കള്ളക്കേസ്, 71 ദിവസത്തെ ജയിൽ ജീവിതം, കഠിന വഴികൾ; ഷീല സണ്ണി മുട്ടുമടക്കിയില്ല.. പുതിയ സന്തോഷം
നീണ്ട 71 ദിവസം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ആണ് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണി ജയിലില്‍ കിടന്നത്. അപ്രതീക്ഷമായിട്ടായിരുന്നു ഷീല സണ്ണിയുടെ ബ്യൂട്ടിപാര്‍ലറില്‍ എക്‌സൈസ് റെയ്ഡ് നടന്നത്.
കണ്ടെത്തിയ പൊതി എല്‍എസ്ഡി സ്റ്റാംപ് ആണെന്ന് പറഞ്ഞ് ഷീലയെ അറസ്റ്റ് ചെയ്തു... ഷീല പറയുന്നതൊന്നും വിലയ്‌ക്കെടുക്കാതെ ഉടനടിയായിരുന്നു അറസ്റ്റ്.. ശേഷം നീണ്ട 71 ദിവസം ജയില്‍ ജീവിതം. എന്നാല്‍ സത്യത്തെ മറച്ചുവെയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മറനീക്കി സത്യം പുറത്തുവന്നു.

എല്‍എസ്ഡി സ്റ്റാംപ് എന്ന് പറഞ്ഞ് ഷീലയില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് കടലാസ് കഷണങ്ങള്‍ ആണെന്ന് ലാബ് പരിശോധനാ ഫലം പുറത്തുവന്നു. ഷീല നിരപരാധി ആണെന്ന് തെളിഞ്ഞു കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. കേള്‍ക്കുന്നവര്‍ക്ക് വളരെ നിസ്സരമായി കേട്ട് മറന്നുകളയാന്‍ പറ്റുന്ന ഒരു സംഭവം, എന്നാല്‍ ഷീലയ്ക്ക് അങ്ങനെയായിരുന്നില്ല.
71 ദിവസം കൊണ്ട് ജീവിതത്തില്‍ വന്ന മാറ്റം ചെറുതല്ലായിരുന്നു. വിദേശത്ത് പോകാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു, ബ്യൂട്ടിപാര്‍ലര്‍ അടച്ചു...പക്ഷേ തോറ്റ് കൊടുക്കാന്‍ ഷീല തയ്യാറായിരുന്നില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു..
താന്‍ വിശ്വസിച്ച സത്യത്തില്‍ മുറുകെ പിടിച്ച് കൈവിട്ടുപോയ സന്തോഷം തിരിച്ചുപിടിക്കുകയാണ്. പൂട്ടിപ്പോയ ബ്യൂട്ടിപാര്‍ലര്‍ ഷീല റീ ഓപ്പണ്‍ ചെയ്തു. താന്‍ കടന്നുവന്ന കഠിന വഴികളെക്കുറിച്ചും ജീവിതം തിരിച്ചുപിടിച്ചതിനെക്കുിറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് ഷീല സണ്ണി. വണ്‍ ഇന്ത്യ മലയാളത്തോടാണ് ഷീലയുടെ പ്രതികരണം.
വീടും പാര്‍ലറുമായിരുന്നു തന്റെ ജീവിതമെന്നും പെട്ടാന്നയിരുന്നു ഇങ്ങനെയൊരു കേസ് വന്നതെന്നും ഷീല പറയുന്നു. പലരും പല കഥകളും മെനഞ്ഞപ്പോഴും എനിക്കറിയാമായിരുന്നു ഞാന്‍ തെറ്റികാരിയല്ലെന്ന്, ആ ഒരു ധൈര്യത്തില്‍ ഫാമിലിയുടെ പിന്തുണയിലുമാണ് താന്‍ പിടിച്ചുനിന്നതെന്നും ഷീല പറഞ്ഞു.
ഇന്ന് പുതിയൊരു പാര്‍ലര്‍ തുറന്നു. ആദ്യത്തെ പാര്‍ലറൊക്കെ അടച്ചു. സാധനങ്ങളൊക്കെ എടുത്തു. അത് കഴിഞ്ഞ് നിരപരാധിത്വം തെളിഞ്ഞപ്പോള്‍ മലപ്പുറത്ത് നിന്ന് കല്പകഞ്ചേരിയില്‍ നിന്ന് തണല്‍ എന്ന് പറഞ്ഞൊരു ടീം ഈ വാര്‍ത്ത കേട്ട് വന്നു.
അവര്‍ രണ്ട് പ്രാവശ്യം വീട്ടിലേക്ക് വന്ന് കണ്ടു. ചേച്ചി ഇനി എങ്ങനെയാണ് എന്ന് ചോദിച്ചു. പാര്‍ലര്‍ നിര്‍ത്തി ഇനിയില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ സമമ്തിച്ചില്ല, ഇനിയും മുന്നോട്ട് വരണം, പുതിയ ജീവിതത്തിലേക്ക് വരണം എന്ന് പറഞ്ഞ് അവരാണ് സഹായിച്ചത്. പിന്നെ ബ്യൂട്ടീഷന്‍ അസോസിയേഷനുകളുടെ സഹകരണം, പിന്നെ വീട്ടുകാര്, അങ്ങനെ എല്ലാവരുടേയും പിന്‍ബലത്തോടെയാണ് ഇരിക്കുന്നത്.
എന്നെങ്കിലും ഒരു ദിവസം എന്റെ നിരപരാധിത്വം തെളിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഫാമിലിയുടെ സപ്പോര്‍ട്ട് അതൊക്കെ കൊണ്ട് പിടിച്ചുനിന്നു. ഷീല പറയുന്നു.
ജയില്‍ ജീവിതത്തില്‍ എനിക്ക് സാമ്പത്തികമായ ബാധ്യത ഉണ്ടായി. പാര്‍ലര്‍ അടച്ചുപൂട്ടി, ഭര്‍ത്താവിന് സുഖമില്ലായിരുന്നു. ജോലിക്ക് പോകാന്‍ പറ്റിയിരുന്നില്ല. ഞാനായിരുന്നു എന്റെ കുടുംബത്തെ നോക്കിക്കൊണ്ട് പോണത്.അപ്പോള്‍ ബാധ്യത തീര്‍ക്കണം, പാര്‍ലര്‍ അടച്ചു.. ഇനി എങ്ങനെയായിരിക്കും മുന്നോട്ടുള്ള ജീവിതം.
ഭയങ്കര ആശങ്കയായിരുന്നു.എന്നാലും എന്തെങ്കിലും ജോലി ചെയ്ത് തീര്‍ക്കണം എന്നൊക്കെ മനസ്സില്‍ വിചാരിച്ചിരുന്നു. പിന്നീടാണ് നിരപരാധിത്വം തെളിയുന്നതും വീണ്ടും ഇങ്ങനൊരു ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഷീല ജയില്‍ വാസ സമയത്തെ അനുഭവം ഓര്‍ത്ത് കൊണ്ട് പറഞ്ഞു. നമ്മള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ ആരേയും പേടിക്കേണ്ട എന്തായാലും ഒരു ദിവസം അത് പുറത്തുവരും. ധൈര്യത്തോടെ മുന്നോട്ട് വരണം, ഷീല പറയുന്നു..












Click it and Unblock the Notifications