അഞ്ച് തവണ പരാജയപ്പെട്ടു; തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല; ഇന്ന് രമ്യയ്‌ക്കൊപ്പം ഐഎഎസ്

ഇന്ത്യയില്‍ ഏറ്റവും കഠിനമേറിയ പരീക്ഷകളില്‍ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളോടെ മാത്രം നേരിടേണ്ട പരീക്ഷയില്‍ ഒന്നുകൂടിയാണ് സിവില്‍ സര്‍വീസ്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഠിനമായ പ്രേയത്‌നം ഉണ്ടെങ്കില്‍ മാത്രമാണ് ഈ പരീക്ഷ കടക്കാന്‍ പറ്റുകയുള്ളൂ. ചിലര്‍ ഒന്നും രണ്ടും മൂന്നും തവണ പരീക്ഷ എഴുതി ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ മറ്റ് ചിലര്‍ വെറും ഒരു തവണകൊണ്ട് ഈ പരീക്ഷ പാസാകുന്നു.
ഇപ്പോഴിതാ അങ്ങനെ ഒരു ഉദ്യോഗാര്‍ത്ഥിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ രമ്യയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. യു പി എസ് സി പരീക്ഷയില്‍ 46ാം റാങ്ക് സ്വന്തമാക്കിയ രമ്യ ഇന്ന് ഐ എ എസ് ഉദ്യോഗസ്ഥയാണ്. അത്ര എളുപ്പമായിരുന്നില്ല രമ്യയെ സംബന്ധിച്ച് സിവില്‍ സര്‍വീസ് എന്ന യാത്ര.
മൂന്നാമത്തെയോ നാലാമത്തെയോ ശ്രമത്തിലല്ല, ആറാമത്തെ ശ്രമത്തിലാണ് രമ്യ സിവില്‍ സര്‍വീസ് നേടിയെടുക്കുന്നത്. 2021ലെ യു പി എസ് സി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അവള്‍ അഖിലേന്ത്യാ റാങ്ക് (എ ഐ ആര്‍) 46 കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ രമ്യ കരസ്ഥമാക്കിയത് രണ്ടാം റാങ്കായിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ രമ്യ വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടി. പഠനത്തില്‍ മികവ് പുലര്‍ത്തിയ രമ്യ ഇഗ്‌നോയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി, രമ്യ 2017 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. മൂന്ന് വര്‍ഷത്തോളം തുടര്‍ന്ന ജോലിയാണ് രമ്യ ഉപേക്ഷിച്ചത്. എന്നിരുന്നാലും സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ രമ്യ ഡാറ്റ എന്‍ട്രി, ഡാറ്റ കളക്ഷന്‍ ജോലികള്‍ ചെയ്തിരുന്നു. ഒടുവില്‍, 5 ശ്രമങ്ങള്‍ക്ക് ശേഷം, രമ്യയുടെ ആറാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ്സ എന്ന വലിയ സ്വപ്‌നം കൂടെ പോകുകയായിരുന്നു.












Click it and Unblock the Notifications