്ദമെത്തുന്നു. ആളുകളെ അവരുടെ ഭാഗ്യം വിളിച്ചറിയിക്കുക എന്ന ജോലി വലിയ സന്തോഷം നല്‍കുന്നു എന്നാണ് മൂന്ന് പേരും ഒരേസ്വരത്തില്‍ പറയുന്നത്.

UAE

Image Credit: Instagram, Facebook

ആളുകള്‍ക്ക് സന്തോഷം നല്‍കാനാകുന്നത് വലിയ അവസരമാണെന്നും ആളുകളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് അസുലഭമായ അവസരമായി കാണുന്നു എന്നും യെഹ്യ പറയുന്നു. ഈ ഉത്തരവാദിത്തം തന്നെ സംബന്ധിച്ചിടത്തോളം അമൂല്യവുമാണ് എന്നും യെഹ്യ പറഞ്ഞു. പലരേയും സമ്മാനം അറിയിച്ച് വിളിക്കുമ്പോള്‍ പറ്റിക്കുകയാണ് എന്നാണ് കരുതാറുള്ളത് എന്നും യെഹ്യ കൂട്ടിച്ചേര്‍ത്തു.

''ഒരു വിജയിയിലേക്കുള്ള ഓരോ കോളും ഒരു പ്രത്യേക വികാരമാണ്. അവരുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്, പക്ഷേ മിക്കപ്പോഴും അവര്‍ സന്തോഷത്താല്‍ മതിമറക്കും. ചിലപ്പോള്‍ നിലവിളികളിലും ചിരിയിലും കണ്ണുനീരിലും ഒക്കെയായിരിക്കും അവരുടെ സന്തോഷം കാണിക്കുക', യെഹ്യ പറഞ്ഞു. ഈസി 6 ഗെയിം ഗ്രാന്‍ഡ് പ്രൈസ് ജേതാക്കളില്‍ ഒരാളായ ഫിലിപ്പീന്‍സില്‍ നിന്നുള്ള റസ്സല്‍ ടുവാസണുമായുള്ള സംഭാഷണം മറക്കാനാകാത്തതാണ് എന്നും അവര്‍ വ്യക്തമാക്കി.

ശുഭവാര്‍ത്തയുടെ വാഹകയാകുന്നത് പ്രത്യേക അനുഭവമാണ് എന്നാണ് മഹ്സൂസിന്റെ ഓപ്പറേറ്റര്‍ ഗരിമ അഹൂജയും പറയുന്നത്. മെച്ചപ്പെട്ട ജീവിതത്തിനായി ആളുകള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നതില്‍ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും സമ്മാനം വിളിച്ചറിയിക്കുമ്പോള്‍ വിജയികള്‍ക്ക് സംസാരിക്കാന്‍ പോലും സാധിക്കാറില്ലെന്നും അഹുജ പറയുന്നു.

ഒരിക്കല്‍ 10 മില്യണ്‍ ദിര്‍ഹം ജേതാവായ ഭാഗ്യവതി അവരുടെ ജീവിതത്തെ കുറിച്ച് പറഞ്ഞതാണ് ഇത് സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമെന്നും അഹുജ വ്യക്തമാക്കി. താനും ഭര്‍ത്താവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുകയായിരുന്നെന്നും ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും പാടുപെടുകയായിരുന്നെന്നുമാണ് ആ സ്ത്രീ പറഞ്ഞിരുന്നത് എന്നും അഹുജ ഓര്‍ത്തെടുത്തു.

ഒരൊറ്റ ഫോണ്‍ കോളിലൂടെ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഐഡിയല്‍സിന്റെ അവതാരകയും കമ്മ്യൂണിക്കേഷന്‍സ് മാനേജരുമായ കിന്‍ഡ ഷെഹാബ് പറയുന്നത്. ആനന്ദം വിജയിക്ക് മാത്രമായി ഒതുങ്ങുന്നില്ല എന്നും മറിച്ച് അവരുടെ കുടുംബങ്ങളിലേക്കും പുറത്തേക്കും വ്യാപിക്കുന്നു എന്നും അവര്‍ പറഞ്ഞു. ഇതാണ് ഇതില്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നത് എന്നും ഷെഹാബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+